- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
സമനില കുരുക്കഴിച്ച് തിമോത്തി വിയ; ആദ്യ പകുതിയിൽ യുഎസ്എ മുന്നിൽ; ആക്രമണത്തിലും പ്രതിരോധത്തിലും പതറി വെയ്ൽസ് താരങ്ങൾ; രണ്ടാം പകുതിയിൽ ഗാരെത് ബെയ്ലിന്റെ സംഘം തിരിച്ചുവരുമോ?; പ്രതീക്ഷയിൽ ആരാധകർ
ദോഹ:ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ വെയ്ൽസിനെതിരെ യുഎസ്എ ഒരു ഗോളിന് മുന്നിൽ. 36-ാം മിനിറ്റിൽ തിമോത്തി വിയയാണ് അമേരിക്കയെ മുന്നിലെത്തിച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച യുഎസിന്റെ വേഗത്തിന് മുന്നിൽ പതറിയ വെയ്ൽസ് 35-ാം മിനിറ്റ് വരെ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. മൂന്നാം മിനിറ്റിൽ തന്നെ വെയ്ൽസ് ബോക്‌സിന് പുറത്ത് ഫ്രീ കിക്ക് വഴങ്ങി. തൊട്ടുപിന്നാലെ കോർണറും വഴങ്ങിയെങ്കിലും രണ്ടും മുതലാക്കാൻ യുഎസ്എക്കായില്ല.
യുഎസ്എയുടെ തുടരെ തുടരെയുള്ള അതിവേഗ ആക്രമണങ്ങളിൽ പതറിയെങ്കിലും വെയ്ൽസ് പ്രതിരോധം ആദ്യ അരമണിക്കൂർ പിടിച്ചു നിന്നു. ഒമ്പതാം മിനിറ്റിൽ സെൽഫ് വഴങ്ങുന്നതിൽ നിന്ന് വെയ്ൽസ് കഷ്ടിച്ച് രക്ഷപ്പെട്ടതായിരുന്നു.തിമോത്തി വിയ ബോക്‌സിനകത്തു നിന്ന് കൊടുത്ത ക്രോസിൽ വെയ്ൽസിന്റെ ജോ റോഡന്റെ ഹെഡ്ഡർ ഗോൾ കീപ്പർ വ്യെൻ ഹെന്നെസെ രക്ഷപ്പെടുത്തി. പിന്നാലെ ലഭിച്ച അവസരം ആന്റോണി റോബിൻസൺ നഷ്ടമാക്കി.
അന്റോണി റോബിൻസണും ക്രിസ്റ്റ്യൻ പുലിസിച്ചിനും ഇരു വിംഗുകളിലും ആക്രമിക്കാൻ ഇടം നൽകിയത് ആദ്യപകുതിയിൽ വെയ്ൽസിന് തലവേദനയായി.ഇരു വിംഗുകളിലൂടെയും ഇരുവരും തുടർ ആക്രമണങ്ങളുമായി വെയ്ൽസ് ഗോൾ മുഖത്ത് ഇരച്ചെത്തിയെങ്കിലും വെയ്ൽസ് പ്രതിരോധം ഫലപ്രദമായി പാടുപെട്ട് ചെറുത്തു.
ആദ്യ പകുതിയിൽ വെയ്ൽസിനായി ഗാരെത് ബെയ്‌ലിനോ ആരോൺ റാംസേക്കോ ഒന്നും ചെയ്യാനായില്ല.പ്രതിരോധത്തിലൂന്നി കളിച്ച വെയിൽസിന് ആദ്യ പകുതിൽ നല്ലൊരു ആക്രമണ നീക്കം പോലും നടത്താനായില്ല. മറുവശത്ത് യുവതാരങ്ങളുടെ കരുത്തിൽ യുഎസ്എ കളം നിറഞ്ഞു കളിച്ചു.
സർജെന്റും പുലിസിച്ചും ചേർന്നുള്ള മുന്നേറ്റത്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. സർജന്റിൽനിന്നും പന്തു സ്വീകരിച്ച് അതിവേഗം വെയ്ൽസ് ഗോൾമുഖത്തേക്ക് കുതിച്ചുകയറിയ പുലിസിച്ച്, ബോക്‌സിൽ പ്രവേശിച്ചതിനു പിന്നാലെ പന്ത് ഒപ്പം ഓടിക്കയറിയ ടിം വിയയ്ക്കു മറിച്ചു. പന്തു സ്വീകരിച്ച വിയ മുന്നോട്ടു കയറിയെത്തിയ വെയ്ൽസ് ഗോൾകീപ്പറിനെ മറികടന്ന് വലതു മൂലയിലേക്ക് തട്ടിയിട്ടു. സ്‌കോർ 1 -0.
തൊട്ടുപിന്നാലെ യുഎസ്എയുടെ യൂനുസ് മൂസയെ ഫൗൾ ചെയ്തതിന് വെയ്ൽസ് നായകൻ ഗാരെത് ബെയൽ മഞ്ഞക്കാർഡ് കണ്ടു.ആദ്യ അര മണിത്തൂറിൽ വെറും 16 തവണയാണ് ബെയ്ൽ പന്തിൽ തൊട്ടത്.ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് വെയ്ൽസിന് മത്സരത്തിലെ ആദ്യ കോർണർ ലഭിച്ചത്. ആദ്യ പകുതിയിൽ കാര്യമായൊന്നും ചെയ്യാനാവാതിരുന്ന വെയ്ൽസ് രണ്ടാം പകുതിയിൽ തിരിച്ചുവരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം വെയ്ൽസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ആദ്യ പകുതിയിൽ യുഎസ്എ ലീഡു പിടിച്ചത്. മറുവശത്ത് താളം കണ്ടെത്താൻ വിഷമിച്ച വെയ്ൽസിന് ശ്രദ്ധേയമായ നീക്കങ്ങളൊന്നും സൃഷ്ടിക്കാനായതുമില്ല.
സ്പോർട്സ് ഡെസ്ക്