- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ബെൽജിയത്തെ പൂട്ടിയിട്ട് മൊറോക്കോ; ലോക രണ്ടാം നമ്പർ ടീമിനെ ഞെട്ടിച്ച് ആഫ്രിക്കൻ കരുത്തർ; ഇഞ്ചുറി ടൈമിൽ വീണുകിട്ട ഫ്രീകിക്ക് ഗോൾ 'വാറി'ൽ തട്ടിത്തെറിച്ചു; ഗോൾ നഷ്ടത്തിലും ആദ്യ പകുതി ആവേശകരം; രണ്ടാം പകുതിയിൽ അട്ടിമറിയോ?
ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ ബെൽജിയത്തെ പൂട്ടിയിട്ട് മൊറോക്കോ. ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് വീണുകിട്ട ഫ്രീകിക്ക് ഗോൾ 'വാറി'ൽ തട്ടിത്തെറിച്ചു. ബെൽജിയം മുന്നേറ്റ നിരയെ ഗോൾപോസ്റ്റ് കടത്താതെ കോട്ടകെട്ടിയാണ് ആഫ്രിക്കൻ പ്രതിരോധനിര തളച്ചിട്ടത്. ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമിനും ഗോളൊന്നും കണ്ടെത്താനായില്ല.
ആദ്യ പകുതിയുടെ അധികസമയത്ത് ഫ്രീ കിക്കിലൂടെ ഹക്കീം സിയെച്ച് പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധിച്ച റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. രണ്ട് മൊറോക്കൻ താരങ്ങൾ ഓഫ്സൈഡ് പൊസിഷനിലായിരുന്നതാണ് കാരണം
ഇരു ടീമുകളുടെ ഭാഗത്തു നിന്നും ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. ബെൽജിയം മിച്ചി ബാറ്റ്ഷുവായിയിലൂടെ മാത്രം മുന്നേറ്റങ്ങൾ നടത്തിയപ്പോൾ മൊറോക്കോ താരങ്ങളായ ഹക്കീം സിയെച്ചും നെസ്യിരിയും ബെൽജിയം ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ പുറത്തെടുത്തു.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മൊറോക്കോ താരം നായിഫ് അഗ്വേർഡിന്റെ ഫൗളിൽ ബെൽജിയത്തിന് ഫ്രീകിക്ക്. ഇഡൻ ഹസാർഡ് എടുത്ത കിക്കിലൂടെ പക്ഷെ ടീമിന് നേട്ടമുണ്ടാക്കാനായില്ല. അഞ്ചാം മിനിറ്റിൽ ബെൽജിയത്തിനു മുന്നിൽ ആദ്യ അവസരം തുറന്നു. എന്നാൽ, മിച്ചി ബാറ്റ്ഷുവായിയുടെ ഷോട്ട് പുറത്തേക്ക്.
19-ാം മിനിറ്റിൽ തോമസ് മ്യൂനിയറിന്റെ ഷോട്ട് മൊറോക്കോ ഗോളി യാസീന് ബൗനോ കൈപിടിയിലൊതുക്കി. 28-ാം മിനിറ്റിൽ മൊറോക്കോയുടെ സാലിം അമല്ലാ ബോക്സിന്റെ മധ്യത്തിൽനിന്ന് തൊടുത്ത വലങ്കാലൻ ഷോട്ട് ലക്ഷ്യം കണ്ടില്ല. 29-ാം മിനിറ്റിൽ അമാദൗ ഒനാനയ്ക്ക് മഞ്ഞക്കാർഡ്.
35-ാം മിനിറ്റിൽ മൊറോക്കോയ്ക്ക് മികച്ചൊരു അവസരം തുറന്നുലഭിച്ചെങ്കിലും വലതു വിങ്ങിലൂടെയുള്ള ഹകീമിയുടെ മുന്നേറ്റം വിഫലമായി. ഹകീമി തൊടുത്ത ഹാഫ് വോളി പോസ്റ്റിൽനിന്ന് ഏറെ അകലെയായിരുന്നു.
ഇഞ്ചുറി ടൈമിലായിരുന്നു തോർഗൻ ഹസാർഡിന്റെ ഫൗളിൽ മൊറോക്കോയ്ക്കു മുന്നിൽ സുവർണാവസരം തുറന്നുകിട്ടിയത്. കിക്കെടുത്ത ഹകീം സിയെച്ച് മനോഹരമായൊരു ത്രൂബൗളിലൂടെ പന്ത് ബെൽജിയം വലയിലെത്തിച്ചു. എന്നാൽ, വാറിൽ മൊറോക്കോ പ്രതിരോധ താരം റൊമൈൻ സായിസ് ഓഫ്സൈഡാണെന്നു കണ്ടെത്തുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്