ദോഹ: ലോകം ഇനി കാൽപ്പന്തുകളിയുടെ ആരവങ്ങളിലേക്ക്... കാൽപന്തു കളിയുടെ ലോക മേളയ്ക്ക് ഖത്തറിലെ ദോഹയിൽ തുടക്കമായി. അൽബെത്ത് സ്‌റ്റേഡിയത്തിൽ വർണോജ്ജ്വലമായ പരിപാടികളോടെയാണ് ലോകകപ്പിന് തുടക്കമായിത്. ഇന്ത്യൻ സമയം രാത്രി എട്ടോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ ചരിത്രവും സാംസ്‌കാരികത്തനിമയും ഫിഫ ലോകകപ്പിന്റെ നാൾവഴികളുമെല്ലാം കാഴ്ചക്കാരിലേക്കെത്തിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങിലെത്തുന്നത്.

അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യങ്ങളിലൊരാൾ. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിലെ അംഗമായ ജുങ്കൂക്കിന്റെ വിസ്മയ പ്രകടനമായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന ആകർഷണം. ജുങ്കൂക്കിന്റെ ഡ്രീമേഴ്‌സ് എന്ന മ്യൂസിക് വിഡിയോ ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണത്തിന് അൽ ബൈത്ത് സ്റ്റേഡിയം സാക്ഷിയായി.

ഖത്തറി ഗായകൻ ഫഹദ് അൽ കുബൈസിയുടെ കുക്കിനൊപ്പം സംഗീതനിശയിൽ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക...വാക്കയും സ്റ്റേഡിയത്തിൽ മുഴങ്ങി. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർത്തു.

മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങൾ ഒരുമിച്ച് വേദിയിലെത്തിയപ്പോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി വൈകിട്ട് മുതൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് മലയാൡകളാണ് ഉദ്ഘാടന ചടങ്ങുകൾക്കായി എത്തിയത്.

അറബ് മേഖലയിലെ പ്രത്യേക നൃത്തങ്ങളും കനേഡിയൻ നോറ ഫതേതഹി, ലെബനീസ് ഗായിക മിറിയം ഫറേസ് എന്നിവരുടെ സംഗീത പരിപാടികളും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി. ആകാശത്തിൽഡ വർണവിസ്മയം തീർത്ത കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ സമാപിച്ചത്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. നാളെ വൈകിട്ട് 6.30ന് യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും സെനഗലും തമ്മിൽ ഏറ്റുമുട്ടും. 9.30ന് നടക്കുന്ന മത്സരത്തിൽ സെനഗലും ഹോളണ്ടുമാണ് മത്സരിക്കുക. രാത്രി 12.30ന് നടക്കുന്ന മൂന്നാം മത്സരത്തിൽ യു.എസ്.എ, വെയിൽസിനെ നേരിടും.

32 രാജ്യങ്ങളിൽനിന്നെത്തിയ 832 കളിക്കാരുടെ പോരാട്ടമാണ നടക്കുന്നത്. ഡിസംബർ 18ന്റെ രാവിൽ ലുസൈൽ സ്റ്റേഡിയത്തിൽ ഒരു ടീം കിരീടം മാറോട് ചേർക്കുന്നത് വരെ ആകാംക്ഷ തുടരും. ഒരുക്കങ്ങളിലും ആവേശങ്ങളിലും ആഘോഷങ്ങളിലുമെല്ലാം മലയാളത്തനിമയുള്ള ലോകകപ്പിന് കൂടിയാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.