- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
വിസ്മയത്തിന്റെ ചിറക് വിരിക്കാൻ ഡി മരിയ ആദ്യ ഇലവനിൽ; മുന്നേറ്റനിരയിൽ മെസിക്കൊപ്പം ആൽവാരസും; ഫ്രാൻസിന് കുതിപ്പേകാൻ ജിറൂഡും എംബാപ്പെയും; ഫൈനലിലെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ച് അർജന്റീയനും ഫ്രാൻസും; 4-3-3-1 ശൈലിയിൽ ടീമിനെ അണിനിരത്തി ദെഷാംപ്‌സ്; സ്‌കലോണി ടീമിനെ ഇറക്കുന്നത് പ്രതിരോധത്തിന് ഊന്നൽ നൽകി 4-4-2 ശൈലിയിൽ
ദോഹ: ലോകകപ്പ് ഫൈനലിനുള്ള സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ച് അർജന്റീനയും ഫ്രാൻസും. ആരാധകർ പ്രതീക്ഷിച്ചപോലെ ഏയ്ഞ്ചൽ ഡി മരിയ അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിലെത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നൽ നൽകി 4-4-2 ശൈലിയിലാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്.
എമിലിയാനോ മാർട്ടിനെസ് കാവൽ നിൽക്കുന്ന ഗോൾ പോസ്റ്റിന് മുന്നിലായി മൊളിന, റൊേേമാ, ഒട്ടമെൻഡി, അക്യുന എന്നിവർ അണിനിരക്കുമ്പോൾ മധ്യനിരയിൽ ഡി മരിയ, ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക് അലിസ്റ്റർ എന്നിവരാണുള്ളത്.
മുന്നേറ്റനിരയിൽ ലയണൽ മെസിക്കൊപ്പം ജൂലിയൻ ആൽവാരസുമുണ്ട്. കഴിഞ്ഞ മത്സരത്തിൽ തുടക്കത്തിൽ മധ്യനിരയിൽ ക്രൊയേഷ്യക്കെതിരെ ആധിപത്യം നേടാൻ അർജന്റീനക്കായിരുന്നില്ല. ആദ്യ ഗോൾ വീണശേഷമാണ് അർജന്റീന മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. അതുപോലെ ഇന്ന് ആദ്യ ഗോൾ നേടുക എന്നതാണ് അർജന്റീനക്ക് മുന്നിലുള്ള വെല്ലുവിളി.
അതേ സമയം സീനിയർ താരം ഒളിവർ ജിറൂഡിന് പരിക്കേറ്റെന്ന ആശങ്കൾ ഉയർന്നെങ്കിലും കിലിയൻ എംബാപ്പെയ്ക്ക് ഒപ്പം ജിറൂഡിനെയും മുന്നേറ്റ നിരയിൽ വിന്വസിപ്പിച്ചാണ് ദിദിയർ ദെഷാംപ്‌സ് സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചത്. ജിറൂഡിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ച ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ജിറൂഡിനെ ഇറക്കിയതോടെ അതെല്ലാം അസ്ഥാനത്താണെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയെർ ദെഷാംപ്‌സ് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ബെൻസേമ മടങ്ങിവരവിന് ഒരുങ്ങിയിട്ടും അവസരം നിഷേധിച്ചത് വിവാദമായ പശ്ചാത്തലത്തിൽ. എംബാപ്പെക്കൊപ്പം വലതു വംഗിൽ ഒസ്മാൻ ഡെംബലെയും പരിശീലകൻ ഇറക്കും.
ഗോൾ കീപ്പറായി ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് എത്തുമ്പോൾ പ്രതിരോധനിരയിൽ കൗണ്ടെ, റാഫേൽ വരാനെ, ഡയോറ്റ് അപമെക്കാനോ, തിയോ ഹെർണാണ്ടസ് എന്നിവരാണുള്ളത്. ചൗമെനിയും, അന്റോണി ഗ്രീസ്മാനും ആഡ്രിയാൻ റാബിയോയും അടങ്ങുന്നതാണ് ഫ്രാൻസിന്റെ മധ്യനിര.
