- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'വേൾഡ് കപ്പിലെ രണ്ടാമത്തെ അട്ടിമറി കാണാൻ ഒരുങ്ങിക്കോളു..'; ജപ്പാൻ - 2, ജർമ്മനി - 1; പ്രവചനത്തിന് പിന്നാലെ ഒരുങ്ങിക്കോ... എയറിൽ കേറാൻ എന്ന് കമന്റ്; കളി കഴിഞ്ഞപ്പോൾ ഫലവും സ്‌കോർ നിലയും കൃത്യം; ആ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പ്രവചന സിംഹങ്ങളോ?
തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് പിന്നാലെ ജർമ്മനിയും ഏഷ്യൻ ടീമിന് മുന്നിൽ മുട്ടുകുത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ഈ ലോകകപ്പിലെ രണ്ടാമത്തെ വമ്പൻ അട്ടിമറിയാണ് ഖലീഫ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ സാക്ഷ്യം വഹിച്ചത്.
ജപ്പാൻ ജർമനിയെ മുട്ടുകുത്തിച്ചതിന് പിന്നാലെ മത്സരഫലവും സ്‌കോർ നിലയും കൃത്യമായി ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പ്രവചിച്ച ഒരു മലയാളിയുടെ പ്രതികരണമാണ് വൈറലാകുന്നത്. വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ മുഹമ്മദ് ഷമീർ എന്ന യുവാവാണ് ജപ്പാൻ-ജർമനി മത്സരഫലവും സ്‌കോർ നിലയും കൃത്യമായി പ്രവചിച്ചത്. ലോകകപ്പിലെ രണ്ടാമത്തെ അട്ടിമറി കാണാൻ ഒരുങ്ങിക്കോളു, ജപ്പാൻ-2, ജർമനി 1 എന്നാണ് ഷമീർ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ മത്സരത്തിന് തൊട്ടു മുമ്പ് പ്രവചിച്ചത്.
പ്രവചനത്തിന് പിന്നാലെ ഒരുങ്ങിക്കോ... എയറിൽ കേറാൻ, താഴെ ഇറങ്ങിയാൽ പറയണേ ടാ, ഇന്നലെ കഷ്ടകാലത്തിനു... മണി പാമ്പ് ആയി ന്ന് വെച്ച് ... ഇന്ന് അതുപോലെ ആവില്ല.... എടുത്തോണ്ട് പോടെ ഇങ്ങനെ ഒട്ടേറെ കമന്റുകൾ പ്രതികരണമായി വന്നിരുന്നു. ഏറിയ പങ്കും യുവാവിനെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു.
ഒടുവിൽ ഷമീറിന്റെ പ്രവചനം പോലെ മത്സരത്തിൽ ജർമനി 2-1ന് തോൽക്കുയും ചെയ്തു. ഇന്നലെ ഇതേ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ മധു മണക്കാട്ടിൽ എന്ന ആരാധകർ അർജന്റീന-സൗദി അറേബ്യ മത്സരത്തിന്റെ ഫലവും സ്‌കോർ നിലയും കൃത്യമായി പ്രവചിച്ച് താരമായിരുന്നു.
വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടിൽ എന്ന ഫേസ്‌ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അർജന്റീന My prediction :- 2 - 1 സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും. എന്നാണ്.
ഈ പ്രവചനം കണ്ടവരെല്ലാം യുവാവിനെ പരിഹസിച്ചു. എന്നാൽ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്റ് വരുന്നത്. നൂറുകണക്കിന് കമന്റുകളാണ് ഈ പോസ്റ്റിൽ വരുന്നത്. കളിയെ പറ്റി ഒരുധാരണയും ഇല്ല, അല്ലേ, ജ്യോത്സ്യൻ ആണോ, എന്നൊക്കെ ചോദിച്ചവർ, അവസാനം പവനായി ശവമായി എന്ന് കുറിച്ചിടേണ്ട ഗതികേടിലായി.
ഗ്രൂപ്പ് ഇയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ 75 മിനുറ്റുകൾ വരെ ഒറ്റ ഗോളിന്റെ ലീഡിൽ മുന്നിട്ടു നിന്ന ജർമനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജപ്പാൻ അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു. ജർമനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്സുവും അസാനോയും ഗോൾ നേടി.കളി മെനയാൻ കിമ്മിഷും ഗുണ്ടോഗനുമുണ്ടായിട്ടും തുടക്കത്തിൽ ആക്രമണത്തിൽ ചടുലത കാണിക്കാതിരുന്ന ജർമൻ ടീം ആദ്യ ഗോൾ അടിച്ചതോടെയാണ് ഉണർന്നുകളിച്ചത്. 31-ാം മിനുറ്റിൽ പന്ത് പിടിക്കാൻ മുന്നോട്ടിറങ്ങിയ ജപ്പാൻ ഗോളി ഗോണ്ട, റാവുമിനെ ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി ബോക്സിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.
വാർ തീരുമാനത്തിനൊടുവിൽ പെനാൽറ്റി കിക്കെടുത്ത പരിചയസമ്പന്നൻ ഗുണ്ടോഗൻ അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡുമായി കയറിയ ജർമനിയെ രണ്ടാംപകുതിയിൽ 75-ാം മിനുറ്റിൽ റിട്സുവും 83-ാം മിനുറ്റിൽ അസാനോയും നേടിയ ഗോളുകൾ ജർമൻ ആരാധകരെ ഞെട്ടിച്ച് വിജയം ജപ്പാന്റേതാക്കി മാറ്റി. 70-ാം മിനുറ്റിൽ ജർമനിയുടെ നാല് തുടർ ഷോട്ടുകൾ തടുത്ത് ജപ്പാൻ ഗോളി കയ്യടിവാങ്ങി.
സ്പോർട്സ് ഡെസ്ക്