- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആറ് മിനിറ്റ്; ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു'; യുറഗ്വായ് - ഘാന മത്സര ഫലത്തിനായി കാത്തിരുന്ന നിമിഷത്തെക്കുറിച്ച് കൊറിയൻ താരം സൺ ഹ്യും മിൻ
ദോഹ: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ അട്ടിമറിച്ചാണ് ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ കീഴടക്കിയ ശേഷം യുറഗ്വായ് - ഘാന മത്സര ഫലത്തിനായി കാത്തിരുന്ന നിമിഷങ്ങളാണ് ജിവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പെന്ന് ദക്ഷിണ കൊറിയൻ താരം സൺ ഹ്യും മിൻ പറയുന്നു. 'അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആറ് മിനിറ്റ്. എന്നാൽ ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു', സൺ ഹ്യും മിൻ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'യുറഗ്വായുടെ മത്സരഫലത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, പക്ഷേ അതൊരു ദൈർഘ്യമേറിയ കാത്തിരിപ്പായിരുന്നു. യുറഗ്വായ് ഒരു ഗോൾകൂടി നേടിയിരുന്നുവെങ്കിലും ഈ ടീമിനെ ഓർത്ത് എനിക്ക് അഭിമാനമാണ്. ടീമിന് വേണ്ടി എല്ലാവരും അവരവരുടെ മികച്ചത് നൽകിയതിൽ അതിയായ സന്തോഷമുണ്ട്', സൺ ഹ്യും മിൻ പറഞ്ഞു.
മുൻ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലിനെ 2-1നു കീഴടക്കിയാണ് ദക്ഷിണ കൊറിയ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നത്. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർട്ടയിലൂടെ മുന്നിലെത്തിയ പോർച്ചുഗലിനെ 27-ാം മിനിറ്റിൽ കിം യങ് ഗ്വാണും ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റിൽ ഹ്വാങ് ഹീ ചാനും നേടിയ ഗോളിലാണ് കൊറിയ വീഴ്‌ത്തിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഘാനയെ വീഴ്‌ത്തിയ യുറഗ്വായ് പോയന്റ് നിലയിലും ഗോൾ വ്യത്യാസത്തിലും ഒപ്പമെത്തിയെങ്കിലും അടിച്ച ഗോളുകളുടെ എണ്ണമാണ് കൊറിയക്കു പ്രീ ക്വാർട്ടറിലേക്ക് വഴിതുറന്നത്.
നാലു വർഷം മുൻപ് റഷ്യൻ ലോകകപ്പിൽ ദക്ഷിണ കൊറിയ നടത്തിയ അട്ടിമറി വിജയം ഖത്തറിലും ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജർമനിയെ തോൽപിച്ചായിരുന്നു ദക്ഷിണ കൊറിയ മുന്നേറിയത്.
മൂന്ന് മത്സരങ്ങളിൽ 4 പോയിന്റുമായി ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയ പ്രീക്വാർട്ടറിലെത്തിയത്. 6 പോയിന്റുള്ള പോർച്ചുഗൽ നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. പോയിന്റിലും ഗോൾവ്യത്യാസക്കണക്കിലും യുറഗ്വായ്‌ക്കൊപ്പമായിരുന്ന ദക്ഷിണ കൊറിയ കൂടുതൽ ഗോളടിച്ച കണക്കിലാണ് അടുത്ത റൗണ്ടിലെത്തിയത്. 3 മത്സരങ്ങളിലായി 4 ഗോൾ ദക്ഷിണ കൊറിയ നേടിയപ്പോൾ രണ്ടെണ്ണമാണ് യുറഗ്വായ് നേടിയത്.
സ്പോർട്സ് ഡെസ്ക്