ദോഹ: ഗ്രൂപ്പ് എഫിലെ ജീവന്മരണ പോരാട്ടത്തിൽ ക്രൊയേഷ്യയോട് ഗോൾരഹിത സമനില വഴങ്ങി ബെൽജിയം ലോകകപ്പിൽ നിന്നും പുറത്ത്. ഗോൾ എന്ന് ഉറപ്പിച്ച ഒട്ടേറെ സുവാർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ബെൽജിയം മുന്നേറ്റ നിര സമനില ഇരന്നുവാങ്ങുകയായിരുന്നു. ഖത്തർ ലോകകപ്പിൽ കീരീട പ്രതീക്ഷയോടെ എത്തിയ ബെൽജിയത്തിന്റെ സുവർണ നിര കാനഡയ്ക്ക് എതിരെ നേടിയ ഒരു ജയവും ഒരു സമനിലയുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ജയം അനിവാര്യമായിരുന്ന നിർണായക മത്സരത്തിൽ ക്രൊയേഷ്യയോടു ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായത്.

രണ്ടാം പകുതിയിൽ ലഭിച്ച ഒട്ടേറെ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കിയാണ് ബെൽജിയം ഖത്തറിൽനിന്ന് മടങ്ങുന്നത്. ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ മൊറോക്കോ കാനഡയെ തോൽപ്പിച്ചതും ബെൽജിയത്തിന് തിരിച്ചടിയായി. മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീക്വാർട്ടറിലെത്തി. ലോകറാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന് ഗ്രൂപ്പ് ഘട്ടം കടക്കാനാകാത്തത് കനത്ത തിരിച്ചടിയാണ്. മത്സരത്തിന്റെ 60ാം മിനുറ്റിൽ മുന്നിലെത്താൻ ബെൽജിയത്തിന് സുവർണാവസരം ലഭിച്ചെങ്കിലും ലുക്കാക്കുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു

പിന്നീട് ക്രൊയേഷ്യ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബെൽജിയത്തിന്റെ പ്രതിരോധക്കോട്ടയിൽ തട്ടി തെറിക്കുകയായിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന നിമിഷം ഗോൾകീപ്പർ പോലും പോസ്റ്റിൽ ഇല്ലാതെ ലുക്കാക്കുവിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഗോൾവര കടത്താൻ താരത്തിന് സാധിച്ചില്ല.



ആദ്യ പകുതിയിൽ ലക്ഷ്യബോധമില്ലാതെ കളിച്ച ബെൽജിയം, രണ്ടാം പകുതിയിൽ റൊമേലു ലുക്കാകു ഉൾപ്പെടെയുള്ളവർ കളത്തിലെത്തിയതോടെ ഉഷാറായതാണ്. പക്ഷേ പോസ്റ്റിനു മുന്നിൽ ലഭിച്ച സുവർണാവസരങ്ങൾ ലുക്കാകു അവിശ്വസനീയമായി നഷ്ടമാക്കിയത് ബെൽജിയത്തിന് തിരിച്ചടിയായി. ലുക്കാകുവിന്റെ ഒരു ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതും ഇന്ന് അവരുടെ ദിനമല്ലെന്ന് ഉറപ്പിച്ചു.

അപകടമൊഴിവാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ചുനിന്ന് ക്രൊയേഷ്യ. ഒഴുക്കോടെ കളിച്ച് മികച്ച മുന്നറ്റങ്ങൾ സംഘടിപ്പിച്ച ക്രൊയേഷ്യയ്ക്ക് ആദ്യപകുതിയിൽ ലക്ഷ്യം കാണാനാകാതെ പോയത് ബെൽജിയത്തിന്റെ ഭാഗ്യം. 15ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി റഫറി അനുവദിച്ച പെനൽറ്റി, പിന്നീട് 'വാറി'ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ നിഷേധിക്കപ്പെട്ടതും അവർക്ക് ഭാഗ്യമായി.



12ാം മിനുറ്റിൽ പെനാൽറ്റി ബോക്‌സിൽ നിന്ന് കരാസ്‌ക്കോ അടിച്ച ഷോട്ട് ഡിഫെൻഡറുടെ കാലിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട് ഇരുടീമുകളും ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾനേടാൻ സാധിച്ചില്ല. ആദ്യപകുതിയിൽ ക്രൊയേഷ്യ നാല് ഷോട്ടുകൾ ഉതിർത്തെപ്പോൾ ബെൽജിയം അഞ്ച് ഷോട്ടുകളാണ് ഉതിർത്തത്. ബോൾ കൈവശം വെക്കുന്നതിൽ ഇരുടീമുകളും തുല്യമായിരുന്നു.

കാനഡയ്ക്കെതിരായ വിജയത്തോടെ മൂന്നു കളികളിൽനിന്ന് ഏഴു പോയിന്റുമായി ക്രൊയേഷ്യയും ബെൽജിയവും ഉൾപ്പെടുന്ന ഗ്രൂപ്പിൽ മൊറോക്കോ ചാംപ്യന്മാരായി. കഴിഞ്ഞ ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെയാണ് പ്രീക്വാർട്ടറിൽ കടന്നത്.



സമനില നേടിയാലും പ്രീക്വാർട്ടർ ഉറപ്പുള്ള ക്രൊയേഷ്യയാണ് നിർണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ കൂടുതൽ ലക്ഷ്യബോധത്തോടെ കളിച്ചത്. ഈ ലോകകപ്പിൽ പൊതുവെ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത ബെൽജിയം, ക്രൊയേഷ്യയ്ക്കെതിരെയും മങ്ങിക്കളിക്കുന്നതാണ് ആദ്യപകുതിയിൽ കണ്ടത്. കഴിഞ്ഞ മത്സരത്തിൽ മൊറോക്കോയോടു തോറ്റ ടീമിൽ നാലു മാറ്റങ്ങൾ വരുത്തിയെങ്കിലും, ആദ്യപകുതിയിലെ കളിയിൽ അതു കാര്യമായ വ്യത്യാസമുണ്ടാക്കിയില്ല. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ കാനഡയ്ക്കെതിരെ വിജയം നേടിയ അതേ ടീമിനെ നിലനിർത്തിയാണ് ക്രൊയേഷ്യ ബെൽജിയത്തെ നേരിട്ടത്.