- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പനിപ്പേടിയെ അതിജീവിച്ച് ഫ്രാൻസ് കലാശപ്പോരിന്; സെമിയിൽ പുറത്തിരുന്ന റാബിയോട്ടും ഉപാമെക്കാനോയും പരിശീലനത്തിനിറങ്ങി; കിൻസ്ലി കൊമാനും റാഫേൽ വരാനെയും ഇബ്രിഹിമ കൊനാറ്റെയും ഫൈനലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്; ഫ്രഞ്ച് ആരാധകർക്ക് ആശ്വാസം
ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഫ്രാൻസ് ടീമിലെ അഞ്ച് പ്രമുഖ താരങ്ങൾ പനിയെ അതിജീവിച്ച് മത്സരത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പനിയും പരിക്കുംമൂലം മൊറോക്കോയ്ക്ക് എതിരായ സെമി ഫൈനലിലും കഴിഞ്ഞ ദിവസങ്ങളിലെ പരിശീലനത്തിൽ നിന്നും വിട്ടുനിന്ന റാബിയോട്ടും ഉപാമെക്കാനോയും ശനിയാഴ്ച പരിശീലനത്തിനിറങ്ങി.
കിൻസ്ലി കൊമാൻ, റാഫേൽ വരാനെ,ഇബ്രിഹിമ കൊനാറ്റെ എന്നിവരും പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. മധ്യനിരക്കാരൻ ഷൊമേനിയും സെമിയിൽ മൊറോക്കോയ്‌ക്കെതിരെ ആദ്യ ഗോൾ നേടിയ തിയോ ഹെർണാണ്ടസും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. എന്നാൽ ശനിയാഴ്ച താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയത് ശുഭസൂചനയായാണ് കാണുന്നത്.
ഇരുവർക്കും കാര്യമായ പ്രശ്‌നങ്ങളില്ലെന്നും കോച്ച് വിശ്രമം അനുവദിച്ചതാണെന്നുമാണ് ടീം ക്യാമ്പിൽ നിന്നുള്ള വിവരം. അതേ സമയം പനിബാധിച്ച മൂന്നുപേരും ഫൈനലിൽ കളിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ ആരാധകർ ആഹ്ലാദത്തിലാണ്.
ശനിയാഴ്ചത്തെ പരിശീലന സെഷനിൽ നിന്നുള്ള ചിത്രങ്ങളിൽ റാബിയോട്ട്, ഉപമെക്കാനോ, വരനെ, കോമൻ എന്നിവർ ഉത്സാഹത്തോടെ പങ്കെടുക്കുന്നത് വ്യക്തമാണ്. കൊണേറ്റ് ഉൾപ്പെടെ അഞ്ച് താരങ്ങളും പരിശീലനത്തിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
മൊറോക്കോയ്ക്കെതിരായ 2-0 വിജയത്തിൽ റാബിയോട്ടും ഉപമെക്കാനോയും പങ്കാളികളായിരുന്നില്ല. ആർഎംസി സ്പോർട് റിപ്പോർട്ട് ചെയ്തതുപോലെ അസുഖം ഭേദമായതിന് ശേഷം പരിശീലനത്തിലേക്ക് മടങ്ങിയെത്തിയത്.
മൊറോക്കോയ്ക്കെതിരെ സെന്റർ ബാക്കിലാണ് വരാനെയും കൊണേറ്റും ഇറങ്ങിയത്. പരിശീലകൻ ദെഷാംപ്സിന് തന്റെ ടീമിലെ കരുത്തന്മാരെ ഫൈനലിലേക്ക് തിരികെ കൊണ്ടുവരുന്നത് വലിയ ആശ്വാസമാണ്. ഫ്രഞ്ച് ക്യാമ്പിനുള്ളിൽ, വൈറസ് കൂടുതൽ പടരാതിരിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
മൊറോക്കോയ്‌ക്കെതിരെ പനിമൂലം കളിക്കാതിരുന്ന മധ്യനിരക്കാരൻ റാബിയോട്ടും ഉപമെക്കാനോയും തിരിച്ചെത്തുന്നത് ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കും. വൈറൽ ഫീവർ ഫ്രഞ്ച് ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ ഒസ്മാൻ ഡെംബലെ പറഞ്ഞിരുന്നു. മെസി മികച്ച താരമാണ്,അദ്ദേഹത്തിന് പരമാവധി പന്ത് ലഭിക്കാതിരിക്കാൻ ശ്രമിക്കുമെന്നും ഡെംബെലെ വ്യക്തമാക്കി . എല്ലാവർക്കും ലോകകപ്പ് ജയിക്കണം എന്ന ആഗ്രഹമുണ്ട്, മെസിക്ക് ലഭിക്കാത്ത ഏക കിരീടവും ഇതാണ്., പക്ഷെ ഇത്തവണ ഫ്രാൻസിന് കിരീടം സമ്മാനിക്കാനാണ് ഞങ്ങൾ ഇറങ്ങുന്നതെന്നും ഒസ്മാൻ ഡെംബേലെ കൂട്ടിച്ചേർത്തിരുന്നു.
സ്പോർട്സ് ഡെസ്ക്