- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
വീണ്ടും മെസി!; പെനാൽറ്റി വലയിലെത്തിച്ച് മിശിഹ; മുപ്പത്തിയഞ്ചാം മിനിറ്റിൽ ലീഡ് ഉയർത്തി ഡി മരിയ; ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീന രണ്ടടി മുന്നിൽ; ടൂർണമെന്റിലെ ആറാം ഗോൾ പേരിൽ കുറിച്ച് മെസി
ദോഹ: ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനലിൽ നായകൻ ലയണൽ മെസിയുടെ പെനാൽറ്റി ഗോളിൽ അർജന്റീനക്ക് ലീഡ്. 23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് നീലപ്പട ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്‌ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി വലയിലെത്തിച്ചത്. മെസ്സിയുടെ ടൂർണമെന്റിലെ ആറാം ഗോളാണിത്.
21-ാം മിനിറ്റിൽ ബോക്സിനകത്തേക്ക് കുതിച്ച ഡി മരിയയെ ഡെംബലെ വീഴ്‌ത്തിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്തത് മറ്റാരുമല്ല സൂപ്പർ താരം ലയണൽ മെസ്സി. 23-ാം മിനിറ്റിൽ കിക്കെടുത്ത അർജന്റീന നായകന് തെറ്റിയില്ല. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോൾ ലുസെയ്ൽ സ്റ്റേഡിയം ആർത്തുലച്ചു. മെസ്സിയുടെ ടൂർണമെന്റിലെ ആറാം ഗോൾ കൂടിയാണിത്.
16ാം മിനുട്ടിൽ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിർപോസ്റ്റിന് മുകളിലൂടെയാണ് അടിച്ചത്. ഫ്രാൻസിനെതിരെ ഫൈനലിൽ അർജന്റീനയിറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. 26ാമത് മത്സരമാണ് ഇന്നത്തോടെ താരം കളിക്കുന്നത്.
അർജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാൻസ് 4-2-3-1 ശൈലിയിൽ പന്തുതട്ടും. ഫ്രാൻസും രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോയും ടീമിലിടം നേടി. ഇരുടീമുകളും മൂന്നാം ലോകകിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്.
സ്പോർട്സ് ഡെസ്ക്