- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഫ്രാൻസിനെ വിറപ്പിച്ച് ടുണീഷ്യ; ഖസ്രിയെടുത്ത ഫ്രീകിക്ക് ലക്ഷ്യം കണ്ടിട്ടും ഓഫ്സൈഡായി; വീറുറ്റ ആക്രമണങ്ങൾ; എംബാപ്പെയുടേയും ഗ്രീസ്മാന്റെയും അഭാവത്തിൽ മൂർച്ഛ കുറഞ്ഞ് ഫ്രഞ്ച് പട; ആദ്യ പകുതി ഗോൾ രഹിതം
ദോഹ: പ്രീക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസിനെതിരെ ഇരമ്പിയാർത്ത് ടുണീഷ്യ. മത്സരത്തിന്റെ തുടക്കം മുതൽ നിരവധി മുന്നേറ്റങ്ങൾ ആഫ്രിക്കൻ അറബ് ടീം നടത്തിയെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി കലാശിച്ചു. ടുണീഷ്യ ഏഴാം മിനുട്ടിൽ ഫ്രഞ്ച് വല കുലിക്കിയെങ്കിലും ഓഫ്‌സൈഡ് കുരുക്കിൽപ്പെട്ടു. ടുണീഷ്യക്കെതിരെ പ്രമുഖരില്ലാതെ ഇറങ്ങിയ ഫ്രഞ്ച് പടയുടെ ആക്രമണത്തിന് വേണ്ടത്ര കരുത്ത് ഇല്ലായിരുന്നു.
ജയമെന്ന ഒറ്റ ലക്ഷ്യവുമായി ടുണീഷ്യൻ മുന്നേറ്റനിരക്കാർ ഫ്രാൻസ് പെനാൽറ്റി ബോക്സിൽ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇതിന്റെ ഫലമെന്നോണം ഫ്രീകിക്കിൽ നിന്ന് ടുണീഷ്യൻ താരം ഗന്ദ്രി ഫ്രഞ്ച് വല കുലുക്കി. ഖസ്രിയെടുത്ത ഫ്രീകിക്ക് അതിമനോഹരമായ സൈഡ് ഫൂട് വോളിയിലൂടെ ഗന്ദ്രി മൻഡാൻഡയെയും കടന്ന് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. അതിന് മുമ്പ് ആറാം മിനുട്ടിൽ രണ്ട് ടുണീഷ്യൻ മുന്നേറ്റങ്ങൾ വരാണെയും മൻഡാൻയും തടഞ്ഞിരുന്നു. പന്തടക്കത്തിലും ടുണീഷ്യയാണ് മുന്നിട്ടുനിന്നത്.
മത്സരത്തിലാദ്യമായി 25ാം മിനുട്ടിൽ തരക്കേടില്ലാതെ ഫ്രാൻസ് നടത്തിയ മുന്നേറ്റം ലക്ഷ്യത്തിലെത്തിയില്ല. ഫോഫാന വഴിയെത്തിയ ബോൾ കോമാൻ സ്വീകരിച്ചപ്പോൾ തന്നെ പാളിയിരുന്നു. ശേഷം ഉതിർത്ത ഷോട്ട് പുറത്തുപോകുകയായിരുന്നു. അതിനിടെ, 28ാം മിനുട്ടിൽ ടുണീഷ്യയുടെ കെച്രിദ മഞ്ഞക്കാർഡ് കണ്ടു. കാമാവിംഗക്കെകതിരെ പരുക്കൻ അടവെടുത്തതിനായിരുന്നു നടപടി.
32ാം മിനുട്ടിൽ മലൗലെടുത്ത കോർണർ കാമാവിംഗ പുറത്തേക്ക് ഹെഡ് ചെയ്തൊഴിവാക്കി. 34ാം മിനുട്ടിൽ ഖസ്രിയെടുത്ത ഷോട്ട് മൻഡാഡാ തട്ടിയൊഴിവാക്കി. ഡെന്മാർക്കിനെതിരെ കളിച്ചിരുന്ന എംബാപ്പെ, ഗ്രീസ്മാൻ, ജിറൗദ്, ഡെംബെലെ തുടങ്ങിയവരില്ലാതെയാണ് ഇന്ന് രാത്രി 8.30ന് (ഇന്ത്യൻ സമയം) തുടങ്ങിയ മത്സരത്തിൽ ഫ്രഞ്ച് ടീം പന്ത് തട്ടിത്തുടങ്ങിയത്. ടുണീഷ്യ 3-4-2-1 ഫോർമാറ്റിലും ഫ്രാൻസ് 4-3-3 ഫോർമാറ്റിലുമാണ് കളിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഫ്രാൻസ് നേരത്തേ പ്രീ ക്വർട്ടറിലേക്ക് പ്രവേശനം നേടി. എന്നാൽ ടുണീഷ്യയ്ക്ക് മത്സരം നിർണായകമാണ്. ഫ്രാൻസിനെ തോൽപ്പിച്ചാൽ മാത്രമേ നോക്കൗട്ട് സാധ്യതയുള്ളൂ. ഫ്രാൻസിനെ തോൽപ്പിക്കാനായാൽ ഓസ്ട്രേലിയ ഡെന്മാർക്ക് പോരാട്ടത്തിന്റെ മത്സരഫലം അനുസരിച്ചായിരിക്കും ടുണീഷ്യയുടെ പ്രീ ക്വാർട്ടർ പ്രവേശം.
സ്പോർട്സ് ഡെസ്ക്