- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മറഡോണയുടെ ഓർമദിനം; തോറ്റാൽ ലോകകിരീടമില്ലാതെ മെസ്സി മടങ്ങും; മെക്‌സിക്കോ സൗദിയേക്കാൾ കരുത്തർ!; മൈതാനത്ത് വിയർപ്പിന് പകരം രക്തമൊഴുക്കിയായാലും അർജന്റീനയ്ക്ക് ജയിക്കണം, മറഡോണക്കും മെസിക്കും വേണ്ടി
ദോഹ: സൗദിക്കെതിരായ മത്സരത്തിൽ കണ്ണീർ വീണ ലുസെയ്ൽ സ്റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ ലോകകപ്പിലെ നിർണായക മത്സരത്തിനിറങ്ങുമ്പോൾ അർജന്റീനയ്ക്ക് രണ്ടു കാര്യങ്ങളാണ് പ്രചോദനമായുള്ളത്. ഒന്ന്-ഇതിഹാസതാരം ഡിയേഗോ മറഡോണയുടെ ഓർമകൾ. രണ്ട്- സെർബിയയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തിൽ ബ്രസീൽ കാഴ്ച വച്ച പ്രകടനം.
കഴിഞ്ഞ വർഷം ഇതേ ബ്രസീലിനെ തോൽപിച്ചാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്. കോപ്പയിൽ തുടങ്ങിയ അവരുടെ അപരാജിത യാത്രയാണ് 36 മത്സരങ്ങൾക്കു ശേഷം സൗദി അറേബ്യ അവസാനിപ്പിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
ഇന്ന് തോറ്റാൽ ലോകകിരീടമില്ലാതെ മെസ്സിയെന്ന ഇതിഹാസത്തിന് യാത്രയയപ്പ് നൽകേണ്ടി വരും അർജന്റീനക്ക്. അതുകൊണ്ട് തന്നെ മൈതാനത്ത് വിയർപ്പിന് പകരം രക്തമൊഴുക്കിയായാലും ഈ മത്സരം ജയിച്ചേ തീരു സ്‌കലോണിക്കും സംഘത്തിനും.
ലോകം മുഴുവൻ മെസ്സിയുടേയും സംഘത്തിന്റേയും മത്സരത്തിന് കണ്ണും കാതും കൂർപ്പിച്ചിരിക്കുകയായിരിക്കുമെന്ന് തീർച്ച. ഇന്ന് തോറ്റാൽ ഇവിടെവെച്ചവസാനിപ്പിക്കേണ്ടി വരും സ്‌കലോണി പരിശീലിപ്പിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യാത്ര. ലോകകിരീടമില്ലാതെ മെസ്സിയെന്ന ഇതിഹാസത്തിന് യാത്രയയപ്പ് നൽകേണ്ടി വരും. അതുകൊണ്ട് തന്നെ മൈതാനത്ത് വിയർപ്പിന് പകരം രക്തമൊഴുക്കിയായാലും ഈ മത്സരം ജയിച്ചേ തീരു അർജന്റീനയ്ക്ക്.
അർജന്റീനയെ സംബന്ധിച്ച് മറ്റൊരു വൈകാരികത കൂടിയുണ്ട് ഇന്ന് പോരിനിറങ്ങുമ്പോൾ. കാരണം തങ്ങൾക്ക് അവസാന ലോകകപ്പ് നേടിത്തന്ന നായകൻ മറഡോണയുടെ ഓർമദിനം കൂടിയാണ് ഇന്നലെ കഴിഞ്ഞുപോയത്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട താരം ലോകത്തോട് വിടപറഞ്ഞിട്ട് രണ്ട് വർഷമായിരിക്കുന്നുവെന്ന് ഇന്നും അർജന്റീനയിലെ ഫുട്‌ബോൾ ഭ്രാന്തന്മാർക്ക് വിശ്വസിക്കാൻ പ്രയാസമാണ്.
അർജന്റീനയുടെ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിന്റെ വാക്കുകൾ തന്നെയെടുക്കുക, ''മറഡോണ ഞങ്ങളെ സബന്ധിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്... അദ്ദേഹത്തെ ഞങ്ങളെന്നും ഓർക്കുന്നു. മറഡോണ ലോകത്തോട് വിടപറഞ്ഞദിവസം എല്ലാവരും വേദനയോടെ ഓർക്കുന്ന ദിവസമാണ്. മെക്‌സിക്കോയ്‌ക്കെതിരെ വിജയം നേടി മറഡോണയെ സന്തോഷിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം...''. ലൗട്ടാരോ മാർട്ടിനസ് പറഞ്ഞു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് 2020 നവംബർ മൂന്നിന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് ഡീഗോ മറഡോണയുടെ ആരോഗ്യസ്ഥിതി മോശമായതും തുടർന്ന് നവംബർ 25ന് മരണത്തിന് കീഴടങ്ങുന്നതും. ഡീഗോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാരടക്കം പ്രതീക്ഷിച്ചിരിക്കേയാണ് ലോകത്തെ ഞെട്ടിച്ച് ഇതിഹാസതാരം പൊടുന്നനെ മരണത്തിന് കീഴടങ്ങിയത്. മറഡോണയുടെ ഓർമ്മദിനത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും അർജന്റീന ആരാധകർക്ക് ഉൾക്കൊള്ളാനാവില്ല.
സൗദിക്കെതിരായ തോൽവിക്കു ശേഷവും ആത്മവിശ്വാസം കൈവിടാതെയാണ് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി സംസാരിച്ചത്. തന്റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കണം എന്ന ലക്ഷ്യത്തോടെയിറങ്ങുന്ന മെസ്സി എന്തു പ്രകടനം കാഴ്ചവയ്ക്കും എന്നതാകും ഇന്നും ആരാധകർ ഉറ്റു നോക്കുന്ന കാര്യം.
എന്നാൽ, സൗദിയേക്കാൾ കരുത്തരാണ് മെക്‌സിക്കോ എന്നത് അർജന്റീനക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്ന കാര്യം. സൗദിക്കെതിരെ ഗോൾകീപ്പർ മുഹമ്മദ് അൽ ഉവൈസാണ് മെസ്സിക്കും കൂട്ടർക്കും മുന്നിൽ മതിലായതെങ്കിൽ ഒരു വന്മതിൽ മെക്‌സിക്കൻ ഗോൾമുഖത്തുമുണ്ട്- ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ.
സ്പോർട്സ് ഡെസ്ക്