ദോഹ: ചുവപ്പും വെളുപ്പും കലർന്ന ബിക്കിനി ടോപ്പ്.... ഇറുകി പിടിച്ച ചുവന്ന ലെഗിൻസ്... ഖത്തർ ലോക കപ്പിൽ ഫുട്‌ബോൾ ആരാധകരുടെ മനം കവർന്ന ഏറ്റവും സെക്സിയായ മിസ് ക്രൊയേഷ്യ, ഇവാനോ നോൾ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. തന്റെ രാജ്യമായ ക്രൊയേഷ്യ ലോകകപ്പ് കിരീടം ഉയർത്തിയാൽ നഗ്‌നയായി ആഘോഷം നടത്തുമെന്നാണ് മോഡൽ പറഞ്ഞിരിക്കുന്നത്. ഇവാനയുടെ വസ്ത്രധാരണം ഖത്തറിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പ്രഖ്യാപനം.

ഖത്തറിന്റെ സംസ്‌കാരത്തിന് ചേരുന്നതല്ല ഇവാനയുടെ വസ്ത്രധാരണമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താണ് ഇവാന മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയത്. ഇപ്പോൾ മിന്നും വിജയങ്ങളുമായി ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് കുതിച്ചതോടെ വമ്പൻ പ്രഖ്യാപനം ഇവാന നോൾ നടത്തിയത്.



ലോകകപ്പ് സ്റ്റേഡിയത്തിലെ പടിക്കെട്ടുകളിലൂടെ ഇവാന ഒഴുകിയിറങ്ങുന്നതും, അറബ് വേഷം അണിഞ്ഞ ഖത്തറി ആരാധകർ തുരുതുരാ ഫോട്ടോകൾ എടുക്കുന്നതും, കള്ളക്കണ്ണെറിയുന്നതും, കടാക്ഷത്താൽ പിന്തുടരുന്നതും, എല്ലാം സോഷ്യൽ മീഡിയ കണ്ടുപിടിച്ച് വൈറലാക്കിയിരുന്നു. വലിയ ഡെക്കറേഷൻ ഒന്നുമില്ലാതെ പറഞ്ഞാൽ വായ്നോട്ടം തന്നെ!

മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ നടന്ന മത്സരത്തിലാണ് മുൻ മിസ് ക്രൊയേഷ്യയായിരുന്ന ഇവാനാ നോൾ മന്ദമാരുതനെ പോലെ കടന്നുവന്നത്. അതീവ ഗ്ലാമറസ് ആയി എത്തിയ ഇവാനയുടെ വസ്ത്രം കണ്ട ഖത്തറികൾക്ക് കൗതുകം അടക്കാൻ കഴിഞ്ഞില്ല. ഇവാനയെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണ് അവർ.



മാത്രമല്ല ഫോൺ എടുത്ത് ഇവാനയുടെ ചിത്രവും പകർത്തി. 30കാരിയായ മോഡലും ഡിസൈനറുമായ ഇവാന ലോകകപ്പിന്റെ സെക്സിയസ്റ്റ് ഫാൻ ആണ്. മെൻ വിൽ ബി മെൻ എന്ന് പതിവ് മട്ടിൽ പുരുഷന്മാരെ കളിയാക്കുന്ന ട്രോൾ വീഡിയോകളും എത്രയോ.

ഇതെല്ലാം അരങ്ങേറുന്നത് വസ്ത്രധാരണത്തിന് കർശന നിർദ്ദേശങ്ങളുള്ള ഖത്തറിലാണെന്ന് ഓർക്കണം. അതിന് മുമ്പ് ആരാണ് ഇവാന നോൾ എന്ന് നോക്കാം. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ, 1992 ലാണ് ജനനം. ഏഴാം വയസിൽ മാതാപിതാക്കളോടൊപ്പം ക്രൊയേഷ്യയിലേക്ക് താമസം മാറി. 2016 ൽ ലാണ് മിസ് ക്രൊയേഷ്യ വേൾഡ് മത്സരത്തിൽ പങ്കെടുത്തത്. പോൾ ഡാൻസിങ്ങിലും, ബെല്ലി ഡാൻസിങ്ങിലും മിടുക്ക് തെളിയിച്ച നർത്തകി.

ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഇവാന ഇട്ട പോസ്റ്റിൽ ഖത്തറികളുടെ ചിത്രവും ഇടംപിടിച്ചു. ചുവപ്പും വെള്ളയും നിറത്തിലുള്ള ബിക്കിനി ടോപ്പിലും ഇറുകിയ പാന്റിലും നടന്നു നീങ്ങുന്ന ഇവാനയുടെ ചിത്രം പകർത്തുന്ന ഖത്തറികൾ. ഈ ചിത്രം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ആ പോസ്റ്റിന് ഇങ്ങനെയാണ് ഇവാന ക്യാപ്ഷൻ നൽകിയത്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലവ് യുആൾ.



