- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
യുറുഗ്വായെ പിടിച്ചുകെട്ടി ദക്ഷിണ കൊറിയ; ആദ്യ പകുതി ഗോൾ രഹിതം; സുവർണാവസരം പാഴാക്കി ഡാർവിൻ ന്യൂനസ്; മുൻ ചാമ്പ്യന്മാർ ഇന്നും ഏഷ്യൻ കരുത്തിന് മുന്നിൽ കീഴടങ്ങുമോ?; അട്ടിമറി പ്രതീക്ഷിച്ച് രണ്ടാം പകുതി തുടങ്ങി
അൽ റയാൻ: ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ യുറഗ്വായും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ. ഇരു ടീമുകളും ആക്രമിച്ചു കളിച്ച ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. ആദ്യപകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തി കൊറിയ യുറുഗ്വായ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും മികച്ച പ്രതിരോധവും കൗണ്ടർ അറ്റാക്കുമായി യുറുഗ്വായ് പൊരുതി നോക്കി. എങ്കിലും ഗോൾ നേടാൻ ലാറ്റിനമേരിക്കൻ വമ്പന്മാർക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഏഷ്യൻ ടീമുകൾക്ക് മുമ്പിൽ മുൻചാമ്പ്യന്മാർ അടിപതറുന്നതാണ് കണ്ടത്. ഇന്നും ഏഷ്യൻ വമ്പന്മാർക്ക് മുമ്പിൽ യുറുഗ്വായ് മുട്ടുമടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. രണ്ടാം പകുതി ആവേശകരുമാകുമെന്ന് ഉറപ്പ്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ യുറുഗ്വായിയെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണ കൊറിയയാണ് ആധിപത്യം പുലർത്തിയത്. സൺ ഹ്യുങ് മിന്നിന്റെ നേതൃത്വത്തിലുള്ള കൊറിയൻ മുന്നേറ്റനിര നിരന്തരം യുറുഗ്വായ് പ്രതിരോധത്തിന്റെ ബലം പരിശോധിച്ചു. ആദ്യ പത്തുമിനിറ്റിൽ യുറുഗ്വായ് ചിത്രത്തിൽപ്പോലുമില്ലായിരുന്നു. എന്നാൽ പതിയെ ടീം മത്സരത്തിലേക്ക് തിരിച്ചുവന്നു.
പന്തടക്കത്തിലും പാസുകളിലും കണക്കുകളിൽ നേരിയ വ്യത്യാസം മാത്രമാണ് യുറഗ്വായും കൊറിയയും തമ്മിലുള്ളത്. 9ാം മിനിറ്റിൽ ദക്ഷിണകൊറിയയുടെ മൂൺ ഹ്വാൻ നൽകിയ മനോഹരമായൊരു ക്രോസ് യുറഗ്വായ് പ്രതിരോധ താരം ജോസ് ജിമിനസ് ഹെഡ് ചെയ്തു തട്ടിയകറ്റി. ആദ്യ 15 മിനിറ്റുകൾക്കു ശേഷം യുറഗ്വായും ആക്രമണങ്ങൾക്കു തുടക്കമിട്ടു. യുറഗ്വായ് താരം ഡാർവിൻ നുനെസ് ദക്ഷിണകൊറിയൻ ബോക്‌സിനുള്ളിൽ മതിയാസ് വെസിനോയ്ക്കു പാസ് നൽകാൻ ശ്രമിച്ചെങ്കിലും കൊറിയൻ ഗോളി സ്യുങ് ഗ്യുവിനു ഭീഷണി ഉയർത്താൻ സാധിച്ചില്ല.
21-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം മുതലാക്കാൻ യുറുഗ്വായ് സൂപ്പർതാരം ഡാർവിൻ ന്യൂനസിന് സാധിച്ചില്ല. പെല്ലിസ്ട്രിയുടെ അളന്നുമുറിച്ച ക്രോസ് കൃത്യമായി കാലിലൊതുക്കി വലകുലുക്കുന്നതിൽ ന്യൂനസ് പരാജയപ്പെട്ടു. 33-ാം മിനിറ്റിൽ ലഭിച്ച ഓപ്പൺ ചാൻസ് ഗോളാക്കി മാറ്റാൻ ദക്ഷിണകൊറിയയുടെ ഹവാങ്ങിന് സാധിച്ചില്ല. പിന്നാലെ 39-ാം മിനിറ്റിൽ ഹവാങ്ങിന്റെ തകർപ്പൻ ലോങ് റേഞ്ചർ യുറുഗ്വായ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
പതിയെ താളം കണ്ടെത്തിയ യുറഗ്വായുടെ മുന്നേറ്റങ്ങൾ കൊറിയൻ പ്രതിരോധ താരങ്ങൾ തടഞ്ഞുനിർത്തി. 43ാം മിനിറ്റിൽ യുറഗ്വായ് താരം വാൽവെർദെയുടെ കോർണർ കിക്കിൽ തലവച്ച ഡിഗോ ഗോഡിന്റെ ശ്രമം ദക്ഷിണകൊറിയൻ പോസ്റ്റിൽ തട്ടിപുറത്തായി.
സ്പോർട്സ് ഡെസ്ക്