- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പതിനൊന്നാം മിനിറ്റിൽ അർജന്റീന ഗോൾമുഖം വിറപ്പിച്ച് മെക്സിക്കോ; ഫ്രീകിക്കിൽ മെക്സിക്കൻ പോസ്റ്റിലേക്ക് മെസി പന്തെത്തിച്ചത് 35-ാം മിനിറ്റിൽ; തട്ടിയകറ്റി ഒച്ചോവ; ആദ്യ പകുതി ഗോൾ രഹിതം; നിരാശരായി അർജന്റീന ആരാധകർ
ദോഹ: ലോകകപ്പിൽ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ അർജന്റീനയെ ആദ്യപകുതിയിൽ ഗോൾരഹിത സമനിലയിൽ കുരുക്കി മെക്സിക്കോ. പ്രതിരോധം ശക്തമാക്കി ഇറങ്ങിയ മെക്സിക്കോയ്ക്കെതിരേ ആദ്യ പകുതിയിൽ അർജന്റീന താരങ്ങൾ മുന്നേറ്റങ്ങൾ നടത്താൻ പാടുപെട്ടു. ആദ്യ മത്സത്തിൽ സൗദി അറേബ്യയോട് തോറ്റ മെസ്സിപട ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തിയാണ് ആദ്യ പകുതി പിന്നിടുന്നത്.
മധ്യനിരയിൽ നിന്ന് പന്ത് നീട്ടികൊടുക്കാൻ പോലും അർജന്റൈൻ മധ്യനിരയ്ക്ക് സാധിച്ചില്ല. ക്യാപ്റ്റൻ ലയണൽ മെസിയെ പൂട്ടുന്നതിലും മെക്സിക്കോ വിജയിച്ചു. മെക്സിക്കോ പ്രതിരോധം ഉറച്ച് നിന്നതോടെ അപകടംവിതയ്ക്കാൻ പോന്ന മുന്നേറ്റങ്ങൾ നീലപ്പടയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ഇതിനിടെ 11-ാം മിനിറ്റിൽ മെക്സിക്കോ, അർജന്റീന ഗോൾമുഖം ഒന്ന് വിറപ്പിച്ചു. ലൂയിസ് ഷാവെസെടുത്ത ഫ്രീ കിക്കാണ് അർജന്റീന ബോക്സിൽ അപകടം സൃഷ്ടിച്ചത്. പക്ഷേ ഹെക്ടർ ഹെരേരയ്ക്ക് കൃത്യമായി പന്തിനടുത്തെത്താൻ സാധിക്കാത്തത് അർജന്റീനയ്ക്ക് രക്ഷയാകുകയായിരുന്നു.
മെസ്സിയേയും ഏയ്ഞ്ചൽ ഡി മരിയയേയും മെക്സിക്കോ താരങ്ങൾ കൃത്യമായി പൂട്ടിയതോടെ കളി മധ്യനിരയിൽ മാത്രമായി ഒതുങ്ങി. അഞ്ചുപേരെ പ്രതിരോധത്തിൽ അണിനിരത്തിയ മെക്സിക്കോയുടെ ഗെയിംപ്ലാൻ പൊളിക്കാൻ മെസ്സിക്കും സംഘത്തിനും ആദ്യ പകുതിയിൽ സാധിച്ചില്ല.
34-ാം മിനിറ്റിൽ മെക്സിക്കോ പോസ്റ്റിന്റെ വലതുഭാഗത്ത് ലഭിച്ച ഫ്രീകിക്കിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് നേരേ പോസ്റ്റിലേക്ക്. എന്നാൽ പന്ത് ഗോൾകീപ്പർ ഗില്ലെർമോ ഒച്ചാവോ പന്ത് തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് അലക്സിസ് വെഗയെടുത്ത ഫ്രീകിക്ക് രക്ഷപ്പെടുത്തി എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷയ്ക്കെത്തി.
ലയണൽ മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ മെസ്സി അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി.
പന്തടക്കത്തിൽ അർജന്റീന തന്നെയാണ് മുന്നിൽ. ആദ്യപാതിയുടെ 68 ശതമാനവും പന്ത് അർജന്റീന കൈവശം വച്ചു. എന്നാൽ 10 തവണ മെക്സിക്കോ അർജന്റൈൻ താരങ്ങളെ ഫൈളിന് ഇരയാക്കി. അർജന്റീനയുടെ ഭാഗത്ത് നിന്നു അഞ്ച് ഫൗളാണുണ്ടായത്. ഇതിനിടെ മെക്സിക്കോയുടെ നെസ്റ്റർ അറാഹോ, അർജന്റീനയുടെ മൊളീന എന്നിവർ മഞ്ഞകാർഡ് വാങ്ങി.
മെക്സിക്കോയ്ക്കെതിരായ നിർണായക മത്സരത്തിൽ അഞ്ച് മാറ്റങ്ങളോടെ അർജന്റീന കളത്തിലിറങ്ങിയത്. ക്രിസ്റ്റിയൻ റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാർക്കോസ് അക്യുന, നഹ്വെൽ മൊളിനയ്ക്ക് പകരം ഗോൺസാലോ മൊണ്ടിയെൽ, ലിയാൻഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്സിസ് മാക് അല്ലിസ്റ്റർ എന്നിവർ ആദ്യ ഇലവനിലെത്തി.
സ്പോർട്സ് ഡെസ്ക്