ദോഹ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ കരുത്തരായ യുറഗ്വായ്‌ക്കെതിരെ പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ. 54ാം മിനുറ്റിൽ ബ്രൂണോയാണ് യുറഗ്വയ് പ്രതിരോധം ഭേദിച്ച് വലചലിപ്പിച്ചത്. ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് യുറഗ്വയ് ഗോൾകീപ്പറെ കബളിപ്പിച്ച് വലയിലെത്തി.

ഹെഡർ ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി ലീഡ് നേടിയെന്നാണ് ആദ്യം കരുതിയതെങ്കിലും പരിശോധനയിലാണ് പന്ത് ക്രിസ്റ്റ്യാനോയുടെ തലയിലുരുമ്മിയില്ലെന്ന് വ്യക്തമായത്. പന്തിനായി ക്രിസ്റ്റ്യാനോയും ഉയർന്നുചാടിയിരുന്നു. പന്ത് ക്രിസ്റ്റ്യാനോയുടെ തലയിലുരുമ്മി എന്ന കണക്കുകൂട്ടിലിൽ ഗോൾ നേട്ടം റോണോയുടെ പേരിലായിരുന്നു. എന്നാൽ പിന്നീടത് മാറ്റി.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇരുടീമുകൾക്കും ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. പോർച്ചുഗീസ് ആക്രമണവും യുറഗ്വയ് പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് മൈതാനത്ത് കണ്ടത്.

ഇരു ടീമുകളുടെ വിരലിൽ എണ്ണാവുന്ന മികച്ച നീക്കങ്ങൾ കണ്ടെങ്കിലും ആക്രമണത്തിന് വേണ്ടത്ര കരുത്തില്ലായിരുന്നു. 11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ അവസരം ഒരുങ്ങിയത്. കോർണറിൽ ഗിമിനസ് തലവെച്ചെങ്കിലും ക്രോസ് ബാറിന് തൊട്ട് മുകളിലൂടെ പുറത്തേക്ക് പോയി.

കളി അൽപ്പം പരുക്കനായിട്ട് തന്നെയാണ് തുടങ്ങിയത്. യുറഗ്വയുടെ ബെന്റാക്വറിന് ആറാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് ലഭിച്ചു. പോർച്ചുഗലിന്റെ റൂബൻ ഡയസിന് റഫറി മുന്നറിയിപ്പും നൽകി.12-ാം മിനിറ്റിൽ യുറഗ്വായ് പ്രതിരോധനിരക്കാരൻ ജിമിനസ്സ് ഉഗ്രൻ ഹെഡ്ഡറുതിർത്തു. പക്ഷേ ഹെഡ്ഡർ ഗോൾ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പിന്നീട് പോർച്ചുഗൽ നിരവധി മുന്നേറ്റങ്ങൾ നടത്തി. 17-ാം മിനിറ്റിൽ നൂനോ മെൻഡസിനെ വീഴ്‌ത്തിയതിന് ബോക്‌സിന് പുറത്ത് നിന്ന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ഗാലറിയിൽ റൊണാൾഡോ എന്ന് ആർപ്പുവിളി ഉയർന്നു. എന്നാൽ, സിആർ 7ന്റെ ഷോട്ട് യുറഗ്വൻ പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി. സുന്ദരമായ പാസിംഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്ത് പറങ്കിപ്പട ആയിരുന്നു.

32-ാം മിനിറ്റിൽ മുന്നിലെത്താൻ യുറഗ്വായ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാൽ യുറഗ്വായ് മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റൻക്കർ തൊടുത്തുവിട്ട ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റ സേവ് ചെയ്തു. യുറഗ്വായ് ഗോളടിക്കാൻ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പോർച്ചുഗൽ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് ക്രിസ്റ്റിയാനോയും യുറഗ്വായ് പെനാൽറ്റി ബോക്സിൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

പിന്നാലെ അൽപ്പം കൂടെ മികച്ച നിലയിൽ കളിയിലേക്ക് തിരികെ വരാൻ അവർക്ക് സാധിച്ചു. 42-ാം മിനിറ്റിൽ പരിക്കേറ്റ ന്യൂനോയെ ഫെർണാണ്ടോ സാന്റോസിന് പിൻവലിക്കേണ്ടി വന്നു. നിറഞ്ഞ കണ്ണുകളോടെ പിഎസ്ജിയുടെ പോർച്ചുഗീസ് താരമായ ന്യൂനോ കളം വിടുന്നത് സങ്കടകരമായ കാഴ്ചയായി. അധികം വൈകാതെ ആദ്യ പകുതിക്കും അവസാനമായി.