- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലോകകപ്പ് സ്റ്റേഡിയത്തിലും ചർച്ചയായി കാലടിയിലെ ഗതാഗത കുരുക്ക്; ബാനറുയർത്തി പ്രതിഷേധമറിയിച്ച് മലയാളികൾ; സോഷ്യൽ മീഡിയയിൽ വൈറലായി പ്രതിഷേധം
കാലടി: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിൽ കളികാണാനെത്തുന്ന മലയാളികൾ ശ്രദ്ധ നേടുന്നത് പല തരത്തിലാണ്.ഖത്തറിലാണ് നടക്കുന്നത് എന്നതിനാൽ തന്നെ നിരവധി മലയാളികളാണ് ഇത്തവണ കളി കാണാൻ എത്തുന്നത്.അതിനൊപ്പം തന്നെ ഗ്യാലറിയിലെ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചാണ് മിക്കവരും മടങ്ങുന്നത്.കോടിയേരിയുടെ ഫ്‌ളക്‌സുയർത്തിയും സഞ്ജുവിന് ഐക്യദാർഡ്യമർപ്പിച്ചുമൊക്കെ ഇതിനോടകം മലയാളി ആരാധകർ ശ്രദ്ധ നേടിക്കഴിഞ്ഞു.
അതിൽ നിന്നൊക്കെ വ്യത്യസ്തമായി ശ്രദ്ധ നേടുകയാണ് രണ്ട് മലയാളി സുഹൃത്തുക്കൾ. സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധമറിയിച്ചാണ് ഇവർ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ശ്രദ്ധ നേടിയത്.
സ്റ്റേഡിയത്തിന് പുറത്ത് മലയാളം ബാനർ ഉയർത്തിയുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. 'കാലടിയിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണുക'എന്നാണ് ബാനറിലുള്ളത്.തീർത്ഥാടന നഗരമായ കാലടിയിൽ മുമ്പ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ വിദേശികളും മലയാളികളായ ഒക്കൽ സ്വദേശി ഡിലു ജോസും, മലപ്പുറം സ്വദേശിയായ ഇസ്മയിലും ഉൾപ്പെടെയുള്ളവരാണ് ബാനർ ഉയർത്തിയത്.
ഡിലു ജോസ് ബ്രീസിലിന്റെ കളി കാണാൻ ഖത്തറിൽ പോയപ്പോൾ ബാനറും തയ്യാറാക്കി കൊണ്ട് പോയിരുന്നു. അവിടെ വച്ചാണ് സുഹൃത്തായ ഇസ്മയിലും വനിതകൾ ഉൾപ്പെടെയുള്ള വിദേശികളും ബാനർ ഉയർത്തിയുള്ള പ്രതിഷേധത്തിൽ ചേർന്നതെന്ന് ഡിലു പറയുന്നു..
മറുനാടന്‍ മലയാളി ബ്യൂറോ