- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
കൊറിയയുടെ കോർണറിനും 'തലവച്ചു'; റൊണാൾഡോയുടെ ചുമലിൽ തട്ടി പന്ത് കിം യങ് കിം യങ് ഗ്വാണിന് പാകത്തിന്; തകർപ്പൻ വോളിയിലൂടെ വലയിലെത്തിച്ച് താരം; കൊറിയയുടെ ആദ്യ ഗോളിനെച്ചൊല്ലി ക്രിസ്റ്റ്യാനോയ്ക്ക് എതിരെ ട്രോളുകൾ
ദോഹ: ഗ്രൂപ്പ് എച്ചിലെ നിർണായക പോരാട്ടത്തിൽ പോർച്ചുഗലിനെ കീഴടക്കി ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ഉറപ്പിച്ചതിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ. കൊറിയ നേടിയ ആദ്യ ഗോളിനെച്ചൊല്ലിയാണ് റൊണാൾഡോക്കെതിരെ പരിഹാസം ഉയരുന്നത്.
????????????????
- CHUCKED GUY???????????????????????? (@makubuyavinz) December 2, 2022
South korea with 12 players plus Ronaldo????????????just watch the assist pic.twitter.com/YpH4sAb31n
മത്സരത്തിൽ പോർച്ചുഗൽ ഒരു ഗോളിന് ലീഡ് ചെയ്തു നിൽക്കേ കൊറിയക്ക് ലഭിച്ച കോർണർ എടുത്തപ്പോൾ റൊണാൾഡോയുടെ ചുമലിൽ തട്ടി പന്ത് കിം യങ് ഗ്വാണിന് ലഭിക്കുകയായിരുന്നു. പന്ത് ലഭിച്ചതും തകർപ്പൻ വോളിയിലൂടെ കൊറിയൻ താരം പോർച്ചുഗലിന്റെ വല കുലുക്കി. മത്സരത്തിന്റെ 27ാം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്.
Ronaldo showed great humanity in the World Cup.
- YOUSUF????????⚽ (@darusuf13) December 2, 2022
1-0 down, Ronaldo assists Korea to equalize against Portugal
Respect ❤️#WorldCup #Portugal #koreavsportugal pic.twitter.com/1abVDVXfZc
Ronaldo trying to claim his assist for that South Korea goal pic.twitter.com/JonwDjcVPl
- Archit. ???????? (@kollytard) December 2, 2022
ഇതോടെ സമനില പിടിച്ച കൊറിയ രണ്ടാം പകുതിയുടെ അധിക സമയത്ത് വീണ്ടും ഗോൾ നേടിയതോടെ വിജയിക്കുകയും പ്രീക്വാർട്ടറിലെത്തുകയായിരുന്നു. മത്സരത്തിൽ ആദ്യം ലീഡെടുത്തിട്ടും പോർച്ചുഗലിന് വിജയിക്കാനോ ലീഡ് നിലനിർത്താനോ കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു.
Cristiano Ronaldo's first assist of the World Cup. ✅#POR | #FIFAWorldCup pic.twitter.com/0n5RmzUP1r
- Football Tweet ⚽ (@Football__Tweet) December 2, 2022
ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് പോർച്ചുഗലിനെതിരെ ദക്ഷിണ കൊറിയ ഇന്ന് വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്താണ് പോർച്ചുഗലിന് ഇൻജുറിയേറ്റത്. 91ാം മിനുട്ടിൽ ഹ്വാങ് ഹീ ചാനാണ് കൊറിയയുടെ രണ്ടാം ഗോൾ നേടിയത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലെത്തി.
Ronaldo showed great humanity in the World Cup.
- Bildad Ireri™???????? (@bildad_ireri) December 2, 2022
1-0 down, Ronaldo assists Korea to equalize against Portugal
Respect ❤️. #Ronaldo???? pic.twitter.com/TZbIr6uH4U
കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലാണ് ആദ്യം വലകുലുക്കിയത്. വിങ്ങ് പ്ലയറായ റിക്കാർഡോ ഹോർട്ടയാണ് ഗോൾ നേടിയത്. ഡലോട്ട് നൽകിയ പാസാണ് കട്ട് ചെയ്തു ഹോർട്ട ഗോളാക്കി മാറ്റിയത്. 27-ാം മിനിറ്റിൽ കിം യങ് ഗൗണിലൂടെയായിരുന്നു കൊറിയയുടെ തിരിച്ചടി. കോർണർ കിക്കിൽ റൊണാൾഡോയുടെ പിഴവിലൂടെ ലഭിച്ച അവസരം ഗ്വാൺ ഗോളാക്കി മാറ്റുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ ഘാനയ്ക്ക് എതിരെ ജയിച്ചിട്ടും യുറഗ്വായ് ലോകകപ്പിൽ നിന്നും പുറത്തായിരുന്നു.
നേരത്തെ യുറുഗ്വായ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഗോൾ ക്രിസ്റ്റ്യാനേയുടെ പേരിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ രംഗത്ത് വന്നിരുന്നു. ഗോൾ ക്രിസ്റ്റ്യാനോയുടേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകളടക്കം ഫിഫയ്ക്ക് പരാതി നൽകുമെന്ന് ഫെഡറേഷൻ അറിയിക്കുകയായിരുന്നു. എന്നാൽ, സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഗോൾ ബ്രൂണോയുടേതാണെന്നാണ് ഫിഫ വ്യക്തമാക്കിയിരുന്നത്. ഈ വിവാദം കൂടി മുൻനിർത്തിയാണ് ക്രിസ്റ്റ്യാനേക്കെതിരെ സമൂഹ മാധ്യമങ്ങളൽ പരിഹാസം.
ബ്രൂണോ ഫെർണാണ്ടസിന്റെ കാലിൽനിന്ന് പിറന്ന ആദ്യ ഗോളിനെച്ചൊല്ലിയാണ് വിവാദമുണ്ടായത്. ബോക്സിലേക്ക് ബ്രൂണോ ഉയർത്തി നൽകിയ പന്ത് യുറുഗ്വായ് പ്രതിരോധം കടന്നു പോസ്റ്റിലെത്തും മുൻപ് ബോക്സിനകത്ത് ക്രിസ്റ്റ്യാനോ തലവച്ചിരുന്നു. ഗോളിനു പിന്നാലെ ക്രിസ്റ്റ്യാനോ ആഘോഷവും തുടങ്ങി. ഫിഫയടക്കം ഗോൾ ക്രിസ്റ്റ്യാനോയുടെ പേരിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് സാങ്കേതിക പരിശോധനയിൽ പന്തിൽ ക്രിസ്റ്റ്യാനോയുടെ തല തട്ടിയില്ലെന്നു വ്യക്തമാകുകയും ബ്രൂണോയുടെ പേരിലേക്ക് ഗോൾ മാറ്റുകയുമായിരുന്നു.
ഗോളടിച്ചത് ക്രിസ്റ്റ്യാനോ തന്നെയാണെന്നാണ് താനും കരുതിയതെന്നാണ് മത്സരശേഷം ബ്രൂണോ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളെന്ന നിലയ്ക്കാണ് താനും ആഘോഷിച്ചത്. ക്രിസ്റ്റ്യാനോ പന്തിൽ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് കരുതിയതെന്നും ബ്രൂണോ വെളിപ്പെടുത്തിയിരുന്നു.
സ്പോർട്സ് ഡെസ്ക്