ദോഹ: ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ സമനില കുരുക്കൊരുക്കിയ സെനഗലിനെ അവസാന നിമിഷം കീഴടക്കി നെതർലാൻഡ്‌സ്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ വീണ രണ്ട് ഗോളിൽ ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടന്നു. ഗ്യാപ്‌കോയും ക്ലാസനുമാണ് ഡച്ച് സംഘത്തിനായി ഗോൾ വല കുലുക്കിയത്.

ഇരു ടീമുകളും തുടക്കം മുതൽ ആക്രമണ പ്രത്യാക്രമണവുമായി നിറഞ്ഞതോടെ ഈ ലോകകപ്പിൽ ഇതുവരെയുള്ളതിൽ ഏറ്റവും വാശിയേറിയ മത്സരമായി മാറുകയായിരുന്നു സെനഗൽ നെതർലാൻഡ്‌സ് പോര്. കൂടുതൽ അവസരങ്ങൾ ഒരുക്കി കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സെനഗൽ ആയിരുന്നെങ്കിലും സാദിനോ മാനേ എന്ന അവരുടെ ഇതിഹാസത്തിന്റെ അഭാവം കളത്തിൽ പ്രകടമായിരുന്നു.

സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്‌സിന്റെ വിജയം. കോഡി ഗാക്‌പോ (84), ഡേവി ക്ലാസ്സൻ (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോൾ നേടിയത്. ഇതോടെ, ഗ്രൂപ്പ് എയിൽ മൂന്നു പോയിന്റുമായി ഇക്വഡോറിനു പിന്നിൽ നെതർലൻഡ്‌സ് രണ്ടാമതെത്തി.



ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിന്റെ ആദ്യ തോൽവിയാണിത്. മുൻപ് കളിച്ച രണ്ടു ലോകകപ്പുകളിലെയും ആദ്യ മത്സരങ്ങളിൽ സെനഗൽ വിജയിച്ചിരുന്നു. 2002ൽ ഫ്രാൻസിനെ 10നും 2018ൽ പോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു. നെതർലൻഡ്‌സ് ആകട്ടെ, ഒൻപതാം ലോകകപ്പിലും ആദ്യ മത്സരത്തിൽ അജയ്യരായി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ, പോസ്റ്റിനു മുന്നിൽ പാഴാക്കിയ സുവർണാവസരങ്ങൾ നെതർലൻഡ്‌സിനെ തിരിച്ചടിക്കുമെന്നായിരുന്നു വിലയിരുത്തൽ. സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗൽ നെതർലൻഡ്‌സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്.

എന്നാൽ, മത്സരം അവസാനിക്കാൻ ആറു മിനിറ്റു മാത്രം ശേഷിക്കെ ഫ്രാങ്ക് ഡി യോങ് ഗോഡി ഗാക്‌പോ സഖ്യം ഡച്ച് പടയുടെ രക്ഷകരായി. ബോക്‌സിനു പുറത്തുനിന്ന് ഡി യോങ് തളികയിലെന്നവണ്ണം ഉയർത്തി നൽകിയ പന്തിലേക്ക് അപകടം മണത്ത സെനഗൽ ഗോൾകീപ്പർ എഡ്വാർഡോ മെൻഡി ഓടിയെത്തിയതാണ്. എന്നാൽ, മെൻഡിക്കു പന്തിൽ തൊടാനാകും മുൻപ് ഉയർന്നു ചാടിയ ഗാക്‌പോ പന്ത് തലകൊണ്ടു ചെത്തി വലയിലാക്കി. ഗോൾ.... സ്‌കോർ 1 - 0.



ഡച്ച് നിരയേക്കാൾ ആക്രമണത്തിന്റെ മൂർച്ച കൂടുതൽ പുറത്തെടുത്തത് ആഫ്രിക്കൻ ശക്തികൾ തന്നെയായിരുന്നു. ഇസ്മാലിയ സാർ ആയിരുന്നു സെനഗലിന്റെ തുറുപ്പ് ചീട്ട്. അവസരങ്ങൾ ഉണ്ടാക്കിയെടുത്തുകൊണ്ട് വാറ്റഫഡ് എഫ്‌സി താരം ഡച്ച് പ്രതിരോധത്തിന് തീരാ തലവേദനകൾ സൃഷ്ടിച്ചു.

സെന?ഗൽ ആരാധകരുടെ കണ്ണീര് വീണ നിമിഷം കൂടിയായിരുന്നു അത്. ഡി ജോങ്ങിന്റെ ഉയർത്തിയ നൽകി പന്ത് ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയപ്പോൾ എഡ്വാർഡോ മെൻഡി ചാടിയെത്തി കുത്തിയകറ്റാൻ നോക്കിയെങ്കിലും കോടി ഗ്യാപ്‌കോയുടെ ഹെഡർ വലയിലെത്തുന്നതിനെ തടയാൻ ആ ശ്രമത്തിനായില്ല.

