- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'മെസ്സി കപ്പടിച്ചാൽ സന്തോഷം തന്നെ; പക്ഷേ അർജന്റീനയ്ക്ക് ലോകകപ്പ് വിജയമുണ്ടായാൽ സന്തോഷമാണെന്ന് പറഞ്ഞാൽ അത് ആത്മവഞ്ചനയാകും'; ഫുട്ബോളിലെ ബ്രസീൽ-അർജന്റീന വൈരം എല്ലാവർക്കും അറിയാവുന്നതല്ലേയെന്നും റൊണാൾഡോ
ദോഹ:ലോകകപ്പിൽ വിജയം ആർക്കാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ബ്രസീലിന്റെ മുൻ സൂപ്പർതാരം റൊണാൾഡോ.ഖത്തർ ലോകകപ്പിൽ അർജന്റീന ജയിച്ചാൽ താൻ അതിൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകുമെന്നായിരുന്നു ബ്രസീലിന്റെ എക്കാലത്തേയും മികച്ച മുന്നേറ്റതാരത്തിന്റെ പ്രതികരണം.ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടുന്ന ടീമിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഒരു സ്പാനിഷ് മാധ്യമത്തോട് തന്റെ മനസ്സ് തുറന്നത്.
'മുഴുവൻ ബ്രസീലിനും വേണ്ടി എനിക്ക് ഉത്തരം പറയാനാവില്ല. എന്റെ ഉത്തരം ഞാൻ പറയാം. ലയണൽ മെസ്സി ലോകകപ്പ് നേടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ, അർജന്റീന നേടിയാൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും. അങ്ങനെ പറഞ്ഞാൽ അത് തെറ്റാണ്. ഫുട്ബാളിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള മഹത്തായ വൈരം നിങ്ങൾക്ക് അറിയാവുന്നതല്ലേ' റൊണാൾഡോ പറഞ്ഞു.
'തീർച്ചയായും ഫുട്ബോൾ വളരെ റൊമാന്റിക്കായി കാണുന്നയാളാണ് ഞാൻ.ആര് ജയിച്ചാലും ഞാനത് ആസ്വദിക്കും' -റൊണാൾഡോ കൂട്ടിച്ചേർത്തു.കിരീട സാധ്യത കൽപ്പിച്ചിരുന്ന ബ്രസീൽ ക്വാർട്ടർ ഫെനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായിരുന്നു. ആദ്യ സെമിയിൽ അർജന്റീനയാണ് ക്രൊയേഷ്യയുടെ എതിരാളി.ഖത്തർ ലോകകപ്പിലെ ബ്രസീലിന്റെ മത്സരവേദികളിൽ എല്ലാം തന്നെ റൊണാൾഡോ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