- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
വന്മതിലായി ഗില്ലർമോ ഒച്ചാവാ; പെനൽറ്റി തുലച്ച് ലെവൻഡോവ്‌സ്‌കി; തുടക്കം മുതൽ ആർത്തലച്ച മെക്‌സിക്കൻ തിരമാലയിൽ മുങ്ങി പോളണ്ട്; ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾരഹിത സമനില; ഗ്രൂപ്പ് സിയിൽ സൗദി മുന്നിൽ; നാല് മത്സരവും ടീമുകൾക്ക് നിർണായകം
ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾരഹിത സമനില. ഗ്രൂപ്പ് സിയിലെ കരുത്തരുടെ പോരാട്ടത്തിൽ മെക്സികോയും പോളണ്ടും സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. പ്രത്യാക്രമണത്തിലൂടെയാണ് രണ്ട് ടീമുകളും എതിർ ഗോൾമുഖത്തേക്ക് കുതിച്ചെങ്കിലും പ്രതിരോധനിര രക്ഷാകവചം ഒരുക്കിയതോടെ ഗോൾവല ചലിപ്പിക്കാനായില്ല.
പോളണ്ടിനെ മുന്നിലെത്തിക്കാൻ ലഭിച്ച സുവർണാവസരം സൂപ്പർതാരം റോബർട്ടോ ലെവൻഡോവ്‌സ്‌കി പാഴാക്കി ആദ്യപകുതി ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ 58ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി സൂപ്പർതാരം പാഴാക്കുകയായിരുന്നു. പെനാൽറ്റി കിക്ക് മെക്‌സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചാവോ തന്റെ ഇടത്തേക്ക് ചാടി ലെവന്റെ കിക്കിനെ പാറിത്തടുത്തിട്ടു. ബോക്‌സിനുള്ളിൽ മെക്‌സിക്കൻ താരം ഫൗൾ ചെയ്തതെന്ന് വാർ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടിയത്.
മെക്‌സിക്കോ 4-3-3 ശൈലിയിലും പോളണ്ട് 4-5-1 ഫോർമേഷനിലുമാണ് കളത്തിലിറങ്ങിയത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ച ആദ്യപകുതി സുന്ദരമായിരുന്നു. എന്നാൽ ഗോളുകൾ മാറിനിന്നു. പോളിഷ് നിരയിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയുണ്ടായിട്ടും കൂടുതൽ ആക്രമണം മെക്‌സിക്കോയുടെ ഭാഗത്തുനിന്നായിരുന്നു. ഫൈനൽ തേഡിൽ മെക്‌സിക്കോ അപകടം സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഇരു ടീമും ശക്തമായ പോരാട്ടമാണ് മൈതാനത്ത് അഴിട്ടുവിട്ടത്. അതുപോലെ കടുത്തതായി പ്രതിരോധവും. ഏഴ് മിനുറ്റ് അധികസമയത്ത് പോളിഷ് താരങ്ങൾ കുതിക്കാൻ ശ്രമിച്ചപ്പോഴും ഫലമുണ്ടായില്ല. ഒടുവിൽ മത്സരം ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.
രണ്ട് ടീമുകൾക്കും ചില അവസരങ്ങൾ ലഭിച്ചെങ്കിലും പ്രതിരോധ നിര രണ്ട് ഭാഗത്തും അപകടമുണ്ടാകതെ കാത്തു. മെക്സികോയാണ് കൂടുതൽ ആക്രമണങ്ങൾ ഗോൾമുഖത്ത് നടത്തിതും അവസരങ്ങൾ സൃഷ്ടിച്ചതും. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. പോളണ്ട് നടത്തിയ പ്രത്യാക്രമണങ്ങൾക്ക് മൂർച്ചയുണ്ടായില്ല.
17ാം മിനിറ്റിൽ പോളിഷ് നായകൻ റോബർട്ട് ലെവൻഡോസ്‌കിക്ക് ഒരു അർഥാവസരം ലഭിച്ചെങ്കിലും ക്രോസ് ലഭിച്ച പന്ത് നിയന്ത്രിക്കാൻ താരത്തിന് കഴിഞ്ഞില്ല. 28ാം മനിറ്റിൽ മെക്‌സിക്കൻ താരം സാഞ്ചസിന് യെല്ലോ കാർഡ് ലഭിച്ചു.മികച്ച അവസരങ്ങൾ രണ്ട് ടീമുകൾക്കും ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വില്ലനായി.
നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന സൗദിയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങുകയും രണ്ടാം മത്സരത്തിൽ പോളണ്ടും മെക്സികോയും സമനിലയിൽ പിരിയുകയും ചെയ്തതോടെ ഗ്രൂപ്പ് സിയിൽ ഇനിയുള്ള നാല് മത്സരങ്ങളും ടീമുകൾക്ക് നിർണായകമാണ്.
സ്പോർട്സ് ഡെസ്ക്