സമനില ഗോളിനായി സെനഗൽ ആവും വിധം ശ്രമിച്ചു. പാപെ ഗുയേയുടെ 20 വാര അകലെ നിന്നുള്ള ഷോട്ട് ഡച്ച് ഗോളി സേവ് ചെയ്തു. ഒടുവിൽ പകരക്കാരനായി വന്ന ക്ലാസനിലൂടെ നെതർലാൻഡ്‌സ് അവരുടെ രണ്ടാം ഗോൾ സ്വന്തമാക്കി. ഡീപെയുടെ ഷോട്ട് മെൻഡി തടുത്തെങ്കിലും കാലിലേക്ക് വന്ന പന്ത് അനായാസം ക്ലാസൻ വലയിലാക്കി.



മത്സരം തുടങ്ങിയപ്പോൾ തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം മിനിറ്റിൽ നെതർലൻഡിന്റെ ബെർഗ്വിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് സെനഗൽ പ്രതിരോധം തടഞ്ഞു. എട്ടാം മിനിറ്റിൽ സെനഗലിന്റെ സിസ്സെയും മികച്ച അവസരം പാഴാക്കി.

19-ാം മിനിറ്റിൽ നെതർലൻഡ്സിന്റെ സൂപ്പർ താരം ഫ്രെങ്കി ഡിയോങ്ങിന് സുവർണാവസരം ലഭിച്ചു. എന്നാൽ ബോക്സിന് മുന്നിൽ നിന്ന് ലഭിച്ച പന്ത് കൃത്യമായി കാലിലൊതുക്കി കലകുലുക്കാൻ ഡിയോങ്ങിന് സാധിച്ചില്ല. സെനഗൽ മുന്നേറ്റ നിരയിൽ സാദിയോ മാനെയുടെ അഭാവം പ്രകടമായിരുന്നു. 39-ാം മിനിറ്റിൽ നെതർലൻഡ്സിന്റെ സ്റ്റീവൻ ബെർഗ്വിസിന്റെ തകർപ്പൻ ലോങ് റേഞ്ചർ സെനഗൽ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ ആദ്യപകുതി അവസാനിച്ചു.



രണ്ടാം പകുതിയിൽ നെതർലൻഡ്സ് ആക്രമണം ശക്തിപ്പെടുത്തി. 53-ാം മിനിറ്റിൽ വിർജിൽ വാൻ ഡൈക്കിന്റെ ഹെഡ്ഡർ സെനഗൽ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 62-ാം മിനിറ്റിൽ നെതർലൻഡ്സ് സൂപ്പർ താരം മെംഫിസ് ഡീപേ പകരക്കാരനായി ഗ്രൗണ്ടിലെത്തി. 65-ാം മിനിറ്റിൽ സെനഗലിന്റെ ഡിയയ്ക്ക് മികച്ച അവസരം ലഭിച്ചു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചിട്ടും ഡിയ അത് തുലച്ചുകളഞ്ഞു. 73-ാം മിനിറ്റിൽ സെനഗലിന്റെ ഗ്യുയെയുടെ ഗോളെന്നുറച്ച തകർപ്പൻ ലോങ് റേഞ്ചർ ഗോൾകീപ്പർ നോപ്പർട്ട് തട്ടിയകറ്റി. സെനഗൽ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട് നെതർലൻഡ്സിനുമേൽ സമ്മർദ്ദം ചെലുത്തി.

വിരസമായ സമനിലയിലേക്ക് എന്നു കരുതവെയാണ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ച് 84-ാം മിനിറ്റിൽ ഓറഞ്ച് പടയ്ക്ക് വേണ്ടി കോഡി ഗാക്പോ ലക്ഷ്യം കണ്ടത്. സൂപ്പർതാരം ഫ്രെങ്കി ഡിയോങ്ങിന്റെ അളന്നുമുറിച്ച ക്രോസിന് കൃത്യമായി തലവെച്ച ഗാക്പോ ഗോൾകീപ്പർ മെൻഡിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളോടെ നെതർലൻഡ്സ് വിജയമുറപ്പിച്ചു.

എട്ട് മിനിറ്റ് അധികസമയം അനുവദിച്ച രണ്ടാം പകുതിയിൽ മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ ഡേവി ക്ലാസൻ ലീഡ് ഉയർത്തിയതോടെ മത്സരത്തിന് റഫറി ലോങ് വിസിൽ മുഴക്കുകയും ചെയ്തു.