- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'മെസിയെ അർജന്റീനക്കാർ ദൈവത്തെ പോലെ കാണുന്നു; പോർച്ചുഗൽ ആരാധകരുടെ രാജാവാണ് ക്രിസ്റ്റ്യാനോ; നെയ്മറെ ബ്രസീലുകാരോ?'; ആരാധകരുടെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടി റാഫിഞ്ഞ
ദോഹ: ലോകകപ്പിൽ സെർബിയയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റതിന് ശേഷം നെയ്മറോടുള്ള ബ്രസീൽ ആരാധകരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് റാഫീഞ്ഞ. നെയ്മറുടെ ഏറ്റവും വലിയ തെറ്റ് ഈ രാജ്യത്ത് ജനിച്ചതാണെന്നും ഇത്തരത്തിലുള്ള പ്രതിഭയെ അവർ അർഹിക്കുന്നില്ലെന്നും റാഫീഞ്ഞ തുറന്നടിച്ചു. ഇൻസ്റ്റാ സ്റ്റോറിയിലാണ് റാഫീഞ്ഞയുടെ തുറന്നുപറച്ചിൽ.
അർജന്റീന ആരാധകർ മെസിയെ ദൈവത്തെപ്പോലെയാണ് കാണുന്നത്. പോർച്ചുഗൽ ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു രാജാവിനെപ്പോലെയാണ് പരിഗണിക്കുന്നത്. എന്നാൽ, ബ്രസീൽ ആരാധകർ നെയ്മറുടെ കാൽ ഒടിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്. നെയ്മറുടെ കരിയറിലെ ഏറ്റവും വലിയ തെറ്റ് ബ്രസീലിൽ ജനിച്ചതാണെന്നും റാഫീഞ്ഞ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
എന്നാൽ, റാഫീഞ്ഞ ഇത്തരത്തിൽ പറയാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. എന്നാൽ, നെയ്മറിന് ബ്രസീലിൽ ലഭിക്കുന്നത് താരം അർഹിക്കുന്നത് പോലെയുള്ള പരിഗണനയല്ലെന്ന് റാഫീഞ്ഞയുടെ വാക്കുകളിൽ വ്യക്തമാണ്.
നേരത്തെ, സെർബിയക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. താരത്തിന് ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി നെയ്മർ രംഗത്ത് വന്നിരുന്നു. കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. വീണ്ടും ലോകകപ്പിൽ പരിക്കിന്റെ തിരിച്ചടിയേറ്റിരിക്കുന്നു. എന്നാൽ എന്റെ രാജ്യത്തിനും സഹതാരങ്ങൾക്കുമായി ശക്തമായി തിരിച്ചെത്തുമെന്നും നെയ്മർ ഫേസ്‌ബുക്കിൽ കുറിച്ചു.
നെയ്മറുടെ ഫേസ്‌ബുക്ക് പോസ്റ്റ്
''ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിയുന്നതിലുള്ള അഭിമാനവും ഇഷ്ടവും വിവരണാതീതമാണ്. ജനിക്കാനായി ഒരു രാജ്യം തെരഞ്ഞെടുക്കാൻ ദൈവം ആവശ്യപ്പെട്ടാൽ ബ്രസീൽ എന്ന് ഞാൻ മറുപടി നൽകും. എന്റെ ജീവിതത്തിൽ ഒന്നും എളുപ്പമായിരുന്നില്ല. എനിക്കെപ്പോഴും എന്റെ സ്വപ്‌നങ്ങൾ പിന്തുടരണമായിരുന്നു, ഗോളുകൾ നേടണമായിരുന്നു.
എന്റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പിൽ. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാൽ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാൻ എന്റെ രാജ്യത്തെയും സഹതാരങ്ങളെയും എന്നെത്തന്നേയും സഹായിക്കാൻ എല്ലാവിധ പരിശ്രമവും നടത്തും. എന്നെ കീഴ്‌പ്പെടുത്താൻ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാൻ തളരില്ല. അസാധ്യമായ ദൈവത്തിന്റെ മകനാണ് ഞാൻ. എന്റെ വിശ്വാസം അനന്തമാണ്''
സ്പോർട്സ് ഡെസ്ക്