4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെർ ദെഷാം ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ലോകകപ്പിൽ അഞ്ച് ഗോളുകളുമായി എംബാപ്പെയും നാലു ഗോളുകളുമായി ജിറൂർദും ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടിനായി മത്സരിക്കുമ്പോൾ മധ്യനിരയിൽ കളി മെനയുന്ന ഗ്രീസ്മാൻ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളിനായി മെസിക്കും എംബാപ്പെക്കുമൊപ്പം മത്സരത്തിനുണ്ട്.
ഈ ലോകകപ്പിൽ ഫ്രാൻസിന്റെ കുതിപ്പിന് ഇന്ധനമായി മധ്യനിരയിലും പിൻനിരയിലും മുന്നേറ്റനിരയിലുമെല്ലാം കളിക്കുന്ന ഗ്രീസ്മാനൊപ്പം നിൽക്കാനുള്ള ചുമതല എൻസോ ഫെർണാണ്ടസിനെയാണ് സ്‌കലോണി ഏൽപ്പിച്ചിരിക്കുന്നത്. ഫ്രാൻസിന്റെ ഓരോ ഗോളിന് പിന്നിലും ഗ്രീസ്മാന്റെ ബുദ്ധിയുണ്ട്. മധ്യനിരയിൽ ഗ്രീസ്മാനൊപ്പം നിൽക്കുന്ന പ്രകടം പുറത്തെടുക്കുന്ന എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് എൻസോ ഫെർണാണ്ടസിന് ഇന്നുള്ളത്.
എംബാപ്പെയുടെ അതിവേഗ ഓട്ടം തടയാൻ അർജന്റീനക്കാവുമോ എന്ന ആശങ്ക ആരാധകർക്കുണ്ടെങ്കിലും അത് തടയാനുള്ള ചുമതല മൊളീനയെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. മറുവശത്ത് മെസിയുടെ കാലിൽ പന്തെത്താതിരിക്കാനുള്ള ചുമതല ഫ്രാൻസ് ഏൽപ്പിച്ചിരിക്കുന്നത് ചൗമനിയെയാണെന്നതും ശ്രദ്ധേയം.
കലാശപ്പോരിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ലോകം ഉറ്റുനോക്കുക മെസിയുടെയും എംബാപ്പയുടയും പ്രകടനം തന്നെയായിരിക്കും. ലോകകിരീടത്തിൽ ആര് മുത്തമിടും എന്നതിന് പുറമെ ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും ആര് സ്വന്തമാക്കുമെന്ന് ഇന്നത്തെ മത്സരം നിർണയിക്കും.
കണക്കുകൾ പരിശോധിച്ചാൽ മെസിയും എംബാപ്പെയും ഈ ലോകകപ്പിൽ 6 മത്സരങ്ങളാണ് കളിച്ചത്. 5 ഗോളുകളാണ് ഇരുവരും നേടിയിട്ടുള്ളത്. എന്നാൽ, അസിസ്റ്റുകളുടെ എണ്ണത്തിൽ മെസിയാണ് എംബാപ്പയെക്കാൾ മുന്നിൽ. മെസി മൂന്ന് ഗോളവസരങ്ങൾ സൃഷ്ടിച്ചപ്പോൾ എംബാപ്പെ സൃഷ്ടിച്ചത് രണ്ട് അവസരങ്ങളാണ്.
