- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലയണൽ മെസ്സിയെ അധിക്ഷേപിച്ച് മെക്സിക്കോ ആരാധകർ; പ്രകോപിതരായി അർജന്റീന ഫാൻസ്; കളിക്കളത്തിലെ പോരിന് മുമ്പെ ദോഹയിലെ ഫാൻ സോണിൽ ഏറ്റുമുട്ടൽ; ഞായറാഴ്ച നേർക്കുനേർ പോരാട്ടത്തിന് മുമ്പെ അതിരുവിട്ട് ആവേശം
ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് മുൻ ചാമ്പ്യന്മാരായ അർജന്റീന പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. അടുത്ത മത്സരങ്ങളിൽ മെക്‌സിക്കോയെയും പോളണ്ടിനെയും കീഴടക്കി മെസിയും സംഘവും പ്രീക്വാർട്ടർ ഉറപ്പിക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
അർജന്റീനയെ ഏഷ്യൻ പ്രതിനിധികളായ സൗദി അറേബ്യ ഞെട്ടിച്ചപ്പോൾ (2 -1) മെക്സിക്കോ പോളണ്ടിനെതിരേ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ഗ്രൂപ്പിൽ മൂന്ന് പോയിന്റുള്ള സൗദി അറേബ്യയാണ് മുന്നിൽ. പോളണ്ടിനും മെക്‌സിക്കോയ്ക്കും ഓരോ പോയിന്റ് വീതമുണ്ട്. ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീന ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ മെക്സിക്കോയുമായാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്.
കളിക്കളത്തിൽ ഇരു ടീമും ഏറ്റുമുട്ടുന്നതിനു മുമ്പേ കളത്തിനു പുറത്ത് ഇരു ടീമിന്റെയും ആരാധകർ ഏറ്റുമുട്ടിയിരിക്കുകയാണ്.വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഫ രൂപകൽപ്പനചെയ്ത ദോഹയിലെ അൽ ബിഡ്ഡ പാർക്കിലെ ഫിഫ ഫാൻ സോണിൽവെച്ച് ബുധനാഴ്ചയാണ് അർജന്റീന - മെക്സിക്കോ ആരാധകർ തമ്മിൽ തല്ലിയത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൗദിക്കെതിരായ തോൽവിക്ക് ശേഷം മെക്സിക്കോ ആരാധകർ ലയണൽ മെസ്സിയെ മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിച്ചത് അർജന്റീന ആരാധകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇരു ഭാഗത്തെയും ആരാധകർക്ക് അടിയും ചവിട്ടുമേറ്റു. മെക്സിക്കൻ മാധ്യമപ്രവർത്തകൻ ഒമർ നിനോ സംഭവസ്ഥലത്തുണ്ടായിരുന്നു. ഏതാനുംപേർക്ക് പരിക്കേറ്റതായും ചികിത്സ ആവശ്യമായി വന്നതായും റിപ്പോർട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ മെക്‌സിക്കോ ആരാധകർ തെറി വിളിക്കുന്നത് കേൾക്കാം. തിങ്കളാഴ്ചത്തെ പോരാട്ടത്തിൽ 10 മിനിറ്റിനുള്ളിൽ ഒരു പെനാൽറ്റിയിലൂടെ മെസ്സി സൗദി അറേബ്യയ്ക്കെതിരെ അർജന്റീനയ്ക്കായി സ്‌കോറിങ് തുടങ്ങിയെങ്കിലും രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളിലാണ് സൗദി വിജയിച്ചത്. മെക്‌സിക്കോ അവരുടെ ആദ്യ മത്സരത്തിൽ പോളണ്ടുമായി 0-0 ന് സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പകുതിയിൽ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ റോബർട്ട് ലെവൻഡോവ്‌സ്‌കി പെനാൽറ്റി രക്ഷപ്പെടുത്തിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.
സ്പോർട്സ് ഡെസ്ക്