- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ഖത്തർ ലോകകപ്പിലെ അത്ഭുതം'; '974' സ്റ്റേഡിയം ഇനി ചരിത്രം!; ബ്രസീലിന്റെ ഗോൾമഴയിൽ കുതിർന്ന മൈതാനം മൺമറയുന്നു; 974 കണ്ടെയ്‌നറുകൾ ചേർത്ത വെച്ചുണ്ടാക്കിയ സ്റ്റേഡിയം ബുധനാഴ്ച പൊളിച്ചുതുടങ്ങും; കലാശപ്പോരിന് മുമ്പ് അപ്രത്യക്ഷമാകും
ദോഹ: ഖത്തർ ലോകകപ്പിന്റെ തുടക്കം മുതൽ ഒട്ടേറെ വിസ്മയ കാഴ്ചകളാണ് ആരാധകരെ കാത്തിരുന്നത്. ലോകകപ്പ് നടന്ന എട്ട് വേദികളും നിർമ്മാണത്തിന്റെയും രൂപത്തിന്റെയും പ്രത്യേകതകൊണ്ട് തന്നെ വിസ്മയം സൃഷ്ടിച്ചിരുന്നു. എട്ട് സ്റ്റേഡിയങ്ങളിലായി ഖത്തറൊരുക്കിയ വിസ്മയങ്ങൾ ഇനി കാലങ്ങളോളം ലോകം ഓർമ്മിച്ചിരിക്കുമെന്ന് ഉറപ്പാണ്. ആ വിസ്മയങ്ങളിലേറ്റവും പ്രധാനപ്പെട്ട 974 സ്റ്റേഡിയവും ചരിത്രത്തിൽ ചേർത്തു പറയും. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സ്റ്റേഡിയത്തിൽ പന്തുരുളുന്നത്.
ബ്രസീൽ ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ആവേശപ്പോര് കഴിഞ്ഞതോടെ ആളും ആരവവും ഒഴിഞ്ഞ 974 സ്റ്റേഡിയം ബുധനാഴ്ച മുതൽ പൊളിച്ചു തുടങ്ങുകയാണ്. 974 കണ്ടെയ്‌നറുകൾ ചേർത്ത വെച്ചുണ്ടാക്കിയ അദ്ഭുതം ഡിസംബർ 16 ഓടെ ഖത്തറിൽ നിന്ന് പൂർണമായും അപ്രത്യക്ഷമാകും.
സ്‌പെയ്‌നിലെ സെൻവിഗ് എരിബാൻ ഗ്രൂപ്പാണ് സ്റ്റേഡിയം നിർമ്മാണത്തിന്റെ പിന്നിൽ. അർജന്റീനയ്ക്ക് ക്വാർട്ടർ ടിക്കറ്റ് നേടികൊടുത്ത പോളണ്ടുമായുള്ള മത്സരമടക്കം 7 മത്സരങ്ങൾക്കാണ് 974 സ്റ്റേഡിയം ആതിഥേയരായത്. ഗ്രൂപ്പ് സി യിലെ പോളണ്ട് - മെക്‌സിക്കോ മത്സരമായിരുന്നു ആദ്യത്തേത്.
44,089 ആളുകൾക്ക് ഒരേ സമയം കളികാണാനുള്ള വിശാലത സ്റ്റേഡിയത്തിനുണ്ടായിരുന്നു. 2019 നവംബർ ഒന്നിനാണ് നിർമ്മാണം ആരംഭിച്ചത്. 2021 നവംബർ 30 ന് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുകയും നവംബർ 22 ന് ആദ്യ ലോകകപ്പ് മത്സരത്തിന് പന്തുരുളുകയും ചെയ്തു. ദക്ഷിണ കൊറിയക്കെതിരെ ബ്രസീലിന്റെ ക്വാർട്ടർ പ്രവേശനത്തോടെ 974 സ്റ്റേഡിയം ഫുട്‌ബോൾ ആരാധകരോടു യാത്ര പറഞ്ഞു കഴിഞ്ഞു.
Built with 974 shipping containers. the stadium can be fully dismantled and re-purposed post-event ????
- FIFA World Cup (@FIFAWorldCup) December 5, 2022
Take a look at Stadium 974 ????️ #FIFAWorldCup #Qatar2022
പൂർണ്ണമായും റീസൈക്കിൾ ചെയ്ത ഷിപ്പിങ് കണ്ടെയ്‌നറുകൾ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്. സ്റ്റേഡിയത്തിന് '974' എന്ന് പേരിട്ടതിനും കാരണമുണ്ട്. സ്റ്റേഡിയം നിർമ്മിക്കാൻ ഉപയോഗിച്ച റീസൈക്കിൾ ചെയ്ത ഷിപ്പിങ് കണ്ടെയ്‌നറുകളുടെ കൃത്യമായ എണ്ണമാണ് ഇത് സൂചിപ്പിക്കുന്നത്. ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിങ് കോഡ് കൂടിയാണ് 974. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പൂർണമായും അഴിച്ചുമാറ്റാവുന്ന സ്റ്റേഡിയമാണ് സ്റ്റേഡിയം 974.
974 സ്റ്റേഡിയത്തിൽ ഏഴ് മൽസരങ്ങളാണ് പദ്ധതിയിട്ടിരുന്നത്. ഏഴാമത്തെ മൽസരം കഴിഞ്ഞ ദിവസം നടന്നു കഴിഞ്ഞു. ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള അവസാന മൽസരത്തിൽ ബ്രസീലിനായിരുന്നു ജയം. ഇതോടെ ബ്രസീൽ ക്വാർട്ടർ യോഗ്യത നേടി. ദോഹയിലെ തീരത്തോട് ചേർന്ന പ്രദേശത്താണ് ഈ സ്റ്റേഡിയം. വൈകീട്ട് നല്ല തണുത്ത കാറ്റ് ലഭിക്കുന്ന സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ ശീതീകരിച്ചിരുന്നില്ല. ദോഹയിലെ അബു അബൗദിൽ നിർമ്മിച്ച ഈ താൽക്കാലിക സ്റ്റേഡിയത്തിന്റെ വീഡിയോ ഫിഫ കഴിഞ്ഞ ദിവസം പൂർണ രൂപത്തിൽ പുറത്തുവിട്ടിരുന്നു.
സ്പോർട്സ് ഡെസ്ക്