- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഫ്രഞ്ച് വെടിയുണ്ടകളെ ധീരമായി ചെറുത്ത് ഡാനിഷ് കോട്ട; വന്മതിലായി ഡെന്മാർക്ക് ഗോൾ കീപ്പർ; ലക്ഷ്യം കാണാതെ പ്രത്യാക്രമണവും; ആദ്യ പകുതി ഗോൾ രഹിതം; പാഴാക്കിയത് ഒട്ടേറെ അവസരങ്ങൾ; രണ്ടാം പകുതി ആവേശകരമാകും
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ കരുത്തരായ ഫ്രാൻസും ഡെന്മാർക്കും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം. ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആർക്കും ലക്ഷ്യം നേടാനായില്ല. ഡെന്മാർക്ക് ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കേലിന്റെ മികച്ച സേവുകളാണ് ഫ്രഞ്ച് വെടിയുണ്ടകളെ തട്ടിയകറ്റിയത്.
രത്തിന്റെ ആദ്യ മിനിറ്റുകളിൽ ഡെന്മാർക്കിന്റെ ആധിപത്യമാണ് കണ്ടത്. പന്ത് കൈവശം വെച്ച് കളിച്ച ഡെന്മാർക്ക് മുന്നേറ്റങ്ങളും നടത്തി. കിട്ടിയ അവസരങ്ങളിൽ ഫ്രാൻസും മുന്നേറിക്കൊണ്ടിരുന്നു. നാലാം മിനിറ്റിൽ ഡെന്മാർക്കിന്റെ ജോവാകിം മേൽ എടുത്ത ഫ്രീകിക്ക് ഫ്രാൻസ് താരം ഒലിവർ ജിറൂഡ് ക്ലിയർ ചെയ്തു. പത്താം മിനിറ്റിൽ ജിറൂഡിന്റെ മികച്ചൊരു വോളി ലക്ഷ്യം കണ്ടില്ല.
15ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാന്റെ അപകടകരമായൊരു കോർണർ റാഫേൽ വരാനെയിലേക്ക് എത്തിയെങ്കിലും ഡെന്മാർക്ക് താരം ജോവാകിം മേൽ സ്ലൈഡ് ചെയ്തു രക്ഷപ്പെടുത്തി. ആദ്യത്തെ ഫ്രഞ്ച് മുന്നേറ്റങ്ങൾക്കു ശേഷം ഡെന്മാർക്കും ഏതാനും ആക്രമണങ്ങൾ ഫ്രാൻസ് ബോക്‌സിലേക്കു നടത്തിയെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല.
22ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്ക് പിടിച്ചെടുത്ത് ഡെംബലെ നൽകിയ പാസിൽ ഫ്രഞ്ച് താരം അഡ്രിയൻ റാബിയറ്റിന്റെ ഹെഡർ, തകർപ്പൻ സേവിലൂടെ ഡാനിഷ് ഗോൾ കീപ്പർ കാസ്പർ ഷ്‌മെയ്‌ഷെൽ തട്ടിയകറ്റി. 35ാം മിനിറ്റിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ഡെന്മാർക്ക് നടത്തിയ മികച്ചൊരു ആക്രമണവും ലക്ഷ്യത്തിലെത്തിയില്ല.
ഫ്രാൻസ് വീണ്ടും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 33-ാം മിനിറ്റിൽ ഫ്രാൻസിന് മികച്ച അവസരം കിട്ടി. എന്നാൽ ഗ്രീസ്മാന്റെ ഷോട്ട് ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കേൽ സേവ് ചെയ്തു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫ്രാൻസ് മുന്നേറ്റങ്ങൾക്ക് ഡെന്മാർക്ക് പ്രതിരോധം ഭേധിക്കാനായില്ല. 40-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് സൂപ്പർ താരം എംബാപ്പേയ്ക്ക് കിട്ടിയ അവസരം മുതലാക്കാനായില്ല. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
സൂപ്പർ താരങ്ങളുടെ അഭാവത്തിലും ആദ്യകളിയിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിലാണ് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് പ്രതീക്ഷയർപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 4-1ന് പരാജയപ്പെടുത്തിയ ഫ്രാൻസിന് ഡെന്മാർക്കിനെതിരേ ജയിക്കാനായാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ ഡെന്മാർക്ക് ടുണീഷ്യയ്ക്കെതിരേ ഗോൾരഹിത സമനിലയിൽ കുടുങ്ങിയിരുന്നു.
സ്പോർട്സ് ഡെസ്ക്