- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ആ ടീ ഷർട്ടിന്റെ അളവ് കണ്ടാലറിയാം, രാജാവ് ഫെലിപ്പ് ജഴ്‌സി വാങ്ങിയത് മകൾക്ക് വേണ്ടിയാണെന്ന്'; ഫുട്‌ബോൾ പ്രണയകഥകളിൽ ടോപ് ട്രെൻഡിംഗായി ഗാവി-ലിയൊനോർ; സ്പാനിഷ് രാജകുമാരിയുടെ ഹൃദയത്തിലേക്ക് പന്തുതട്ടി പാബ്ലോ ഗാവി
മാഡ്രിഡ്: ലാ ലിഗയിലെ മിന്നും പ്രകടനം ഖത്തർ ലോകകപ്പിലും തുടരുന്ന സ്പാനിഷ് കൗമാരതാരം പാബ്ലോ ഗാവി ഒരു ഫുട്‌ബോൾ പ്രണയകഥയിലും നായകനായി മാറുകയാണ്. സ്പാനിഷ് പടയുടെ മുന്നേറ്റങ്ങൾക്ക് ജീവൻ പകരുന്ന 18കാരനായ ഗാവി സ്പാനിഷ് രാജകുമാരി ലിയോനോറിന്റെ ഹൃദയം കീഴടക്കിയതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോസ്റ്റോറിക്കക്കെതിരായ സ്‌പെയിനിന്റെ ആദ്യ മത്സരത്തിനുശേഷം പതിനേഴുകാരിയായ ലിയൊനോർ യുവതാരത്തോടുള്ള ആരാധന മൂത്ത് താരത്തിന്റെ ജേഴ്‌സി ഒപ്പിട്ട് വാങ്ങി. ഡ്രസ്സിങ് റൂമിലെത്തി സ്‌നേഹ സമ്മാനം നേരിട്ട് കൈപ്പറ്റിയതാകട്ടെ, ഖത്തറിലുണ്ടായിരുന്ന ലിയൊനോറിന്റെ അച്ഛനും സ്പാനിഷ് രാജാവുമായ ഫെലിപ്പ് ആറാമനും.ഡ്രസ്സിങ് റൂമിൽ വച്ച് ഫെലിപ്പ് ഗാവിയിൽ നിന്ന് ജേഴ്‌സി വാങ്ങുന്ന ചിത്രം സ്പാനിഷ് മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു.
‼️| King Felipe VI told Gavi that his daughter; Princess Leonor is his admirer ❤️
- Barça Worldwide (@BarcaWorldwide) November 29, 2022
– Gavi sent her a signed shirt ✍????pic.twitter.com/RDBfVfFveC
ഫുട്‌ബോൾ പ്രണയകഥകളിലെ ടോപ് ട്രെൻഡിംഗിലാണ് ഗാവി-ലിയൊനോർ ചർച്ച. ഖത്തറിൽ സ്‌പെയിന്റെ കൗമാര താരമായി തിളങ്ങുകയാണ് 18 കാരൻ, പാബ്ലോ മാർട്ടിൻ പയസ് ഗാവിര എന്ന ഗാവി. കോസ്റ്റോറിക്കക്കെതിരായ ആദ്യ മത്സരത്തിലെ ഗോളോടെ, ലോക റെക്കോർഡിലേക്ക് നടന്നു കയറുകയും ചെയ്തു ഗാവി, എന്നാൽ ആദ്യ ഗോളോടെ റെക്കോർഡ് ബുക്കിൽ മാത്രമല്ല സ്പാനിഷ് രാജകുമാരി ലിയൊനോറിന്റെ ഹൃദയത്തിലും ഗാവി ഇടം നേടിയെന്നാണ് പുതിയ വാർത്ത.
കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് സ്പെയിൻ തോൽപ്പിച്ചത്. ഇതിൽ അഞ്ചാമത്തെ ഗോൾ നേടിയത് ഗാവിയാണ്. ഇതോടെ ലോകകപ്പിലെ ഗോൾ സ്‌കോറർമാരിൽ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിൽ മൂന്നാമതെത്താനും ഗാവിക്ക് കഴിഞ്ഞു.
ടീ ഷർട്ടിന്റെ അളവ് കണ്ടാലറിയാം, ഫെലിപ്പ് ജഴ്‌സി വാങ്ങിയത് മകൾക്ക് വേണ്ടിയാണെന്നാണ് സോഷ്യൽ മീഡിയയിലെ വർത്തമാനം. ചർച്ച ചൂടുപിടിച്ചതോടെ, ലിയൊനോർ-ഗാവി കൗമാര പ്രണയത്തിന്റെ സുന്ദരകാവ്യങ്ങളാണ് ലാ റോജയിലാകെ നിറയുന്നത്.
കോസ്‌റ്റോറിക്കയ്‌ക്കെതിരായ മത്സര ശേഷം സ്പെയിൻ ടീമിനെ അഭിനന്ദിക്കാൻ ഫിലിപ്പ് ആറാമൻ രാജാവ് നേരിട്ടെത്തിയിരുന്നു. ഈ സമയം ഗാവിയിൽനിന്ന് അദ്ദേഹം ഒരു ജഴ്സി ഒപ്പിട്ടുവാങ്ങുകയും ചെയ്തു.ഇത് മകൾ ലിയോനറിന്റെ ആവശ്യപ്രകാരമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലിയോനറിന്റെ അളവിലുള്ള ജഴ്സിയിലാണ് ഗാവി ഒപ്പിട്ടത്. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ആരാധികയായ ലിയോനർ താരത്തിന്റെ ഫോട്ടോ ആൽബം സൂക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
തെക്കൻ വെയ്ൽസിലെ യുഡബ്ല്യുസി അറ്റ്‌ലാന്റിക് കോളേജിലെ വിദ്യാർത്ഥിയാണ് ലിയൊനോർ. ലിയൊനോറിന്റെ കോളേജ് ഫയൽ മുഴുവൻ ഗാവിയുടെ ചിത്രങ്ങളെന്നാണ് മറ്റൊരു റിപ്പോർട്ട്. ഏതായാലും ലോകകപ്പ് കഴിഞ്ഞെത്തുന്ന കൗമാര താരത്തിന് ഇനി എല്ലാം കൊണ്ടും രാജകീയ ജീവിതമെന്നാണ് അണിയറയിലെ കഥ.
യൂറോപ്പിലെയും ബാഴ്‌സലോണയിലെയും അടുത്ത സൂപ്പർ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് ഗാവി. കോസ്റ്റോറിക്കക്കെതിരെ ഏഴ് ഗോളിന്റെ വിജയം ആഘോഷിച്ചാണ് സ്‌പെയിൻ ലോകകപ്പ് പോരാട്ടം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ സ്‌പെയിനിനെ ജർമനി സമനിലയിൽ തളച്ചിരുന്നു. അടുത്ത മാസം രണ്ടിന് ജപ്പാനെതിരെയാണ് സ്‌പെയിനിന്റെ അടുത്ത മത്സരം.
ബാഴ്സ താരമായ ഗാവി 2021 നവംബറിലാണ് സ്പെയിൻ ടീമിലെത്തിയത്. യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിക്കെതിരെ അരങ്ങേറിയ താരം നിലവിലെ സ്പാനിഷ് ടീമിന്റെ മധ്യനിരയിൽ പ്രധാനിയാണ്.
സ്പോർട്സ് ഡെസ്ക്