- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
റാഫീഞ്ഞ കോർണറെടുക്കാൻ ഒരുങ്ങവെ മൈതാനും ഇരുട്ടിൽ; അമ്പരന്ന് താരങ്ങളും കാണികളും; പത്ത് സെക്കന്റുകൾക്കുള്ളിൽ ലൈറ്റുകൾ തെളിഞ്ഞു; സ്റ്റേഡിയത്തിലെ ലൈറ്റ് ഓഫായതും സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജിയിൽ ബ്രസീൽ സ്വിറ്റ്സർലൻഡ് മത്സരം പുരോഗമിക്കുന്നതിനിടെ സ്റ്റേഡിയം 974ലെ ലൈറ്റുകൾ ഓഫായി. മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് സംഭവം. ബ്രസീൽ താരങ്ങൾ കോർണറിനായി സ്വിസ് പെനാൽറ്റി ബോക്സിൽ കാത്തുനിൽക്കുകയായിരുന്നു. റാഫീഞ്ഞ കോർണറെടുക്കാനും തയ്യാറായി നിൽക്കവെയാണ് മൈതാനം ഇരുട്ടിലായത്.
പെട്ടെന്ന് സ്റ്റേഡിയത്തിലെ ലൈറ്റുകൾ ഓഫായതോടെ കളിക്കാരും കാണികളുമെല്ലാം അമ്പരന്നു. ആശങ്കപ്പെട്ടുനിൽക്കുന്നതിനിടെ പത്ത് സെക്കന്റുകൾക്കുള്ളിൽ തന്നെ ലൈറ്റ് വന്നു. പിന്നാലെ മത്സരം പുനരാരംഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ എന്താലായും സ്റ്റേഡിയത്തിലെ ലൈറ്റ് ഓഫായതിൽ ട്രോളുകൾ നിറയുന്നുണ്ട്.
മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ പ്രീക്വാർട്ടറിലെത്തി. കാസെമിറോയാണ് കാനറികൾക്കായി വലകുലുക്കിയത്.
പ്രതിരോധം കൊണ്ട് കരുത്തു കാട്ടുകയും ഒറ്റപ്പെട്ട ആക്രമണം കൊണ്ട് ചിലപ്പോഴൊക്കെ വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്‌സർലഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീൽ അവസാന പതിനാറിൽ ഒരാളായത്. ഗോൾ മഴ യഥേഷ്ടം കണ്ട ദിവസം ഗോളിലേയ്ക്കുള്ള വഴിമറന്ന മട്ടിൽ ഗതിതെറ്റിയലഞ്ഞാണ് ഒടുവിൽ ബ്രസീൽ ജയം സ്വന്തമാക്കിയത്.
സ്പോർട്സ് ഡെസ്ക്