- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പോർച്ചുഗലിനെ മുന്നിലെത്തിച്ച് റികാർഡോ ഹോർത്ത; കിം യങ് ഗ്വാണിലൂടെ സമനില പിടിച്ച് ദക്ഷിണ കൊറിയ; ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം; പ്രീക്വാർട്ടർ ഉറപ്പിക്കാൻ കൊറിയയ്ക്ക് ജയിക്കണം; വീണ്ടും ഏഷ്യൻ അട്ടിമറിയോ?
ദോഹ:ഗ്രൂപ്പ് എച്ചിലെ പോർച്ചുഗൽ - ദക്ഷിണ കൊറിയ ആവേശപ്പോരാട്ടം ആദ്യ പകുതി സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. പോർച്ചുഗലിനായി റികാർഡോ ഹോർത്ത ഗോളടിച്ചപ്പോൾ കൊറിയക്കായി കിം യങ്ങും വലകുലുക്കി.
കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലാണ് ആദ്യം വലകുലുക്കിയത്. വിങ്ങ് പ്ലയറായ റികാർഡോ ഹോർത്തയാണ് ഗോൾ നേടിയത്. ഡലോട്ട് നൽകിയ പാസാണ് കട്ട് ചെയ്തു ഹോർത്ത ഗോളാക്കി മാറ്റിയത്.
സമനിലഗോളിനായി ദക്ഷിണ കൊറിയ വിങ്ങുകളിലൂടെ മുന്നേറ്റം തുടർന്നെങ്കിലും പോർച്ചുഗൽ ഫുൾ ബാക്കുകൾ ക്രിത്യമായി പ്രതിരോധിച്ചു. 18-ാം മിനിറ്റിൽ കൊറിയ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി.27-ാം മിനിറ്റിൽ കിം യങ് ഗ്വാണിലൂടെയായിരുന്നു കൊറിയ തിരിച്ചടിച്ചു. കോർണർ കിക്കിലൂടെ ലഭിച്ച അവസരം കിം യങ് ഗ്വാൺ ഗോളാക്കി മാറ്റുകയായിരുന്നു.
കോർണറിൽ നിന്ന് ലഭിച്ച പന്ത് അനായാസം കിം വലയിലെത്തിച്ചു. പോർച്ചുഗൽ വിജയഗോളിനായി നിരവധി മുന്നേറ്റങ്ങൾ നടത്തി. 29-ാം മിനിറ്റിൽ റൊണാൾഡോയടെ ഷോട്ട് കൊറിയൻ ഗോൾകീപ്പർ തട്ടിയകറ്റി.
ദക്ഷിണ കൊറിയക്ക് മത്സരം നിർണായകമാണ്. വിജയിച്ചാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷയുള്ളൂ. വിജയിച്ചാലും ഘാനയും യുറഗ്വായും തമ്മിലുള്ള മത്സരത്തിന്റെ ഫലം അനുസരിച്ച് മാത്രമേ ദക്ഷിണ കൊറിയ നോക്കൗട്ടിലേക്ക് പ്രവേശിക്കൂ.
ഗ്രൂപ്പിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഘാനയാണ്. നിലവിൽ മൂന്ന് പോയിന്റുമായി രണ്ടാമത്. യുറുഗ്വായെ സമനിലയിൽ തളച്ചാലൊ ജയിച്ചാലൊ ആഫ്രിക്കൻ ടീമിന് മുന്നേറാം. തോൽവി മടക്ക ടിക്കറ്റാണ്. യുറഗ്വായ്ക്കും ജയം അനിവാര്യം. ഒപ്പം ദക്ഷിണ കൊറിയ ജയിക്കാതിരിക്കുകയും വേണം. കൊറിയയും യുറുഗ്വായും ജയിച്ചാൽ ഗോൾ വ്യത്യാസം രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കും.
സ്പോർട്സ് ഡെസ്ക്