- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മൊറോക്കോ പ്രതിരോധപ്പൂട്ട് പൊളിക്കാനാകാതെ സ്പാനിഷ് പട; പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപകുതി ഗോൾ രഹിതം; ബൽജിയത്തെ അട്ടിമറിച്ച ആഫ്രിക്കൻ കരുത്തർ സ്പെയിനെ വീഴ്ത്തുമോ?; രണ്ടാം പകുതി ആവേശകരമാകും
ദോഹ: ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടറിൽ മൊറോക്കോ-സ്‌പെയിൻ മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതം. കളിയുടെ തുടക്കത്തിൽ പതിവുപോലെ പന്തടക്കത്തിൽ സ്പെയ്നായിരുന്നു മുന്നിൽ. മൊറോക്കോയാകട്ടെ കടുത്തപ്രതിരോധത്തിൽ മുന്നോട്ട് പോയി. തുടക്കത്തിൽ മൊറോക്കൻ പ്രതിരോധം ഭേദിച്ച് ബോക്‌സിൽ പന്തെത്തിക്കാൻ സ്പാനിഷ് ടീമിനായില്ല.
എന്നാൽ ഫിസിക്കൽ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടർ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോയുടെ പദ്ധതി. വലതുവിങ്ങിൽ അഷ്റഫ് ഹക്കീമിയുടെയും ഹക്കീം സിയെച്ചിന്റെയും സാന്നിധ്യം അവർക്ക് മുൻതൂക്കം നൽകി. ഇരു ടീമുകളും ഗോൾമുഖത്തേക്ക് എത്തിയെങ്കിലും വല ചലിപ്പിക്കാനായില്ല.
27-ാം മിനിറ്റിൽ സ്പെയ്നിന് ഒരു അവസരം ലഭിച്ചു. ജോർഡി ആൽബ നീട്ടിയ പന്തുമായി മുന്നേറിയ അസെൻസിയോ മൊറോക്കൻ ഡിഫൻഡർമാരെ മറികടന്നെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലേക്കാണ് പോയത്.
33-ാം മിനിറ്റിൽ ഫെരാൻ ടോറസിൽ നിന്ന് പന്ത് റാഞ്ചിയ മസ്റോയിയുടെ ഷോട്ട് സ്പെയ്ൻ ഗോൾകീപ്പർ ഉനായ് സിമോൺ രക്ഷപ്പെടുത്തുകയായിരുന്നു.
മൊറോക്കൻ പ്രതിരോധം ഉറച്ച് നിന്നതോടെ മിഡ്ഫീൽഡിൽ പെഡ്രിക്കും ഗാവിക്കും കളിക്കാനാവശ്യമായ സ്പേസ് ലഭിച്ചില്ല. ഇതോടെ മുന്നേറ്റത്തിൽ ഡാനി ഓൽമോയ്ക്കും മാർക്കോ അസെൻസിയോക്കും ഫെരാൻ ടോറസിനും പന്ത് ലഭിക്കാതെ വന്നു.42-ാം മിനുറ്റിൽ ഫ്രീകിക്കിനൊടുവിൽ ലീഡ് നേടാൻ ലഭിച്ച സുവർണാവസരം മുതലാക്കാൻ മൊറോക്കയ്ക്കായില്ല.
ഇരു ടീമുകളും 4-3-3 ശൈലിയിൽ മൈതാനത്തെത്തിയപ്പോൾ തുടക്കത്തിലെ മത്സരം കടുത്തു. ഡാനി ഓൽമോയും മാർക്കോ അസെൻസിയോയും ഫെരാൻ ടോറസും സ്‌പെയിനിനായും ഹക്കീം സിയെച്ചും സൊഫൈൻ ബൗഫലും യൂസെഫ് എൻ നെസ്‌യിരിയും മൊറോക്കയ്ക്കകായും ആക്രമണം നയിക്കാനിറങ്ങി. സ്‌പെയിന്റെ മധ്യനിര പെഡ്രി-ബുസ്‌കറ്റ്‌സ്-ഗാവി ത്രയം കയ്യടക്കിയതോടെ മത്സരത്തിൽ പന്തടക്കം സ്പാനിഷ് കാലുകളിൽ തൂങ്ങിനിന്നു.
സ്പോർട്സ് ഡെസ്ക്