- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'എന്റെ കാലയളവ് അവസാനിച്ചിരിക്കുന്നു; വാക്ക് പാലിക്കുന്നു; ഇനി ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല'; ലോകകപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ടിറ്റെയുടെ പടിയിറക്കം; ബ്രസീൽ പരിശീലകസ്ഥാനം ഒഴിഞ്ഞ് പ്രൊഫസർ; ക്വാർട്ടർ ദുരന്തത്തിൽ മഞ്ഞപടയ്ക്ക് പിഴച്ചത് തന്ത്രങ്ങളോ?
ദോഹ: ലോകകപ്പ് ക്വാർട്ടർ ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തായതിന് പിന്നാലെ ബ്രസീൽ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ. 2016 മുതൽ ആറ് വർഷം ബ്രസീൽ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ടിറ്റെ സ്ഥാനമൊഴിയുന്നത്.
മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ടിറ്റെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ''എന്റെ കാലയളവ് അവസാനിച്ചിരിക്കുന്നു. വാക്ക് പാലിക്കുന്നു.. ഇനി ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല''- ടിറ്റെ പറഞ്ഞു.
ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ടിറ്റെ നേരത്തേ തന്നെ അറിയിച്ചിരുന്നു. തന്റെ കരിയറിൽ ഇനി നേടാനൊന്നും ബാക്കിയില്ലെന്നും ലോകകപ്പ് മാത്രമാണ് അവശേഷിച്ചിരുന്നത് എന്നുമാണ് ടിറ്റെ ലോകകപ്പിന് മുമ്പ് പറഞ്ഞത്. 2016 ലാണ് ടിറ്റെ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 2019 ൽ ബ്രസീൽ കോപ്പ അമേരിക്ക കിരീടം ചൂടിയത് ടിറ്റെക്ക് കീഴിലാണ്. ടിറ്റെയുടെ പരിശീലന കാലയളവിൽ 81 മത്സരങ്ങളിൽ നിന്നായി ബ്രസീൽ 61 വിജയങ്ങൾ നേടിയപ്പോൾ ഏഴ് തോൽവിയും 13 സമനിലകളും വഴങ്ങി.
2019-ലാണ് ടിറ്റെയുടെ കീഴിൽ ബ്രസീൽ കോപ്പ അമേരിക്ക ജേതാക്കളായിരുന്നു. 2020ലെ കോപ്പയിൽ ചിരവൈരികളായ അർജന്റീനയോടും ടിറ്റെയുടെ ബ്രസീൽ ഫൈനലിൽ തോൽക്കുകയും ചെയ്തുരുന്നു. ഖത്തർ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന് താൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നാണ് രാജി തീരുമാനത്തെ കുറിച്ച് ടിറ്റെ പ്രതികരിച്ചത്
2018 റഷ്യൻ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോടും ബ്രസീൽ തോറ്റിരുന്നു. ഇത്തവണ കപ്പ് നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുന്നിൽ നിന്ന ശേഷമാണ് ബ്രസീൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായത്. അധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീൽ പിന്നീട് സമനില ഗോൾ വഴങ്ങുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയുമായിരുന്നു.
ലോകകപ്പിൽ നിർണ്ണായക ക്വാർട്ടർ പോരാട്ടത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യക്ക് മുന്നിൽ ബ്രസീൽ വീണത്. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീൽ വലയിൽ കയറ്റി. എന്നാൽ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്.
പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി.
പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല. റോഡ്രിഗോയടിച്ച ഷോട്ട് ലിവാക്കോവിച്ച് തടഞ്ഞപ്പോൾ മാർക്വിനോസിന്റെ കിക്ക് പോസ്റ്റിനടിച്ച് പുറത്തായി.
സ്പോർട്സ് ഡെസ്ക്