ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരിന്റെ ആദ്യ പകുതിയിലെ ഗോൾവരൾച്ചയ്ക്ക് 64ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ വലചലിപ്പിച്ചെങ്കിലും വാറിൽ കുടുങ്ങി ഓഫ്സൈഡ് വിളിച്ചതോടെ ആരാധകർ നിരാശയിൽ. കാനറികൾ പലതവണ സ്വിസ് ഗോൾ മുഖത്തെ വിറപ്പിച്ചെങ്കിലും ലക്ഷം കണ്ടില്ല. 52ാം മിനുറ്റിൽ ബ്രസീലിയൻ ഗോൾമുഖത്ത് അപകടം വിതച്ചൊരു പന്ത് സ്വിറ്റ്സർലാൻഡ് എത്തിച്ചെങ്കിലും ബ്രസീൽ പ്രതിരോധം തട്ടിമാറ്റി. തുടർന്നും സ്വിറ്റ്സർലാൻഡിന്റെ മുന്നേറ്റം.

എന്നാൽ 55ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ ബോക്സിനകത്തേക്ക് നീട്ടിനൽകിയൊരു പന്ത് കാൽവെക്കേണ്ട ചുമതലയെ റിച്ചാർലിസണുണ്ടായിരുന്നുള്ളൂ. എന്നാൽ പന്തിലേക്ക് കാൽവെക്കാൻ താരത്തിനായില്ല. ബ്രസീൽ ആരാധകർ തലയിൽ കൈവെച്ച നിമിഷം. ഗോൾ അവസരങ്ങൾ കൈവിട്ടതോടെ കഴിഞ്ഞ മത്സരത്തിലെ ഇരട്ട ഗോൾ സ്‌കോറർ റിച്ചാലിസണെ പിൻവലിച്ച് ആന്തണിയെ ഇറക്കി ടിറ്റേ പരീക്ഷണത്തിന് മുതിർന്നു. മത്സരം എൺപത് മിനിറ്റ് പിന്നിടുമ്പോഴും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായിട്ടില്ല.

ബ്രസീൽ മുന്നേറ്റത്തെ ആദ്യ പകുതിയിൽ സമർത്ഥമായി തടഞ്ഞ് സ്വിറ്റ്സർലാൻഡ്. ഗോൾകീപ്പർ സോമറുടെ പ്രകടനവും സ്വിറ്റ്സർലാൻഡിന് തുണയായി.ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല(00). റിച്ചാർലിസണനും വിനീഷ്യസ് ജൂനിയറും സ്വിറ്റ്സർലാൻഡ് ബോക്സിനുള്ളിൽ കയറിയിറങ്ങിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

അതേസമയം കൗണ്ടർ അറ്റാക്കിലൂടെയും അല്ലാതെയും സ്വിറ്റ്സർലാൻഡും തിരിച്ചടിച്ചു. അവിടെയും ഗോൾകണ്ടെത്താൻ സ്വിസ് താരങ്ങൾക്കായില്ല. ബ്രസീലിനായിരുന്നു പന്ത് അവകാശം. മികച്ച മുന്നേറ്റങ്ങൾ നടത്തിയതും മഞ്ഞപ്പട തന്നെ. ആദ്യ നിമിഷത്തിൽ തന്നെ ബ്രസീലിന്റെ മുന്നേറ്റമായത് പ്രകടമായത്. സ്വിറ്റ്സർലാൻഡ് ബോക്സിനുള്ളിലേക്ക് റിച്ചാർലിസണിന്റെ കടന്നുകയറ്റമായിരുന്നു. എന്നാൽ ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. വിട്ടുകൊടുക്കാതെ സ്വിറ്റ്‌സർലാൻഡും പിന്നാലെ കൂടി.

ആദ്യ 20 മിനിറ്റ് പിന്നിടുമ്പോൾ ഗോൾപോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ബ്രസീലിനും സ്വിറ്റ്‌സർലൻഡിനും കഴിഞ്ഞില്ല. 26ാം മിനിറ്റിൽ റഫീഞ്ഞോയുടെ മനോഹരമായൊരു ക്രോസ് വിനീഷ്യസ് ജൂനിയറിന്റെ കാലുകളിലേക്ക്. ഞൊടിയിടയിൽ വലക്കുള്ളിലേക്ക് തട്ടിയെങ്കിലും ഗോൾകീപ്പറുടെ അവസരോചിതമായ ഇടപെടൽ കാരണം പന്ത് പുറത്തേക്ക്. 31-ാം മിനിറ്റിൽ റഫീഞ്ഞോയുടെ മികച്ച ലോങ് റേഞ്ചർ ഗോൾകീപ്പർ യാൻ സോമർ കൈയിലൊതുക്കി.