- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ബെൽജിയത്തിന്റെ റാങ്കിങ്ങ് കുതിപ്പിലെ തന്ത്രവും പരിശീലന മികവും; ബെൽജിയെത്തിന്റെ 'വെൽനസിന്' പിന്നിലെ മലയാളിക്കരുത്ത്; ബെൽജിയം ടീമിന്റെ വെൽനസ് കോച്ചെന്ന നിലയിൽ കൈയടി നേടി വിനയ് മേനോൻ; അഭിനന്ദനങ്ങളുമായ് മുഖ്യമന്ത്രിയും
ദോഹ: ലോകത്തിന്റെ ഏതൊരു കോണിലും മലയാളി ഉണ്ടെന്നുള്ളത് നമ്മൾ പാടിപ്പതിഞ്ഞ പല്ലവിയാണ്.ഖത്തറിലെ ലോകകപ്പ് വേദിയിലും ഈ മലയാളി സാന്നിദ്ധ്യത്തിന് കുറവൊന്നുമില്ല.എങ്കിലും ലോകത്തെ രണ്ടാമത്തെ മികച്ച ടീമിന്റെ കുതിപ്പിന് പിന്നിൽ ഒരു മലയാളിയുടെ തന്ത്രമുണ്ടെന്ന് പറഞ്ഞാലോ.. അതിശയോക്തിയായി തോന്നാമെങ്കിലും സംഭവം സത്യമാണ്..ലോക രണ്ടാം നമ്പർ ടീമായ ബെൽജിയത്തിന്റെ വെൽനസ് കോച്ചെന്ന നിലയിൽ കയ്യടി നേടുകയാണ് മലയാളിയായ വിനയ് മേനോൻ.
ബെൽജിയം ടീമിന്റ വെൽനസ് കോച്ചെന്ന നിലയിലാണ് മലയാളിയായ വിനയ് മേനോൻ പ്രവർത്തിക്കുന്നത്. വിനയ്ന്റെ തന്ത്രങ്ങളും പരിശീലന മികവും ബെൽജിയത്തെ ലോകത്തെ നമ്പർ വൺ ടീമുകളുടെ ഗണത്തിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
ആദ്യ മത്സരത്തിൽ ഇന്നലെ രാത്രി കാനഡയെ പരാജയപ്പെടുത്തി ബെൽജിയം ഈ ലോകകപ്പിലെ വരവ് അറിയിച്ചുകഴിഞ്ഞു. ബെൽജിയം ടീമിന്റെ വിജയത്തിന് പിന്നാലെ വിനയ് മേനോനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിനയ് മേനോന് ആശംസ അറിയിച്ചത്. വിനയ് മേനോന്റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാമെന്നും വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാൻ സാധിച്ച മലയാളിയായ വിനയ് മേനോന് ആശംസകൾ. ബെൽജിയം ടീമിന്റെ വെൽനസ് കോച്ചെന്ന ഉത്തരവാദിത്തമാണ് വിനയ് നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാം. വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
അതേസമയം ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ ലോക രണ്ടാം റാങ്ക് ടീമായ ബെൽജിയം ഏകപക്ഷീയമായ ഒരുഗോളിനാണ് കാനഡയെ പരാജയപ്പെടുത്തയത്. 44 -ാം മിനുറ്റിൽ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു വിജയഗോൾ.
സ്പോർട്സ് ഡെസ്ക്