- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'പന്ത് ടുണീഷ്യൻ താരത്തിന്റെ ദേഹത്ത് തട്ടി; ഗ്രീസ്മാനെ ഓഫ് സൈഡ് ആയി കണക്കാക്കാനാവില്ല'; ടുണീഷ്യയോടേറ്റ തോൽവിയുടെ നാണക്കേട് മറികടക്കാൻ ഓഫ് സൈഡ് ഗോളിനെതിരെ ഫിഫയ്ക്ക് പരാതി നൽകി ഫ്രാൻസ്
ദോഹ: പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് മത്സരത്തിൽ ടൂണീഷ്യക്കെതിരായ മത്സരത്തിലെ അപ്രതീക്ഷിത തോൽവിയുടെ നാണക്കേട് മറികടക്കാൻ ഫ്രാൻസിന്റെ നീക്കം. ഓഫ് സൈഡ് ഗോളിന് ഫിഫയ്ക്ക് ഫ്രാൻസ് പരാതി നൽകി. ഗ്രീസ്മാൻ ഇഞ്ചുറി ടൈമിൽ നേടിയ ഗോൾ ഓഫ് സൈഡ് എന്ന് ചൂണ്ടിക്കാട്ടി നിഷേധിച്ചിരുന്നു. എന്നാൽ പന്ത് ടുണീഷ്യൻ താരത്തിന്റെ ദേഹത്ത് തട്ടി വന്നതിനാൽ ഗ്രീസ്മാനെ ഓഫ് സൈഡ് ആയി കണക്കാക്കാൻ പറ്റില്ലെന്നാണ് ഫ്രാൻസിന്റെ വാദം.
ഇൻജുറി ടൈമിൽ നേടിയ ഗോൾ നിഷേധിക്കപ്പെട്ടതോടെ മത്സരത്തിൽ ഒറ്റ ഗോളിന് ഫ്രാൻസ് തോറ്റിരുന്നു. ഗ്രൂപ്പിൽ തോൽവി അറിയാതെ പ്രീക്വാർട്ടിലേക്ക് മുന്നേറാമെന്ന നിലവിലെ ചാമ്പ്യന്മാരുടെ സ്വപ്നമാണ് ഇതോടെ ഇല്ലാതായത്. ആദ്യ രണ്ട് കളികളും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിച്ച നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ടുണീഷ്യക്കെതിരെ ഫസ്റ്റ് ഇലവനിൽ ഒമ്പത് മാറ്റങ്ങളുമായാണ് ഗ്രൗണ്ടിലിറങ്ങിയത്. മത്സരത്തിന്റെ ഫൈനൽ വിസിലിന് ശേഷം 24 മണിക്കൂറിനുള്ളിൽ പരാതി നൽകണമെന്നാണ് നിയമം. ഇതനുസരിച്ചാണ് ഫ്രാൻസ് ഫുട്‌ബോൾ അസോസിയേഷൻ പരാതി നൽകാൻ തീരുമാനിച്ചത്.
സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയെയും അന്റോണിയോ ഗ്രീസ്മാനെയും ഉസ്മാൻ ഡെംബലെയുമെല്ലാം കരക്കിരുത്തി കളിക്കാനിറങ്ങിയ ഫ്രാൻസിനെ ടുണീഷ്യ ആദ്യ പകുതിയിൽ ഗോളടിപ്പിക്കാതെ പിടിച്ചു നിർത്തി. രണ്ടാം പകുതിയിൽ രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ ക്യാപ്റ്റൻ വാഹ്ബി ഖാസ്‌റിയാണ് ടുണീഷ്യയെ മുന്നിലെത്തിച്ച് സ്‌കോർ ചെയ്തത്.
മത്സരത്തിന്റെ തുടക്കം മുതൽ നിരവധി മുന്നേറ്റങ്ങളാണ് ആഫ്രിക്കൻ അറബ് ടീം നടത്തിയത്. ഏഴാം മിനുട്ടിൽ തന്നെ ഗോളടിക്കുകയും ചെയ്തു. ഫ്രീകിക്കിൽ നിന്ന് ടുണീഷ്യൻ താരം ഗന്ദ്രി ഫ്രഞ്ച് വല കുലുക്കുകയായിരുന്നു. ഖസ്രിയെടുത്ത ഫ്രീകിക്ക് അതിമനോഹരമായ സൈഡ് ഫൂട് വോളിയിലൂടെ ഗന്ദ്രി മൻഡാൻഡയെയും കടന്ന് വലയിലെത്തിക്കുകയായിരുന്നു. പക്ഷേ ഓഫ്സൈഡായതിനാൽ റഫറി ഗോൾ അനുവദിച്ചില്ല.
58ാം മിനുട്ടിൽ മൈതാന മധ്യത്തിൽ നിന്ന് സ്വീകരിച്ച പാസുമായി മുന്നറിയ ഖസ്രി ഫ്രഞ്ച് പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് വാബി ഖസ്രി ഗോൾ നേടുകയായിരുന്നു. നിലം പതിഞ്ഞ ഷോട്ടിലൂടെയായിരുന്നു ഗോൾ. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകി രണ്ടാം നിര ടീമിനെ അണിനിരത്തിയ ഫ്രാൻസിനെതിരെ, ഖത്തർ ലോകകപ്പിൽ ടുനീഷ്യയയുടെ ആദ്യ ഗോൾ കൂടിയാണിത്.
ഇതോടെ തോൽവി ഒഴിവാക്കാൻ എംബാപ്പെയെയും ഗ്രീസ്മാനെും ഡെംബലെയുമെല്ലാം ഫ്രാൻസ് ഗ്രൗണ്ടിലിറക്കി. അവസനാ പത്ത് മിനിറ്റുനേരം ഇടതടവില്ലാതെ ആക്രമിച്ച ഫ്രാൻസ് ഏത് നിമിഷവും സമനില ഗോൾ നേടുമെന്ന് തോന്നിച്ചു. എന്നാൽ ടുണീഷ്യ പിടിച്ചു നിന്നു. ഇതിനിടെ കളി തീരാൻ 30 സെക്കൻഡ് ബാക്കിയിരിക്കെ ഗ്രീസ്മാൻ ഗോളടിച്ചത്.
ഗോൾ അനുവദിച്ചശേഷം മത്സരം പുനരാരംഭിക്കുകയും പിന്നീട് വാർ ചെക്കിലൂടെ ഗോൾ അനുവദിക്കാതിരിക്കുകയും ചെയ്തതാണ് ഫ്രാൻസിന്റെ പരാതിക്ക് ആധാരം. മത്സരം പുനരാരംഭിച്ചശേഷം വീണ്ടും വാർ ചെക്ക് നടത്തി ഗോൾ അനുവദിക്കാതിരുന്നതാണ് വിവാദമായത്.
സ്പോർട്സ് ഡെസ്ക്