ദോഹ: ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ അർജന്റീന-മെക്‌സിക്കോ ടീമുകൾ പോരാട്ടത്തിനിറങ്ങി. അടിമുടി മാറ്റങ്ങളോടെയാണ് അർജന്റീന കളത്തിലിറങ്ങുന്നത്. അർജന്റീന 4-2-3-1 ഫോർമാറ്റിലും മെക്‌സിക്കോ 3-5-2 ഫോർമാറ്റിലുമാണ് ടീം ഒരുക്കിയിരുന്നത്. അഞ്ച് മാറ്റങ്ങളോടെയാണ് അർജന്റീന ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.

ക്രിസ്റ്റിയൻ റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാർക്കോസ് അക്യുന, നഹ്വെൽ മൊളിനയ്ക്ക് പകരം ഗോൺസാലോ മൊണ്ടിയെൽ, ലിയാൻഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്സിസ് മാക് അല്ലിസ്റ്റർ എന്നിവർ ആദ്യ ഇലവനിലെത്തി.

ഗ്രൂപ്പ് സി-യിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും അർജന്റീനയ്ക്ക് ജയിക്കേണ്ടതുണ്ട്. ആദ്യമത്സരത്തിൽ സൗദിയിൽനിന്നേറ്റ തോൽവി ടീമിന് അത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മെക്സിക്കോക്ക് പുറമേ പോളണ്ടുമായാണ് ടീമിന് മത്സരമുള്ളത്. മെക്സിക്കോക്കെതിരേ ജയിച്ചാൽ ടീമിന്റെ നോക്കൗട്ട് സാധ്യത നിലനിൽക്കും. തോൽവിയോ സമനിലയോ ആണെങ്കിൽ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സാധ്യതകൾ.

അർജന്റീന:

ലയണൽ മെസി(ക്യാപ്റ്റൻ), മാക് അലിസ്റ്റർ, ഡി മരിയ, നിക്കോളാസ് ഒറ്റമെൻഡി, റോഡ്രിഗസ്, ഗോൺസാലോ മോൺഡിയൽ, എമിലിയാനോ മാർട്ടീനസ്, ലിസാനോ മാർട്ടീനസ്, മാർക്കോസ് അകുന, റോഡിഗ്രോ ഡി പോൾ, ലൗത്താരോ മാർട്ടീനസ്

മെക്‌സിക്കോ:

ഗോർഡാഡോ(ക്യാപ്റ്റൻ), ഗില്ലർമോ ഒച്ചാവോ, ഹെക്ടർ മൊറിനോ, നെസ്റ്റർ അറൗജോ, സെസർ മോൺഡിസ്, ജീസസ് ഗല്ലാർഡോ, ലൂയിസ് ഷാവസ്, ആൻഡ്രേ ഹെക്ടർ ഹെരേര, കെവിൻ അൽവാരസ്, അലക്‌സിസ് വേഗ, ഹിർവിങ് ലൊസാനോ