- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'മത്സര ശേഷം മെസിക്ക് ഹസ്തദാനം നൽകാൻ ഞാൻ ചെന്നു; എന്നോട് കയർത്ത് എന്തോ പറഞ്ഞു; സ്പാനിഷ് നന്നായി അറിയാത്തതിനാൽ മനസിലായില്ല'; മെസിയുമായുള്ള വാക്പോരിൽ പ്രതികരണവുമായി ഡച്ച് സ്‌ട്രൈക്കർ വൗട്ട് വേഹോർസ്ട്
ദോഹ: ഖത്തർ ലോകകപ്പ് അർജന്റീന-നെതർലൻഡ്സ് ക്വാർട്ടർ പോരാട്ടത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ നടന്ന വാക്‌പോര് മത്സരത്തിന്റെ കടുപ്പം വ്യക്തമാക്കുന്നതായിരുന്നു. റഫറി 16 കാർഡുകൾ പുറത്തെടുത്ത മത്സരത്തിൽ ഇരു ടീമിലേയും താരങ്ങൾ പലതവണ മുഖാമുഖം ഏറ്റുമുട്ടി.
മത്സര ശേഷവും വീറ് അതിരുവിട്ട് കയ്യാങ്കളിയിലേക്കും വെല്ലുവിളിയിലേക്കും മറുപടി നൽകലിലേക്കും നീണ്ടിരുന്നു. റഫറി അന്റോണിയോ മിഗ്വയ്ൽ മാതേവ് ലാഹോസ് നിറഞ്ഞാടിയ മത്സരത്തിന് ശേഷം ഡച്ച് താരത്തോട് സൂപ്പർ താരം മെസി നടത്തിയ പ്രതികരണം വൈറലായിരുന്നു. തന്നെ നോക്കി നിന്ന നെതർലൻഡ്സ് സ്‌ട്രൈക്കർ വൗട്ട് വേഹോർസ്ടിനോട് 'എന്നെ നോക്കി നിൽക്കാതെ പോയി പണി നോക്ക് സ്റ്റുപ്പിഡ്' എന്ന് ആക്രോശിക്കുകയായിരുന്നു താരം.
Messi to Netherlands Player "Who are you looking at? Go ahead you stupid."
- Sheikh Hammad (@RonaldoW7_) December 10, 2022
if this were Ronaldo we would have seen 100+ Posts about it PR of Messi always working hard.
pic.twitter.com/pouLqBrcS1
വാർത്താസമ്മേളനത്തിനിടയിൽ സ്പാനിഷിൽ താരം നടത്തിയ പരാമർശം വിവാദമായിരുന്നു. സബ്ബായിറങ്ങിയ വൗട്ട് വേഹോർസ്ടാണ് രണ്ടുഗോളടിച്ച് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോയത്. ക്ഷുഭിതനായ മെസിയോട് ശാന്താനാകാൻ അവതാരകൻ പറയുന്നുണ്ടായിരുന്നു. ഇതിൽ തന്റെ ഭാഗം വിശദീകരിച്ചിരിക്കുകയാണ് നെതർലൻഡ്സ് സ്‌ട്രൈക്കർ വൗട്ട് വേഹോർസ്ട്. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയുമായുണ്ടായ തർക്കത്തെ കുറിച്ചാണ് വൗട്ടിന്റെ പ്രതികരണം.
'മത്സര ശേഷം മെസിക്ക് ഹസ്തദാനം നൽകാൻ ഞാൻ ചെന്നു. പക്ഷേ അദേഹം അതിന് കൂട്ടാക്കിയില്ല. എന്നോട് കയർത്ത് എന്തോ പറയുകയും ചെയ്തു. സ്പാനിഷ് നന്നായി അറിയാത്തതിനാൽ മനസിലായില്ല. ഞാനാകെ നിരാശനായി'- ഇതാണ് വൗട്ടിന്റെ വിശദീകരണം.
മത്സരം അധികസമയത്ത് 2-2ന് സമനിലയിൽ ആയതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന-നെതർലൻഡ്സ് വിജയികളെ തീരുമാനിക്കേണ്ടി വന്നത്. ഷൂട്ടൗട്ടിൽ 4-3ന്റെ വിജയം മെസിയും സംഘവും സ്വന്തമാക്കി. രണ്ട് തകർപ്പൻ സേവുകളുമായി അർജന്റീന ഗോളി എമി മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. നേരത്തെ മെസി, നിഹ്വെൽ മൊളീന എന്നിവരുടെ ഗോളുകളിലാണ് അർജന്റീന മുന്നിലെത്തിയത്. രണ്ട് ഗോൾ നേടിയ വൗട്ട് നെതർലൻഡ്സിനെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ഇതിൽ വൗട്ടിന്റെ രണ്ടാം ഗോൾ നാടകീയമായി എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറിടൈമിലായിരുന്നു.
ഒന്നാകെ 48 ഫൗളുകൾ മത്സരത്തിൽ രേഖപ്പെടുത്തി. ഇതിൽ 30 എണ്ണം നെതർലൻഡ്സിന്റെ ഭാഗത്തുനിന്നായിരുന്നു. 18 ഫൗളുകളാണ് അർജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. റഫറിക്ക് 16 കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു. ഇരു ടീമുകൾക്കും എട്ടെണ്ണം വീതം. രണ്ട് മഞ്ഞ കിട്ടിയ ഡെൻസൽ ഡംഫ്രീസിന് ചുവപ്പ് കാർഡ് ലഭിച്ചു. രണ്ടാംപകുതിയിൽ പരേഡസ് ഡച്ച് ഡഗൗട്ടിലേക്ക് അനാവശ്യമായി പന്തടിച്ചതോടെ നെതർലൻഡ്സ് ബഞ്ച് താരങ്ങളെല്ലാം മൈതാനത്ത് ഇരച്ചെത്തിയത് പോര് രൂക്ഷമാക്കി. പിന്നെ ഉന്തും തള്ളുമായി.
മത്സര ശേഷവും ഇരു ടീമുകളും തമ്മിൽ വാക് തർക്കമുണ്ടായി. മത്സര ശേഷം അഭിമുഖം നൽകുമ്പോൾ അതുവഴി പോയ വൗട്ട് നോക്കിയതിന് 'ഫൂൾ' എന്ന് മെസി ഡച്ച് താരത്തെ വിളിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷം പ്ലെയേർസ് ടണലിൽ വച്ച് മെസിയും വൗട്ടും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി. ഈ സംഭവങ്ങളെ പറ്റിയാണ് വൗട്ട് ഇപ്പോൾ തന്റെ ഭാഗം വിശദീകരിച്ചിരിക്കുന്നത്.
സ്പോർട്സ് ഡെസ്ക്