- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഓസ്ട്രേലിയൻ ഗോൾമുഖം വിറപ്പിച്ച് ഡെന്മാർക്ക്; നിരന്തര ആക്രമണവുമായി ബ്രെയ്ത്ത്വെയ്റ്റും ഓൾസനും ജെൻസനും; ഓസിസിനായി വന്മതിൽ തീർത്ത് മാത്യു റയാന്റെ സേവുകൾ; ആദ്യ പകുതി ഗോൾ രഹിതം
ദോഹ: ഗ്രൂപ്പ് ഡിയിലെ ജീവന്മരണ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനില പാലിച്ച് ഓസ്‌ട്രേലിയയും ഡെന്മാർക്കും. ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. മത്സരത്തിൽ ഒന്നാം മിനുറ്റ് മുതൽ ഓസ്ട്രേലിയൻ പോസ്റ്റിലേക്ക് ഡെന്മാർക്കിന്റെ ആക്രമണമായിരുന്നു.
ജയം നിർണായകമായ മത്സരത്തിൽ ആദ്യ പകുതിയിൽ ഉണർന്നുകളിച്ചത് ഡെന്മാർക്കാണ്. മാർട്ടിൻ ബ്രെയ്ത്ത്വെയ്റ്റും ആന്ദ്രേസ് സ്‌കോവ് ഓൾസനും മത്തിയാസ് ജെൻസനും ചേർന്ന മുന്നേറ്റങ്ങൾ ഓസ്ട്രേലിയൻ പ്രതിരോധത്തിന് കാര്യമായ വെല്ലുവിളി ഉയർത്തി. ഗോൾകീപ്പറും ക്യാപ്റ്റനുമായ മാത്യു റയാന്റെ സേവുകളാണ് പലപ്പോഴും ആദ്യ പകുതിയിൽ ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തിയത്.
11-ാം മിനിറ്റിൽ ഓൾസന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തിയ റയാൻ, 19-ാം മിനിറ്റിൽ ഒരു സെൽഫ് ഗോൾ വീഴുന്നതും തടഞ്ഞു. 19-ാം മിനിറ്റിൽ യോക്കിം മഹ്ലെ കട്ട്ബാക്ക് ചെയ്ത പന്ത് ക്ലിയർ ചെയ്യാനുള്ള ഓസ്ട്രേലിയൻ താരം ഹാരി സൗട്ടറിന്റെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കേണ്ടതായിരുന്നു. ഇവിടെ കൃത്യസമയത്തുള്ള റയാന്റെ ഇടപെടൽ രക്ഷയായി.
19ാം മിനുറ്റിൽ ഡെന്മാർക്കിന്റെ ജോക്കിം മെഹ്ലയുടെ ക്രോസ് ഓസ്ട്രേലിയൻ താരം സൗത്തറിന്റെ ശരീരത്തിൽ തട്ടി സെൽഫ് ഗോളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിർണായക സേവ് നടത്തി ഗോൾകീപ്പർ റയാൻ ഓസ്ട്രേലിയയെ രക്ഷിച്ചു. തുടർച്ചയായി പിന്നീട് ഡെന്മാർക്ക് ആക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
തിരിച്ച് ആക്രമിക്കാൻ ഓസ്ട്രേലിയയ്ക്ക് ചില സുവർണാവസരങ്ങൾ കിട്ടിയെങ്കിലും ഡെന്മാർക്ക് ഗോൾകീപ്പർ ഷെന്മെക്കിളിനെ പരീക്ഷിക്കാതെ അതെല്ലാം അവസാനിക്കുകയായിരുന്നു. ബോൾ കൈവശം വെക്കുന്നതിലും ഡെന്മാർക്കിന്റെ ആധിപത്യമായിരുന്നു. മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ഡെന്മാർക്ക് പുറത്താകും. എന്നാൽ സമനില നേടിയാൽ ഓസ്ട്രേലിയയ്ക്ക് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താം. ഫ്രാൻസ്-ടുണീഷ്യ മത്സരത്തിലെ ഫലത്തെ ആശ്രയിച്ചിരിക്കും സമനില നേടിയാൽ ഓസ്ട്രേലിയയുടെ പ്രീക്വാർട്ടർ പ്രതീക്ഷ.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഫ്രാൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്. 3 പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഒരു പോയിന്റ് നേടിയ ഡെന്മാർക്കും ടുണീഷ്യയും മൂന്നും നാലും സ്ഥാനത്താണ്.
സ്പോർട്സ് ഡെസ്ക്