അവസരങ്ങൾ സൃഷ്ടിച്ചതിലും മെസിയാണ് മുന്നിൽ. ആറ് മത്സരങ്ങളിൽ നിന്ന് 18 അവസരങ്ങൾ മെസി സൃഷ്ടിച്ചപ്പോൾ 11 അവസരങ്ങൾ മാത്രമാണ് യുവതാരം എംബാപ്പെയുടെ അക്കൗണ്ടിലുള്ളത്. ലോകകപ്പിനപ്പുറത്തേക്ക് മെസിയെയും എംബാപ്പെയും താരതമ്യം ചെയ്യുക എന്നത് യുക്തിസഹമായിരിക്കില്ല. ലോകഫുട്ബോളിൽ പകരക്കാരനില്ലാത്ത താരമാണ് ലയണൽ മെസി. എംബാപ്പെ യുവതലമുറയിലെ കരുത്തനും.
പഴയ കണക്കുകളെടുത്താൽ അർജന്റീന ഒരു പടി മുന്നിൽ തന്നെയാണ്. യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്. ഇതിൽ 6 തവണയും വിജയം അർജന്റീനയ്ക്കൊപ്പമായിരുന്നു.1930 ൽ ലോകകപ്പ് വേദിയിലെ ആദ്യ കണ്ടുമുട്ടൽ1930 ലെ ലോകകപ്പിൽ എൺപത്തിയൊന്നാം മിനുട്ടിൽ മോൺഡി നേടിയ ഫ്രീകിക്ക് ഗോളിലാണ് അർജന്റീന ജയിച്ചുകയറിയത്. 1965ൽ പിന്നീട് കണ്ടപ്പോൾ സമനില.
1971ൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് ആദ്യമായി അർജന്റീനയെ തോൽപ്പിച്ചു. അതേ വർഷം തന്നെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന ഫ്രാൻസിനോട് പകരം വീട്ടി. 1974 ലും വിജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു. 1977 ലെ സമനിലയ്ക്ക് ശേഷം ഇരുടീമുകളും പിന്നീട് കണ്ടത് തൊട്ടടുത്ത ലോകകപ്പിലാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന ഫ്രഞ്ച് പടയെ മുട്ടുകുത്തിച്ചു.
എൺപത്തിയാറിൽ ഫ്രാൻസിനായിരുന്നു ജയം. എതിരില്ലാത്ത രണ്ട് ഗോളിന് അന്ന് അർജന്റീന വീണു. പിന്നീട് 20 വർഷങ്ങൾക്ക് ശേഷം 2007 ലും 2008ലും ഇരുവരും ഏറ്റുമുട്ടി. രണ്ട് തവണയും ആൽബിസെലസ്റ്റകൾ ജയിച്ചു. 2008 ലെ വിജയത്തിന് പകിട്ടേകിയത് ലയണൽ മെസ്സിയുടെ ഗോളായിരുന്നു.കഴിഞ്ഞ ലോകകപ്പിലെ പ്രീക്വാർട്ടർ വേദിയിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. പതിമൂന്നാം മിനിട്ടിൽ ഗ്രീസ്മാന്റെ പെനാൽറ്റി ഗോളിൽ ഫ്രാൻസ് മുന്നിലെത്തി.
എയ്ഞ്ചൽ ദി മരിയയുടെ ലോങ് റെയ്ഞ്ചറും മെർകാഡോയുടെ ഗോളും അർജന്റീനയ്ക്ക് ലീഡ് നൽകി. ബെഞ്ചമിൻ പവാർഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. കിലിയൻ എംബാപ്പെ നാല് മിനുട്ടിനിടെ രണ്ട് തവണ വലകുലുക്കിയതോടെ അർജന്റീനയുടെ പ്രതീക്ഷകൾ അസ്തമിച്ചു.അധികസമയത്ത് സെർജിയോ അഗ്യേറോ ഒരു ഗോൾ മടക്കിയെങ്കിലും മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് ജയിച്ചു. ഈ തോൽവിയുടെ കണക്കുതീർക്കാൻ കൂടിയാകും അർജന്റീനയിന്നിറങ്ങുന്നത്. എങ്കിലിത് ഫുട്‌ബോൾ ലേകത്തിന് എക്കാലവും ഓർതിരിക്കാനുള്ള മധുരപ്രതികാരം കൂടി
സ്പോർട്സ് ഡെസ്ക്