- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പെനൽറ്റി പാഴാക്കി സാലി അൽ ഷെഹ്രി; ഒപ്പമെത്താനുള്ള അവസരം തുലച്ച് സൗദി അറേബ്യ; ഇരട്ട സേവുകളുമായി പോളണ്ട് ഗോൾകീപ്പർ; ലെവൻഡോവ്സ്‌കിയുടെ പാസിൽ വലചലിപ്പിച്ച് സിയെലെൻസ്‌കി; ആദ്യ പകുതി സംഭവ ബഹുലം; രണ്ടാം പകുതിയിൽ അട്ടിമറിയോ?
ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോൾ പോളണ്ട് ഒരു ഗോളിന് മുന്നിൽ. സമനില പിടിക്കാനുള്ള സുവർണാവസരം സൗദി അറേബ്യ പാഴാക്കി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ പിയോറ്റ് സിലിൻസ്‌കിയാണ് പോളണ്ടിനെ മുന്നിലെത്തിച്ച ഗോൾ നേടിയത്. അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ സൗദി പോളണ്ടിനെതിരെയും വിറപ്പിച്ചുകൊണ്ടാണ് ആദ്യ പകുതി പൂർത്തിയാക്കിയത്.
ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ച വച്ചത്. പലപ്പോഴും പോളണ്ട് ഗോൾമുഖം വിറപ്പിക്കാൻ സൗദി മുന്നേറ്റത്തിനായി. ഒരു തവണ പോളണ്ട് ഗോൾകീപ്പറെ പരീക്ഷിക്കാനും സൗദിക്ക് സാധിച്ചു. ആദ്യപകുതിയുടെ അവസാനങ്ങളിൽ ഒരു പെനാൽറ്റി മുതലാക്കാൻ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. സലേം അൽദ്വസാറിയായിരുന്നു കിക്കെടുത്തിരുന്നത്.
12-ാം മിനിറ്റിൽ സൗദിയുടെ കാന്നോയുടെ ഗോളെന്നുറച്ച ഉഗ്രൻ ലോങ് റേഞ്ചർ പോളണ്ട് ഗോൾകീപ്പർ സെസ്നി ഒരുവിധം രക്ഷപ്പെടുത്തിയെടുത്തു. സൗദി അറേബ്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പോളണ്ടിന് നിരവധി ഫൗളുകൾ നടത്തേണ്ടിവന്നു. അതിന്റെ ഫലമായി ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ മൂന്ന് താരങ്ങളാണ് മഞ്ഞക്കാർഡ് കണ്ടത്. 26-ാം മിനിറ്റിൽ സൗദിക്കും ലഭിച്ചു ആദ്യ അവസരം. സെലിൻസ്‌കിയുടെ കോർണറിൽ നിന്ന് ബീൽക്ക് തൊടുത്തുവിട്ട ഹെഡ്ഡർ അൽ- ഷെറ്രി ഗോൾലൈനിന് തൊട്ടുമുമ്പ് വച്ച് രക്ഷപ്പെടുത്തി.
ആദ്യപകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത സൗദിയെ ഞെട്ടിച്ചുകൊണ്ട് പോളണ്ട് മത്സരത്തിൽ ലീഡെടുത്തു. 39-ാം മിനിറ്റിൽ മിഡ്ഫീൽഡർ പിയോറ്റർ സിയെലെൻസ്‌കിയാണ് ടീമിനായി വലകുലുക്കിയത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്‌കിയുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. പാസ് സ്വീകരിച്ച സിയെലെൻസ്‌കി തകർപ്പൻ ഫിനിഷിലൂടെ വലതുളച്ചു.
44-ാം മിനിറ്റിൽ സൗദിക്ക് ഒപ്പമെത്താനുള്ള സുവർണാവസരമുണ്ടായിരുന്നു. എന്നാൽ പെനാൽറ്റി മുതലാക്കാൻ സലേം അൽദ്വസാറിക്ക് സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോളിഷ് ഗോൾകീപ്പർ തടഞ്ഞിട്ടു. റീബൗണ്ടിൽ സൗദി താരം ഗോളിന് ശ്രമിച്ചെങ്കിലും ഷെസ്നി ഒരിക്കൽകൂടി രക്ഷകനായി.
സൗദി താരം അൽ ഷെഹ്‌രിയെ പോളിഷ് താരം ക്രിസ്റ്റ്യൻ ബെയ്‌ലിക് ഫൗൾ ചെയ്തതിനാണ് സൗദി അറേബ്യയ്ക്കു പെനൽറ്റി ലഭിച്ചത്. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് പെനൽറ്റി നൽകിയത്. അൽ ദാവരിയുടെ ഷോട്ട് പോളിഷ് ഗോളി വോജെച് സെസ്‌നി തടുത്തിട്ടു. റീബൗണ്ടിൽ മുഹമ്മദ് അൽ ബ്രെയ്കിന്റെ ഗോൾ ശ്രമവും പോളണ്ട് ഗോളി പരാജയപ്പെടുത്തുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്