- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മത്സരം അൽപ്പ നേരത്തേക്ക് നിർത്തി; ഫ്രാൻസ് താരം ജൂലസ് കൂണ്ടെയുടെ കഴുത്തിലുണ്ടായിരുന്നത് സ്വർണ്ണ മാല ഊരിപ്പിച്ച് റഫറി; ജൂലസിന് ചില അന്ധവിശ്വാസങ്ങളുണ്ടെന്ന് ദെഷാംസ്; ആ മാല ധരിച്ച് കളിക്കാനിറങ്ങാൻ പാടില്ലായിരുന്നുവെന്നും ഫ്രഞ്ച് പരിശീലകൻ
ദോഹ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ കീഴടക്കി ക്വാർട്ടറിൽ ഫ്രാൻസ് പ്രവേശിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ഒലിവർ ജിറൂഡിന്റെ വകയായിരുന്നു മറ്റൊരു ഗോൾ. പെനാൽറ്റിയിലൂടെ റോബർട്ട് ലെവൻഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോൾ. ക്വാർട്ടറിൽ സെനഗലിനെ തോൽപ്പിച്ചെത്തുന്ന ഇംഗ്ലണ്ടിനെയാണ് ഫ്രാൻസ് നേരിടുക.
ഫ്രാൻസ് - പോളണ്ട് മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കളിയുടെ ആദ്യ പകുതിയിൽ കളി അൽപ്പ നേരത്തേക്ക് നിർത്തിയ റഫറി ത്രോ എടുക്കാൻ വന്ന ജൂലസ് കൂണ്ടെയോട് കഴുത്തിയെ മാല ഊരാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സ്വർണ മാല അണിഞ്ഞാണ് അത്രയും നേരം ബാഴ്‌സ താരം കൂടിയായ കൂണ്ടെ കളിച്ചിരുന്നത്. ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി) ചട്ടം നാല് അനുസരിച്ച്, മത്സരങ്ങളിൽ ആഭരണങ്ങൾ ധരിക്കുന്നത് നിയമവിരുദ്ധമാണ്.
Bizarre stoppage in play so Jules Kounde can remove the necklace he's been wearing for the first 40 minutes! #FRAPOL pic.twitter.com/YgVXgF5ZJA
- Adriano Del Monte (@adriandelmonte) December 4, 2022
കളിക്കാർ അപകടകരമായ ഉപകരണങ്ങളോ വസ്തുക്കളോ ധരിക്കരുത്. എല്ലാത്തരം ആഭരണങ്ങളും നിരോധിച്ചിരിക്കുന്നു എന്നാണ് നിയമം പറയുന്നത്. എല്ലാ ആഭരണങ്ങളും (മാലകൾ, മോതിരങ്ങൾ, വളകൾ, കമ്മലുകൾ, തുകൽ ബാൻഡുകൾ, റബ്ബർ ബാൻഡുകൾ മുതലായവ) നിരോധിച്ചിരിക്കുന്നു. അവ നീക്കം ചെയ്യണം. ആഭരണങ്ങൾ മറയ്ക്കാൻ ടേപ്പ് ഉപയോഗിക്കുന്നതും അനുവദനീയമല്ല. കളി തുടങ്ങുന്നതിന് മുമ്പ് കളിക്കാരെയും കളിക്കളത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് പകരക്കാരെയും പരിശോധിക്കണമെന്നാണ് ചട്ടം. റഫറിയുടെ നിർദ്ദേശം വന്നതോടെ ഫ്രാൻസ് ടീമിന്റെ ഒരു സ്റ്റാഫിന് ടച്ച്ലൈനിൽ നിന്ന് കൊണ്ട് കൂണ്ടെയുടെ ചെയിൻ അഴിക്കേണ്ടി വന്നിരുന്നു.
ഇനി ലോകകപ്പിലെ ഏതെങ്കിലും മത്സരങ്ങളിൽ വീണ്ടും ആഭരണം ധരിച്ചതിന് കൂണ്ടെ പിടിക്കപ്പെട്ടാൽ മഞ്ഞക്കാർഡ് അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരും. മഴവില്ല് ചിഹ്നമുള്ള ചെയിനാണോ കൂണ്ടെ പ്രദർശിപ്പിച്ചതെന്ന് മത്സരത്തിന് ശേഷം ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംസിനോട് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഒരിക്കലും ആമാല ധരിച്ച് കൗണ്ടേ കളിക്കാനിറങ്ങാൻ പാടില്ലായിരുന്നു എന്ന് ദെഷാംസ് പ്രതികരിച്ചു.
''അവൻ ഒരിക്കലും ആമാല ധരിച്ച് കളിക്കാൻ ഇറങ്ങരുതായിരുന്നു. ആ മാലയിൽ എന്താണുള്ളത് എന്ന് എനിക്കറിയില്ല. ജൂൾസിന് ചില അന്ധവിശ്വാസങ്ങളുണ്ടെന്ന് എനിക്കറിയാം. പരിശീലനത്തിനിടയിൽ എനിക്കത് മനസ്സിലായിട്ടുണ്ട്. ആ സമയം നീ എന്റെ മുന്നിലല്ലാതിരുന്നത് നിന്റെ ഭാഗ്യം എന്ന് ഞാനവനോട് പറഞ്ഞു.''ദെഷാംസ് പറഞ്ഞു.
സ്പോർട്സ് ഡെസ്ക്