- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഗോളെന്നുറച്ച ഒട്ടേറെ അവസരങ്ങൾ; സെർബിയൻ പ്രതിരോധക്കോട്ട തകർക്കാതെ ബ്രസീൽ; ആദ്യ പകുതി ഗോൾ രഹിതം; രണ്ടാം പകുതിയിൽ ഗോൾമഴ തീർക്കുമോ നെയ്മറും സംഘവും; മഞ്ഞക്കടലായി ലുസൈൽ സ്റ്റേഡിയം
ലുസൈൽ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ ബ്രസീലിനെ ആദ്യപകുതിയിൽ പ്രതിരോധക്കോട്ട കെട്ടി ചെറുത്ത് സെർബിയ. ഗോൾ എന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങൾ മഞ്ഞപ്പട തുറന്നെടുത്തെങ്കിലും ഒരിക്കൽ പോലും ഗോൾവര കടത്താൻ സാധിച്ചില്ല. സെർബിയൻ പ്രതിരോധ നിരയ്ക്കും ഗോൾകീപ്പറിനും മുന്നിൽ കാനറികളുടെ മുന്നേറ്റങ്ങൾ ചിതറി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡ് എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെ തോൽപ്പിച്ചിരുന്നു.
മത്സരത്തിന്റെ തുടക്കം തൊട്ട് സെർബിയൻ ബോക്സിലേക്ക് ബ്രസീൽ താരങ്ങളുടെ മുന്നേറ്റമായിരുന്നു. റഫീന്യയും നെയ്മറും വീനീഷ്യസുമെല്ലാം ബോക്സിലേക്ക് നിരന്തരം പന്തെത്തിച്ചിട്ടും മികച്ച ഫിനിഷിങ് മാത്രം അകന്നുനിന്നു. ബ്രസീലിയൻ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതിൽ പാവ്ലോവിച്ചും മിലോസ് വെലികോവിച്ചും നിക്കോള മിലെൻകോവിച്ചും അണി ചേർന്നതോടെ മഞ്ഞപ്പടയ്ക്ക് ലക്ഷ്യം കാണാനായില്ല.
നാലാം മിനിറ്റിൽ തന്നെ ബ്രസീലിന്റെ മുന്നേറ്റം കണ്ടു. വലത് വിംഗിലൂടെ പന്തുമായി മുന്നേറിയ റഫീഞ്ഞ പ്രതിരോധതാരം പാവ്ലോവിച്ചിനെ അനായാസമായി മറികടന്നു. എന്നാൽ താരത്തിന്റെ ക്രോസ് ഫലം കണ്ടില്ല. ഏഴാം മിനിറ്റിൽ പവ്ലോവിച്ചിന് മഞ്ഞകാർഡ്. നെയ്മറെ വീഴ്‌ത്തിയതിനായിരുന്നു ഇത്. 9-ാം മിനിറ്റിൽ നെയ്മർക്കും ലഭിച്ചു ബുദ്ധിമുട്ടേറിയ ഒരവസരം.
കസമിറോയുടെ ത്രൂബോൾ നെയ്മർ കാലിൽ ഒതുക്കിയെങ്കിലും നിറയൊഴിക്കുമുമ്പ് പ്രതിരോധ താരങ്ങൾ വളഞ്ഞു. 13-ാം മിനിറ്റിൽ ബ്രസീലിന് ആദ്യ കോർണർ ലഭിച്ചു. നെയ്മറിന്റെ നേരിട്ടുള്ള കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി. 21-ാം മിനിറ്റിൽ കസെമിറോയുടെ ലോംഗ് റേഞ്ച് ഷോട്ട് ഗോൾ കീപ്പർ കയ്യിലൊതുക്കി.
26-ാം മിനിറ്റിൽ ടാഡിക്കിലൂടെ ഒരു സെർബിയൻ മുന്നേറ്റത്തിന്് സ്റ്റേഡിയം സാക്ഷിയായി. എന്നാൽ താരത്തിന്റെ ക്രോസ് ബോക്സിൽ അലക്സാണ്ടർ മിട്രോവിച്ചിന് ലഭിക്കും മുമ്പ് ആലിസൺ അത് കൃത്യമായി കൈപ്പിടിയിലൊതുക്കി.
28-ാം മിനിറ്റിൽ വിനീഷ്യസിനും ലഭിച്ചു മറ്റൊരു സുവർണാവസരം. തിയാഗോ സിൽവയുടെ ത്രൂബോൾ സെർബിയൻ ബോക്സിലേക്ക്. വിനിഷ്യസ് പന്തെടുത്തു. എന്നാൽ ഓടിയടുത്ത ഗോൾ കീപ്പർ മനോഹരമായി തടഞ്ഞിട്ടു. 35-ാം മിനിറ്റിലാണ് ഗോളെന്നുറച്ച അവസരം ബ്രസീലിന് ലഭിച്ചത്. റഫീഞ്ഞയും ലൂകാസ് പക്വേറ്റയും നടത്തിയ മുന്നേറ്റം സെർബിയൻ ബോക്സിലേക്ക്. പിന്നീട് ഗോൾ കീപ്പർമാത്രം മുന്നിൽ നിൽക്കെ റഫീഞ്ഞയുടെ ഷോട്ട് ഫലം കണ്ടില്ല. ദുർബലമായ ഷോട്ട് ഗോൾകീപ്പറുടെ കൈകളിൽ. 41-ാം മിനിറ്റിൽ വിനിസ്യൂസിന്റെ മറ്റൊരു ഗോൾ ശ്രമം അതിവേഗത്തിലുള്ള ടാക്കിളിലൂടെ സെർബിയൻ പ്രതിരോധ താരം മിലെങ്കോവിച്ച് പരാജയപ്പെടുത്തി.
സ്പോർട്സ് ഡെസ്ക്