2018 ലെ ഫിഫ ലോക കപ്പിലും ആകർഷണ കേന്ദ്രമായികുന്നു ഇവാന. ക്രൊയേഷ്യൻ നിറങ്ങൾ വാരി ചൂടിയായിരുന്നു അന്നത്തെ നടപ്പ്. ഈ വട്ടം ഖത്തറിൽ, കർശനമായ വസ്ത്രധാരണ നിയമങ്ങളാണ് താനും. വേൾഡ് കപ്പ് പ്രമാണച്ച് ഖത്തർ വസ്ത്രധാരണത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സന്ദർശകർ തങ്ങളുടെ തോൾ മറയ്ക്കണമെന്നും ഷോർട്ട് സ്‌കേർട്ട് ധരിക്കരുതെന്നും അറിയിച്ചിരുന്നു. നിർദ്ദേശം ലംഘിക്കുന്നവർക്ക് ഉയർന്ന പിഴയും ജയിലും ശിക്ഷ ലഭിച്ചേക്കും.

സംഗതി ഇതൊക്കെയാണെങ്കിലും, ഇവാനയുടെ ഖത്തറി ആരാധകർ ചിരിച്ചുകൊണ്ട് ഈ 30 കാരിയുടെ ഫോട്ടോകൾ ചൂടുപോകാതെ പകർത്തുന്ന തിരക്കിലാണ്. ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം എല്ലാവരുമായും ഇവാന പങ്കുവച്ചത് ശ്രദ്ധയിൽ പെട്ട പ്രമുഖ ഖത്തറി സംരംഭകനായ മൊഹമ്മദ്് ഹസൻ അൽ ജെഫെയ്‌രിയുടെ പ്രതികരണം ഇങ്ങനെ: ' ഇവാനയോടുള്ള ഭ്രമം കൊണ്ടല്ല, ഞങ്ങളുടെ സംസ്‌കാരത്തിന് വിരുദ്ധമായ ആ വേഷത്തോടുള്ള എതിർപ്പ് കാണിക്കാനാണ് പുരുഷന്മാർ ഫോട്ടോ പകർത്തുന്നത്'. നാട്ടുകാരനായ ഏതു ഖത്തറിയോടും നിങ്ങൾക്കിത് ചോദിക്കാം, അദ്ദേഹം ട്വീറ്റ് ചെയ്തു.



വിമർശനങ്ങൾ ഇവാനയും അറിയാതിരിക്കുന്നില്ല. 'ലോക കപ്പ് ഖത്തറിലാണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ, ആരാധാകർക്ക് നിയന്ത്രണങ്ങൾ ഒന്നും അവർ ഏർപ്പെടുത്തില്ലെന്നാണ് ഞാൻ കരുതിയത്. പിന്നീട് നിയമങ്ങളെ കുറിച്ച് കേട്ടപ്പോൾ ഞെട്ടി പോയി. തോളുകൾ, മുട്ടുകൾ, വയർ അങ്ങനെ ഒന്നും പുറത്തുകാണാൻ പാടില്ല. എന്റെ ദൈവമേ, അതിന് തക്കതായ വേഷമൊന്നും എന്റെ കൈയിൽ ഇല്ലാ, താനും', ഇവാന പറഞ്ഞു.

'ഇവിടെ എത്തിയപ്പോൾ, വസ്ത്രധാരണത്തിന്റെ പേരിൽ വിചാരിച്ച പോലെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. സർക്കാർ മന്ദിരങ്ങളിൽ ഒഴികെ എന്തുവേണമെങ്കിലും ധരിക്കുന്നതിൽ പ്രശ്നമില്ല. അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടി തനിക്കില്ലെന്നും' ഇവാന പറയുന്നു.

ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വിമർശിച്ചും ഇവാന രംഗത്തെത്തി. തന്റെ സുഹൃത്തുക്കൾക്ക് ഹയാ കാർഡ് നിഷേധിച്ചതാണ് ഇവാനയെ ചൊടിപ്പിച്ചത്. 2018 ലോകകപ്പിൽ രാജ്യത്തിന് പിന്തുണയുമായി മുൻ മിസ് ക്രൊയേഷ്യ റഷ്യയിലും സജീവമായിരുന്നു. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ക്രൊയേഷ്യ. ഇപ്പോൾ തന്റെ രാജ്യം വീണ്ടുമൊരു ലോകകപ്പ് ഫൈനൽ സ്വപ്നങ്ങൾ കാണുമ്പോൾ കൂടുതൽ ആഘോഷമാക്കാൻ തന്നെയാണ് ഇവാനയുടെ തീരുമാനം.

ക്വാർട്ടറിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ട്രോളുമായി ഇവാന എത്തിയിരുന്നു. ബ്രസീൽ ടീം ആഘോഷിക്കാറുള്ള പീജിയൺ ഡാൻസ് പങ്കുവെച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീൽ ടീമിന് പീജിയൺ ഡാൻസ് കളിക്കാമെന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേസമയം, സെമി ഫൈനലിൽ  മെസിയുടെ അർജന്റീനയാണ് ക്രൊയേഷ്യയുടെ എതിരാളി. കഴിഞ്ഞ തവണ റഷ്യയിൽ ഫൈനൽ വരെ കുതിച്ചെത്താൻ ക്രൊയേഷ്യക്ക് സാധിച്ചിരുന്നു. എന്നാൽ, ഫ്രാൻസിന്റെ വമ്പൻ താരനിരയ്ക്ക് മുന്നിൽ തോറ്റ് മടങ്ങനായിരുന്നു വിധി.