- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പോളണ്ട് ഗോൾമുഖം വിറപ്പിച്ച സൗദിക്ക് വാർ ദൃശ്യങ്ങൾ അനുകൂലമായി; സലേം അൽദ്വസാറിയുടെ ഷോട്ട് തടുത്തിട്ട് പോളിഷ് ഗോൾകീപ്പർ; ഒച്ചാവോക്ക് പിന്നാലെ പെനാൽറ്റി സേവുമായി ഷെസ്നി; റീബൗണ്ടിൽ ഗോളിനുള്ള അവസരവും നിഷേധിച്ചു; കണ്ണീരണിഞ്ഞ് സൗദി ആരാധകർ
ദോഹ: ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ചതിന് പിന്നാലെ പോളണ്ടിനെയും വിറപ്പിച്ച് മുന്നേറിയ സൗദി അറേബ്യയെ കണ്ണീരിലാഴ്‌ത്തി പെനാൽറ്റി നഷ്ടം. ഒരു ഗോൾ നേടി മുന്നിൽ നിൽക്കുന്ന പോളണ്ടിന് ഒപ്പമെത്താനുള്ള സുവർണാവസരമാണ് 44-ാം മിനിറ്റിൽ കളഞ്ഞുകുളിച്ചത്. അൽ ഷെഹ്‌റിയെ ബോക്‌സിനുള്ളിൽ ബിയലക് വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി ലഭിച്ചത്. റഫറി ആദ്യം പെനാൽറ്റി വിധിച്ചില്ലായിരുന്നു.
എന്നാൽ, വാർ ദൃശ്യങ്ങൾ സൗദിക്ക് അനുകൂലമായി. പക്ഷേ, പെനാൽറ്റി മുതലാക്കാൻ സലേം അൽദ്വസാറിക്ക് സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോളിഷ് ഗോൾകീപ്പർ തടഞ്ഞിട്ടു. റീബൗണ്ടിൽ സൗദി താരം ഗോളിന് ശ്രമിച്ചെങ്കിലും ഷെസ്നി ഒരിക്കൽകൂടി രക്ഷകനായി.
ഇരട്ട സേവുകളുമായി പോളണ്ട് ഗോൾകീപ്പർ സൗദി ആരാധകരെ ഞെട്ടിച്ചു. ഖത്തൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഷോട്ട് ഓൺ ടാർഗറ്റുകൾ സേവ് ചെയ്ത ഗോളിയും ഷെസ്നിയാണ്. നേരിട്ട ഒമ്പത് ഷോട്ട് ഓൺ ടാർഗറ്റും അദ്ദേഹം രക്ഷപ്പെടുത്തി.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് മെക്സിക്കൻ ഗോളി ഗില്ലർമോ ഒച്ചാവോയും പെനാൽറ്റി സേവ് ചെയ്ത് താരമായിരുന്നു. മെക്സിക്കോ-പോളണ്ട് മത്സരത്തിനിടെ പോളണ്ട് നായകൻ റോബർട്ട് ലെവൻഡോസ്‌കി അടിച്ച പെനാൽറ്റിയാണ് ഒച്ചാവോ രക്ഷപ്പെടുത്തിയത്. ബോക്സിനുള്ളിൽ മെക്സിക്കൻ താരം ഫൗൾ ചെയ്തെന്ന് വാർ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് റഫറി പെനാൽറ്റി വിധിച്ചത്
രണ്ട് ഗോളിന് പോളണ്ട് ആണ് സൗദിക്കെതിരെ മുന്നിട്ട് നിൽക്കുന്നത്. മത്സരത്തിന്റെ ആദ്യ മിനിറ്റ്തൊട്ട് ആക്രമണ ഫുട്ബോളാണ് സൗദി കാഴ്ചവെച്ചത്. നിരന്തരം പോളണ്ട് ഗോൾമുഖത്ത് ഇരച്ചുകയറി സമ്മർദം സ്ൃഷ്ടിക്കാൻ സൗദിക്ക് സാധിച്ചു. അർജന്റീനക്കെതിരെ സൗദി നേടിയ വിജയത്തിൽനിന്ന് ഊർജമുൾക്കൊണ്ട് മികച്ച മുന്നേറ്റങ്ങളാണ് സൗദി നടത്തുന്നത്.
പോളണ്ടിന് വേണ്ടി 39-ാം മിനിറ്റിൽ പിയോറ്റ് സിലിൻസ്‌കിയാണ് ഗോൾ നേടിയത്. അതുവരെ പോളണ്ടിനെ വരച്ചവരയിൽ നിർത്താൻ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോൾമുഖം വിറപ്പിക്കാൻ സൗദി മുന്നേറ്റത്തിനായി. ഒരു തവണ പോളണ്ട് ഗോൾകീപ്പറെ പരീക്ഷിക്കാനും സൗദിക്ക് സാധിച്ചു. അർജന്റീനയെ തോൽപ്പിച്ച അതേ പ്രകടനം സൗദി ആവർത്തിക്കുകയാണ്. അർജന്റീനയ്ക്കെതിരെ സൗദി പ്രതിരോധം ശക്തിപ്പെടുത്തിയാണ് കളിച്ചിരുന്നത്. എന്നാൽ ഇത്തവണ ആക്രമിക്കാനും സൗദി മറന്നില്ല.
മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ സൗദി ആക്രമണം തുടങ്ങി. 14-ാം മിനിറ്റിൽ ഒരു അവസരവും സൃഷ്ടിച്ചു. എന്നാൽ പോളിഷ് ഗോൾ കീപ്പർ ഷെസ്നി രക്ഷകനായി. 15-ാം മിനിറ്റിൽ യാക്കൂബ് കിവിയോറിന് മഞ്ഞകാർഡ് ലഭിച്ചു. 16-ാം മിനിറ്റിൽ മാറ്റി കാഷും മഞ്ഞ് കാർഡ് കണ്ടു. 19-ാം മിനിറ്റിൽ അർക്കഡിയൂസ് മിലിക്കിനും മഞ്ഞ ലഭിച്ചു. അതിൽ നിന്ന് മനസിലാക്കാം സൗദി ആക്രമണം എത്രത്തോളം മികച്ചതായിരുന്നുവെന്ന്.
26-ാം മിനിറ്റിൽ പോളണ്ടിനിനും ലഭിച്ചു ആദ്യ അവസരം. സെലിൻസ്‌കിയുടെ കോർണറിൽ നിന്ന് ബീൽക്ക് തൊടുത്തുവിട്ട ഹെഡ്ഡർ അൽ- ഷെറ്രി ഗോൾലൈനിന് തൊട്ടുമുമ്പ് വച്ച് രക്ഷപ്പെടുത്തി. 39-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോളെത്തി. ലെവൻഡോസ്‌കിയുടെ സഹായത്തിൽ സെലിൻസ്‌കിയുടെ മനോഹരമായ ഫിനിഷിൽ പോളണ്ട് മുന്നിലെത്തി. രണ്ടാം പകുതിയിലും സൗദി ആക്രമണം തുടരുന്നുണ്ട്.
സ്പോർട്സ് ഡെസ്ക്