- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ബോക്സിനുള്ളിൽ വട്ടമിട്ട് പറന്ന് കാനറികൾ; സുവർണാവസരം പാഴാക്കി റിച്ചാർലിസൺ; നെയ്മറില്ലാത്ത ബ്രസീലിന്റെ മുന്നേറ്റത്തെ പിടിച്ചുകെട്ടി സ്വിറ്റ്സർലാൻഡ്; ആദ്യ പകുതി ഗോൾ രഹിതം; രണ്ടാം പകുതി ആവേശകരമാകുമോ?; പ്രതീക്ഷയോടെ ആരാധകർ
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ സൂപ്പർ താരം നെയ്മർ ഇല്ലാതെയിറങ്ങിയ ബ്രസീലിന്റെ മുന്നേറ്റത്തെ ആദ്യ പകുതിയിൽ സമർത്ഥമായി പ്രതിരോധിച്ച് സ്വിറ്റ്സർലാൻഡ്. ഗോൾകീപ്പർ സോമറുടെ പ്രകടനവും സ്വിറ്റ്സർലാൻഡിന് തുണയായി.ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല(0 - 0). റിച്ചാർലിസണനും വിനീഷ്യസ് ജൂനിയറും സ്വിറ്റ്സർലാൻഡ് ബോക്സിനുള്ളിൽ പറന്നിറങ്ങിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
12ാം മിനിറ്റിൽ ബ്രസീലിനു ഗോൾ നേടാൻ ലഭിച്ച സുവർണാവസരവും പാഴാക്കി. പക്വെറ്റയിൽനിന്ന് ഫ്‌ളിക് പാസായി പന്തു ലഭിച്ച റിചാർലിസന് സ്വിസ് പോസ്റ്റിനു മുൻപിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചു. എന്നാൽ പന്ത് വിനീഷ്യസിനു കട് ബാക്ക് ചെയ്തു നൽകാനാണ് താരം ശ്രമിച്ചത്. സ്വിസ് പ്രതിരോധ താരം നികോ എൽവെദി പന്തു രക്ഷപെടുത്തി. കാസെമിറോയുടേയും ഫ്രെഡിന്റേയും വൺ ടച്ച് പാസ് റിചാർലിസന് വീണ്ടുമൊരു അവസരം ഒരുക്കി നൽകിയെങ്കിലും നീക്കം ഗോൾകിക്കിൽ അവസാനിച്ചു. ആദ്യ പകുതിയുടെ 20 മിനിറ്റുകൾ പിന്നിടുമ്പോഴും ബ്രസീലും സ്വിറ്റ്‌സർലൻഡും ഒപ്പത്തിനൊപ്പമുള്ള പ്രകടനമായിരുന്നു.
അതേസമയം കൗണ്ടർ അറ്റാക്കിലൂടെയും അല്ലാതെയും സ്വിറ്റ്സർലാൻഡും തിരിച്ചടിച്ചു. അവിടെയും ഗോൾകണ്ടെത്താൻ സ്വിസ് താരങ്ങൾക്കായില്ല. ബ്രസീലിനായിരുന്നു പന്ത് അവകാശം. മികച്ച മുന്നേറ്റങ്ങൾ നടത്തിയതും മഞ്ഞപ്പട തന്നെ. ആദ്യ നിമിഷത്തിൽ തന്നെ ബ്രസീലിന്റെ മുന്നേറ്റമായത് പ്രകടമായത്. സ്വിറ്റ്സർലാൻഡ് ബോക്സിനുള്ളിലേക്ക് റിച്ചാർലിസണിന്റെ കടന്നുകയറ്റമായിരുന്നു. എന്നാൽ ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. വിട്ടുകൊടുക്കാതെ സ്വിറ്റ്‌സർലാൻഡും പിന്നാലെ കൂടി.
ആദ്യ 20 മിനിറ്റ് പിന്നിടുമ്പോൾ ഗോൾപോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ബ്രസീലിനും സ്വിറ്റ്‌സർലൻഡിനും കഴിഞ്ഞില്ല. 27-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് പിറന്നത്. ബ്രസീലിന്റെ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. റാഫീന്യയുടെ മനോഹരമായ ക്രോസ് കൃത്യമായി കാലിലൊതുക്കി വലയിലാക്കാൻ താരത്തിന് സാധിച്ചില്ല. വിനീഷ്യസിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ യാൻ സോമർ തട്ടിയകറ്റി.
31-ാം മിനിറ്റിൽ റാഫീന്യയുടെ മികച്ച ലോങ് റേഞ്ചർ യാൻ സോമർ കൈയിലൊതുക്കി. പിന്നാലെ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ കളിച്ചത്. രണ്ട് മാറ്റങ്ങളാണ് പരിശീലകൻ ടിറ്റെ ടീമിൽ വരുത്തിയത്. നെയ്മർക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റാവോയും ടീമിലിടം നേടി. മറുവശത്ത് സ്വിറ്റ്സർലൻഡ് സൂപ്പർ താരം ഷാക്കിരിക്ക് പകരം ഫാബിയാൻ റീഡർക്ക് അവസരം നൽകി. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകളും പാടുപെട്ടു.
സ്പോർട്സ് ഡെസ്ക്