ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ അവസാന റൗണ്ട് പോരാട്ടങ്ങളിൽ വമ്പൻ അട്ടിമറിയുമായി ടുണീഷ്യയും ഓസ്‌ട്രേലിയയും. ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ ടുണീഷ്യ ഒരു ഗോളിന് മലർത്തിയടിച്ചപ്പോൾ ഡെന്മാർക്കിനെ ഒരു ഗോളിന് വീഴ്‌ത്തി ഓസ്‌ട്രേലിയ പ്രീ ക്വാർട്ടർ ഉറപ്പിച്ചു. അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാൻസ് ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ അന്റോണിയോ ഗ്രീസ്മാൻ നേടിയ ഗോളിൽ സമനില പിടിച്ചെന്ന് കരുതിയെങ്കിലും വാർ പരിശോധനയിൽ ഗ്രീസ്മാൻ നേടിയ ഗോൾ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോൾ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്.



തോറ്റെങ്കിലും ഗോൾ ശരാശരിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാൻസും രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയയും ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടറിലെത്തി. മൂന്ന് കളികളിൽ നാലു പോയന്റുമായി ടുണീഷ്യയും മൂന്ന് കളികളിൽ ഒരു പോയന്റ് മാത്രം നേടിയ ഡെന്മാർക്കും പ്രീ ക്വാർട്ടറിലെത്താെതെ പുറത്തായി.ലോകകപ്പിൽ ഇതാദ്യമായാണ് ടുണീഷ്യ ഒരു യൂറോപ്യൻ രാജ്യത്തെ തോൽപ്പിക്കുന്നത്. അത് നിലവിലെ ലോക ചാമ്പ്യന്മാരായത് അവർക്ക് ഇരട്ടി മധുരമായി.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിന്നും കണ്ണീരോടെയല്ല, മറിച്ച് ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചെന്ന പേരുംപെരുമയുമാണ് ടുണീഷ്യ മടങ്ങുന്നത്. ജയമെന്ന ഒറ്റ ലക്ഷ്യവുമായാണ് ടുണീഷ്യ ഫ്രാൻസിനെതിരേ കളിക്കാനിറങ്ങിത്. നിരന്തരം ആക്രമണങ്ങളുമായി കളം നിറഞ്ഞ ടുണീഷ്യ രണ്ടാം പകുതിയിൽ വലകുലുക്കി. പ്രതീക്ഷകൾ വീണ്ടും തളിർത്തുതുടങ്ങി. ഒടുവിൽ ഫ്രാൻസിനെ അട്ടിമറിച്ച് തലയുയർത്തി നോക്കുമ്പോഴേക്കും അവിടെ ഓസ്ട്രേലിയ ഡെന്മാർക്കിനെ പരാജയപ്പെടുത്തി കഴിഞ്ഞിരുന്നു.



മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ടുണീഷ്യ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി. നിരവധി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ടുണീഷ്യ ഗോളിനടുത്തെത്തി. എന്നാൽ ഫ്രാൻസ് പ്രതിരോധം ഉറച്ചുനിന്നതോടെ ഗോൾനേടാനായില്ല. പന്തടക്കത്തിലും ടുണീഷ്യയാണ് മുന്നിട്ടുനിന്നത്. ആദ്യ പകുതി ഗോൾ രഹിതമായാണ് അവസനിച്ചത്.

രണ്ടാം പകുതിയിലും ടുണീഷ്യ മുന്നേറ്റങ്ങൾ തുടരുന്ന കാഴ്ചയാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ കാണാനായത്. 20-മിനിറ്റിനകം ഫ്രാൻസ് ഞെട്ടി. ടുണീഷ്യ കാത്തിരുന്ന നിമിഷമെത്തി. ഫ്രാൻസ് മിഡ്ഫീൽഡർ യൂസ്സൗഫ് ഫൊഫാനയുടെ പിഴവ് മുതലെടുത്ത വാബി ഖസ്രി ഫ്രാൻസ് പ്രതിരോധതാരങ്ങളെ വെട്ടിച്ച് ഗോൾവലകുലുക്കി. പക്ഷേ ഗോൾ നേടിയതിന് പിന്നാലെ പരിക്കേറ്റതോടെ താരത്തെ കളത്തിൽ നിന്ന് പിൻവലിച്ചു.

ഗോൾ നേടിയതിന് ശേഷം ഫ്രാൻസ് ഉണർന്നുകളിച്ചു. സൂപ്പർതാരങ്ങളായ കിലിയൻ എംബാപ്പേ. അഡ്രിയൻ റാബിയോട്ട് എന്നിവരെ മൈതാനത്തിറക്കി ഫ്രാൻസ് സമനിലഗോളിനായി മുന്നേറി. അതേ സമയം കിട്ടിയ അവസരങ്ങളിൽ ടുണീഷ്യ മികച്ച കൗണ്ടർ അറ്റാക്കുകളുമായി മികച്ചുനിന്നു. അവസാനനിമിഷം ഫ്രാൻസ് നേടിയ ഗോൾ ഓഫ്സൈഡായതോടെ ചാമ്പ്യന്മാരെ അട്ടിമറിച്ച് ടുണീഷ്യ.



നേരത്തെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നതിനാൽ ടുണീഷ്യക്കെതിരെ ആദ്യ ഇലവനിൽ ഒമ്പത് മാറ്റങ്ങളുമായാണ് ഫ്രാൻസ് ഇറങ്ങിയത്. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയെയും അന്റോണിയോ ഗ്രീസ്മാനെയെുമെല്ലാം കരക്കിരുത്തി കളത്തിലറങ്ങിയ ഫ്രാൻസിനെ ടുണീഷ്യ ആദ്യ പകുതിയിൽ ഗോളടിക്കാതെ പിടിച്ചു നിർത്തി. രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ വാഹ്ബി ഖാസ്‌റിയാണ് ടുണീഷ്യയുടെ വിജയഗോൾ നേടിയത്.



ടുണീഷ്യ ഗോളടിച്ചോടെ രണ്ടാം പകുതിയിൽ എബാപ്പെയെയും ഗ്രീൻസ്മാനെയുമെല്ലാം ഫ്രാൻസ് കളത്തിലിറക്കിയെങ്കിലും സമനില ഗോൾ മാത്രം കണ്ടെത്താൻ ഫ്രാൻസിനായില്ല. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ അഭിമാനം നിലനിർത്താൻ ഫ്രാൻസ് കൈ മെയ് റന്നു പൊരുതി. സമ്മർദ്ദത്തിൽ ആടിയുഞ്ഞെങ്കിലും ടുണീഷ്യ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാൽ അവരുടെ ഹൃദയം തകർത്ത് കളി തീരാൻ 30 സെക്കൻ പോലും ബാക്കിയില്ലാത്തപ്പോൾ ഫ്രാൻസ് ഗ്രീസ്മാനിലൂടെ ഗോൾ മടക്കി. വീണ്ടും കളി തുടരാൻ ഇരിക്കെ റഫറി വാർ പരിശോധന നടത്തി. ഇതിൽ ഗ്രീസ്മാൻ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ടുണീഷ്യ ഐതിഹാസിക വിജയമാഘോഷിച്ചു.