- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഇൻജുറി ടൈമിന് തൊട്ടുമുമ്പ് പറങ്കിപ്പടയെ ഞെട്ടിച്ച് മൊറോക്കോ; മിന്നൽ ഹെഡറിൽ വലചലിപ്പിച്ച് യൂസെഫ് എൻ നെസീരി; ആദ്യ പകുതി ഒരു ഗോളിന് മുന്നിൽ; രണ്ടാം പകുതിയിൽ ആഫ്രിക്കൻ അട്ടിമറിയോ?; അൽ തുമാമയിൽ തീപാറും ക്വാർട്ടർ പോരാട്ടം
ദോഹ: ഖത്തർ ലോകകപ്പിൽ പോർച്ചുഗലിനെതിരായ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ നിർണായക ലീഡെടുത്ത് മൊറോക്കോ. 42ാം മിനിറ്റിലാണ് പറങ്കിക്കോട്ടയിൽ മൊറോക്കോ ആദ്യ വെടി പൊട്ടിച്ചത്. 42ാം മിനുട്ടിൽ യൂസഫ് എൻ നെസിരിയാണ് ടീമിനായി ഗോളടിച്ചത്. യഹിയ എൽ ഇദ്രിസിയുടെ പാസിൽ നിന്നായിരുന്നു നെസിരിയുടെ തകർപ്പൻ ഹെഡർ ഗോൾ.
മത്സരത്തിൽ ഇരുടീമുകളും ഗംഭീര മുന്നേറ്റങ്ങളാണ് നടത്തുന്നത്. 30ാം മിനുട്ടിൽ ജാവോ ഫെലിക്സ് മൊറോക്കൻ പോസ്റ്റിലേക്ക് ഉതിർത്ത കിടിലൻ ഷോട്ട് എതിർതാരം എൽ യാമിഖിന്റെ ദേഹത്ത് തട്ടിപ്പോകുകയായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ നെസിരി മൊറോക്കോയ്ക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു.
മറുവശത്ത് പോർച്ചുഗലിന് ലഭിച്ച അവസരങ്ങളിലേറെയും പാഴാക്കിയത് ജാവോ ഫെലിക്‌സായിരുന്നു. അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീ കിക്കിൽ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഹെഡർ പക്ഷേ മൊറോക്കൻ ഗോളി യാസ്സിൻ ബോനോ അവിശ്വസനീയമായി തട്ടിയകറ്റി.
പിന്നാലെ ഏഴാം മിനിറ്റിൽ മൊറോക്കോയ്ക്കും ഒരു അവസരം ലഭിച്ചു. ഹക്കീം സിയെച്ചെടുത്ത കോർണറിൽ നിന്ന് സ്‌കോർ ചെയ്യാനുള്ള അവസരം യൂസഫ് എൻ നെസിരി നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
പിന്നാലെ 26-ാം മിനിറ്റിലും എൻ നെസിരി മികച്ചൊരു അവസരം നഷ്ടപ്പെടുത്തി. ഇത്തവണ സിയെച്ചിന്റെ ഫ്രീ കിക്കിൽ നിന്നുള്ള നെസിരിയുടെ ഹെഡർ ക്രോസ്ബാറിന് മുകളിലൂടെ പോകുകയായിരുന്നു.
31-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ഒരു ഹാഫ് വോളി ജവാദ് എൽ യാമിക് തടഞ്ഞു. ഒടുവിൽ 42-ാം മിനിറ്റിൽ നേരത്തെ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പ്രായശ്ചിത്തമെന്ന പോലെ യഹ്യയുടെ ക്രോസ് പോർച്ചുഗൽ ബോക്സിൽ ഉയർന്നുചാടി നെസിരി വലയിലെത്തിക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്