- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മഴവിൽ ടീഷർട്ടണിഞ്ഞ് സ്വവർഗ്ഗാനുരാഗികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച മാധ്യമപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു; സ്പോർട്സ് ജേണലിസ്റ്റ് ഗ്രാന്റ് വാൾ കുഴഞ്ഞുവീണത് ലോകകപ്പിലെ അർജന്റീന-നെതർലെൻഡ്സ് മത്സരത്തിനിടെ; ഗ്രാന്റ് വാളിന്റെ മരണത്തിൽ ദുരൂഹതയെന്ന് സഹോദരൻ
ദോഹ:ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾക്കിടെ 'മഴവിൽ' ടീഷർട്ട് ധരിച്ചെത്തിയതിലൂടെ വിവാദങ്ങൾക്ക് വഴിവെച്ച പ്രമുഖ അമേരിക്കൻ സ്പോർട്സ് മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാൾ (48) കുഴഞ്ഞുവീണ് മരിച്ചു.ലുസൈൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച പുലർച്ചെ അർജന്റീനയും നെതർലൻഡ്സും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് 48 കാരനായ ഗ്രാന്റ് കുഴഞ്ഞുവീണത്.മത്സരത്തിന്റെ അധികസമയത്ത് ലുസൈൽ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്‌സിലിരിക്കെയാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന് ഒപ്പമിരുന്ന യുഎസ് മാധ്യമപ്രവർത്തകർ പറഞ്ഞു.
നവംബർ 21 ന് ലോകകപ്പ് മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയ ഗ്രാന്റ് വാൾ സ്വവർഗ്ഗാനുരാഗികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മഴവിൽ ടീഷർട്ട് ധരിച്ചെത്തി വാർത്തകളിൽ ഇടം നേടിയത്.സ്വവർഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവിൽ ടീഷർട്ട് ധരിച്ചെത്തിയ തന്നെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതെ തടഞ്ഞെന്ന് സ്പോർട്സ് ജേണലിസ്റ്റ് ഗ്രാന്റ് തന്നെയായിരുന്നു വാർത്ത പുറത്തുവിട്ടത്.ഷർട്ട് ഊരാൻ സംഘാടകർ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ തനിക്ക് പ്രശ്നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരൻ തന്നെ സമീപിച്ച് ക്ഷമാപണം നടത്തി. അകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിച്ചതായും ഗ്രാന്റ് വാൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായിരുന്നു ഗ്രാന്റ് വാൾ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കർ ട്വീറ്റ് ചെയ്തു.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഖത്തറിൽ താൻ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാൾ ട്വിറ്ററിൽ കുറിച്ചിരുന്നതായി ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്യുന്നു.ഉറക്കക്കുറവും, സമ്മർദ്ദവും, സ്ട്രോസ്സും, ജോലിഭാരവും തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാൾ കുറിച്ചത്. കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടർന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കൽ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നൽകിയതാതും ഇപ്പോൾ ഭേദം തോന്നുന്നുവെന്നും വാൽ അറിയിച്ചിരുന്നു.
ഇതിനിടെ ഗ്രാന്റിന്റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് സഹോദരൻ ഏറിക് രംഗത്തെത്തി.സഹോദരൻ ആരോഗ്യവാനായിരുന്നുവെന്നും മരണത്തിൽ സംശയമുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിൽ എറിക്ക് വ്യക്തമാക്കി.അദ്ദേഹത്തിന്റെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