- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ഈ ലോകകപ്പ് വളരെ സ്‌പെഷലാണ്; ഇതെന്റെ അവസാന ലോകകപ്പാകാനാണ് സാധ്യത; പരിക്കേറ്റെന്ന വാർത്ത തെറ്റാണ്'; പൂർണ ആരോഗ്യവാനെന്നും മെസി; സൗദിക്കെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന അർജന്റീനയ്ക്ക് ആശ്വാസവാർത്ത
ദോഹ: ലോകകപ്പ് ഫുട്‌ബോളിൽ ചൊവ്വാഴ്ച സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തിനൊരുങ്ങുന്ന അർജന്റീന ടീമിനും ആരാധകർക്കും ആഹ്ലാദ വാർത്ത പങ്കുവച്ച് നായകൻ ലയണൽ മെസി. തന്റെ പരിക്കിനെക്കുറിച്ചും ഫിറ്റ്‌നെസിനെക്കുറിച്ചുമുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയേക്കാമെന്നും അർജന്റീനൻ സൂപ്പർ താരം പറഞ്ഞു. അതിനാൽ സ്വപ്ന സാക്ഷാത്കാരത്തിനായി പരമാവധി ശ്രമിക്കും. ടീമിലെ ഒത്തിണക്കമാണ് പ്രധാന കരുത്തെന്നും മെസി വ്യക്തമാക്കി.
പറഞ്ഞുകേട്ടതുപോലെയുള്ള ഒരു പ്രശ്‌നവും എനിക്കില്ല. ഞാൻ പരിശീലനത്തിൽ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാർത്തകളും അഭ്യൂഹങ്ങളുമൊക്കെ കണ്ടു. മുൻകരുതലെന്ന നിലക്ക് സാധാരണഗതിയിൽ എടുക്കുന്ന നടപടികൾ മാത്രമാണത്. അതിൽ അസാധാരണമായി ഒന്നുമില്ല. ഞാൻ വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല. എന്റെ കാര്യം ശ്രദ്ധിച്ചുവെന്നേയുള്ളു.
ഖത്തറിലെ പ്രധാന മീഡിയ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. 2014ൽ ഫൈനലിലെത്തിയ ടീമിനെ പോലെ തന്നെ സന്തുലിതവും ഐക്യവും പരസ്പര ധാരണയുമുള്ള ടീമാണിത്. അതിനാൽ പരമാവധി പോരാടും. കപ്പിനായി പരമാവധി ശ്രമിക്കും.
ഈ ലോകകപ്പ് വളരെ സ്‌പെഷലാണ്. ഇതെന്റെ അവസാന ലോകകപ്പാകാാനാണ് സാധ്യത. എന്റെ അല്ല ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള അവസാന അവസരം, ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലഭിക്കുന്ന അവസരം-മെസി പറഞ്ഞു.
ജൂൺ- ജൂലൈ മാസങ്ങളിലാണ് സാധാരണ ലോകകപ്പ് നടക്കാറുള്ളത്. അക്കാലങ്ങളിൽ താരങ്ങളിൽ പലരും ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുത്ത് പരിക്കിന്റെ പിടിയിലായിരിക്കും. അത്തരത്തിൽ പരിക്കുള്ള താരങ്ങളാവും ലോകകപ്പിന് വരാറുള്ളത്. എന്നാൽ ഇത് ക്ലബ് സീസണിന്റെ ഇടയ്ക്കാണ്.
ഖത്തർ ലോകകപ്പ് നവംബർ- ഡിസംബർ മാസങ്ങളിൽ ആയതിനാൽ അത് കളിക്കാരെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. തനിക്കും ടീമിനും ലോകമാകെ വലിയ ആരാധകരുള്ളതിൽ വലിയ സന്തോഷമുണ്ടെന്നും മെസി വ്യക്തമാക്കി. പരിശീലകൻ ലയണൽ സ്‌കലോണിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച സൗദി അറേബ്യയുമായാണ് ഖത്തറിന്റെ ആദ്യ മത്സരം. 26ന് മെക്‌സിക്കോയെയും ഡിസംബർ ഒന്നിന് പോളണ്ടിനെയും അർജന്റീന നേരിടും.
സ്പോർട്സ് ഡെസ്ക്