ദോഹ: ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ പോരാട്ടത്തിനുള്ള അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ഏയ്ഞ്ചൽ ഡി മരിയ സ്റ്റാർട്ടിങ് ഇലവനിലില്ല. ലിസാർഡ്രോ മാർട്ടിനെസിന് പകരം ലിയാൻഡ്രോ പരേഡെസും മാർക്കസ് അക്യുനക്ക് പകരം ടാഗ്ലിഫിക്കോയും അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിലെത്തി. ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയ അതേ ടീമിനെ നിലനിൽത്തിയാണ് ക്രൊയേഷ്യ ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഡി മരിയ പകരക്കാരനായി ഇറങ്ങിയിരുന്നു. അക്യുനക്കും മോണ്ടിയാലിനും ക്വാർട്ടറിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ലഭിച്ച മഞ്ഞക്കാർഡാണ് ഇന്നത്തെ മത്സരം നഷ്ടമാക്കിയത്. തൊട്ടു മുൻ മത്സരതതിലും മഞ്ഞക്കാർഡ് ലഭിച്ചതിനാൽ ഇരുവർക്കും നിർണായക സെമിയിൽ ഇറങ്ങാൻ കഴിയാതെ വന്നു.

നെതർലൻഡ്‌സ് ഡിഫൻഡർ ജൂലിയൻ ടിംബറിനെ ഫൗൾ ചെയ്തതിനാണ് അക്യുനക്ക മഞ്ഞക്കാർഡ് ലഭിച്ചതെങ്കിൽ കോഡി ഗാക്‌പോയ്‌ക്കെതിരെ കൈയാങ്കളിക്ക് മുതിർന്നതാണ് മോണ്ടിയാലിന് വിനയായത്.

ലുസൈൽ സ്റ്റേഡിയത്തിലാണ് അർജന്റീന ക്രൊയേഷ്യ മത്സരം നടക്കുന്നത്. 2014ൽ ഗോൾഡൻ ബോൾ ജേതാവായ ലയണൽ മെസിയും 2018ലെ ജേതാവായ മോഡ്രിച്ചും ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നുവെന്ന കൗതുകവുമുണ്ട്.

ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പെനാൽറ്റിയിൽ തോൽപ്പിച്ച അതേ ടീമുമായാണ് ക്രൊയേഷ്യയുടെ തുടക്കം. അർജന്റീന നായകൻ ലയണൽ മെസ്സി തന്റെ 25-ാം ലോകകപ്പ് മത്സരത്തിൽ കളിക്കുകയാണ്, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ സംയുക്ത റെക്കോർഡ് ഉടമയെന്ന നിലയിൽ ജർമ്മൻ ഇതിഹാസം ലോതർ മത്തേയസിനൊപ്പമെത്തുകയാണ് അർജന്റീന നായകൻ.

Argentina XI (4-3-3): E. Martinez; Molina, Paredes, Otamendi, Tagliafico; Fernandez, De Paul, Mac Allister; Di Maria, Messi, Alvarez.

Croatia  Probable XI (4-3-3): Livakovic; Juranovic, Gvardiol, Lovren, Sosa; Modric, Brozovic, Kovacic; Pasalic, Kramaric, Perisic