ദോഹ: ഓരോ ലോകകപ്പിലും മൈതാനത്തെ ആവേശപ്പോരിനൊപ്പം ശ്രദ്ധേയമാണ് ഗാലറിയിൽ നിന്നുള്ള ആഘോഷ ആരവങ്ങളുടെ ദൃശ്യങ്ങളും. ലോകകപ്പ് ഫുട്‌ബോളിൽ മിന്നും താരങ്ങളെപ്പോലെ തന്നെ ശ്രദ്ധ നേടാറുണ്ട് പിന്തുണച്ചെത്തുന്ന മോഡലുകളുടെ ദൃശ്യങ്ങളും.

ഇഷ്ട ടീമുകളെ പിന്തുണച്ച് ഗ്യാലറിയിലും സോഷ്യൽമീഡിയയിലും എത്തുന്ന മോഡലുകൾ ആരാധകർക്ക് എക്കാലവും ആവേശമാണ്. പരാഗ്വൻ മോഡൽ ലാരിസ റിക്വൽമിയാണ് ഒടുവിലായി തന്റെ ഇഷ്ട ടീമിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇക്കുറി ലോകകപ്പിൽ പരാഗ്വേ ഇല്ലാത്തതിനാൽ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനാണ് തന്റെ പൂർണ പിന്തുണയെന്ന് മോഡലായ ലാരിസ പറയുന്നു. അർജന്റീനയും ഇക്വഡോറും ലോകകപ്പിനെത്തിയെങ്കിലും താരത്തിന്റെ പിന്തുണ കിട്ടിയത് കാനറികൾക്കായിരുന്നു.

 
 
 
View this post on Instagram

A post shared by Lari Riquelme (@larissariquelme)

2010-ലോകകപ്പിൽ ലാരിസ സ്വന്തം രാജ്യമായ പാരഗ്വായെ പിന്തുണച്ച് രംഗത്തെത്തിയത് ഏറെ ചർച്ചയായത്. അന്ന് സ്തനങ്ങൾക്കിടയിൽ മൊബൈൽ ഫോൺ വെച്ചുകൊണ്ട് ഗാലറിയിലിരിക്കുന്ന ലാരിസയുടെ ചിത്രങ്ങൾ വൈറലായി. പാരഗ്വായ് ഫൈനലിലെത്തിയാൽ നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തുമെന്നും ലാരിസ ഉറപ്പ് നൽകി. എന്നാൽ ലാരിസക്ക് അതിനുള്ള അവസരമുണ്ടായില്ല. പരാഗ്വേ സ്പെയ്നിനെതിരേ തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി.

 

പരാഗ്വേ പുറത്തായെങ്കിലും ലാരിസയുടെ പ്രശസ്തി വാനോളമുയർന്നു. ലാരിസയുടെ ടോപ് ലെസ് ചിത്രങ്ങൾ പ്ലേബോയ് മാസികയുടെ ബ്രസീൽ പതിപ്പ് പ്രസിദ്ധീകരിച്ചു. ഇത്തവണ ബ്രസീൽ ഫൈനലിലെത്തിയാൽ അത്തരം വാഗ്ദാനങ്ങൾ താരം നടത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഇത്തവണും പരാഗ്വേക്ക് യോഗ്യത നഷ്ടപ്പെട്ടതോടെയാണ് മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യത്തെയാണ് താൻ പിന്തുണത്തുന്നതെന്ന് വെളിപ്പെടുത്തി ലാരിസ രംഗപ്രവേശനം ചെയ്തത്. പച്ചയും മഞ്ഞയും നിറത്തിലുള്ള ബിക്കിനിയണിഞ്ഞുള്ള ചിത്രം പങ്കുവച്ചാണ് ലാരിസ ബ്രസീലിനുള്ള പിന്തുണ പ്രഖ്യാപിച്ചത്. ഇത്തവണയും സ്തനങ്ങൾക്കിടയിൽ മൊബൈൽ വെച്ചുകൊണ്ടുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഇവർ പോസ്റ്റ് ചെയ്തത്. ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രശസ്തമായ മോഡലാണ് ലാരിസ. ഇൻസ്റ്റഗ്രാമിൽ 1.9 മില്ല്യൺ ഫോളോവേഴ്സ് ലാരിസയെ പിന്തുടരുന്നു.

ലോകകപ്പിലെ കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നു. റിച്ചാലിസൻ, നെയ്മർ, വിനീഷ്യസ്, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. ക്വാർട്ടർ ഫൈനലിൽ ശക്തരായ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളി. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ക്രൊയേഷ്യ അവസാന എട്ടിൽ ഇടം പിടിച്ചത്.