- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഒച്ചാവോയിലെ അമിത വിശ്വാസം; മത്സരത്തിന് മുൻപ് വെല്ലുവിളിച്ചത് അർജന്റീന ജയിച്ചാൽ ബസ് സ്റ്റാൻഡിൽ ശയനപ്രദക്ഷിണം; അർജന്റീന് ജയിച്ചതോടെ വാക്കുപാലിച്ച് അരിക്കോടെ ബ്രസീൽ ആരാധകൻ
തിരുവനന്തപുരം: പന്തയങ്ങളുടെ കാലം കൂടിയാണ് ഒരോ ഫുട്‌ബോൾ ലോകകപ്പ് കാലയളവും. രസരകരവും കൗതുകകരവും തുടങ്ങി ചിലപ്പോഴൊക്കെ അനാരോഗ്യകരമായ രീതിയിലേക്ക് വരെ ഇത്തരം പന്തയങ്ങൾ എത്താറുണ്ട്.ഇക്കുറിയും സ്ഥിതി വ്യത്യസ്ഥമല്ല. ഇപ്പോഴിത രസകരമായ ഒരു പന്തയത്തിന്റെ വാർത്തയാണ് അരീക്കോട് നിന്നും പുറത്ത് വരുന്നത്. അർജന്റീനയുടെ തോൽവി പ്രതീക്ഷിച്ച് പന്തയം വെച്ച ബ്രസീൽ ആരാധകന്റെ വാർത്ത.
'മെക്‌സിക്കോയെ തോൽപ്പിച്ച് അർജന്റീന ജയിച്ചാൽ അരീക്കോട് ബസ് സ്റ്റാൻഡിൽ ശയനപ്രദക്ഷിണം നടത്താം..'എന്നായിരുന്നു മൽസരം തുടങ്ങും മുൻപ് ബ്രസീൽ ആരാധകനായ സുനിലിന്റെ വെല്ലുവിളി. മെക്‌സിക്കോയിൽ അർപ്പിച്ച വിശ്വാസം പാളിയതോടെ വാക്ക് പാലിച്ചിരിക്കുകയാണ് ഈ ബ്രസീൽ ആരാധകൻ.
അരീക്കോട് ബസ് സ്റ്റാൻഡിലെത്തി ശയനപ്രദിക്ഷണം നടത്തി അദ്ദേഹം വാക്കുപാലിച്ചു.ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഫുട്‌ബോൾ ആവേശം കൂടുന്നതിനൊപ്പം ഇത്തരം വെല്ലുവിളികളും പന്തയങ്ങളും ഏറുകയാണ്. പാതി മീശയും താടിയും പോയവരും ഇക്കൂട്ടത്തിലുണ്ട്.
മെക്‌സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കിയാണ് ലോകകപ്പ് ഫുട്‌ബോളിൽ പ്രീക്വാർട്ടർ പ്രതീക്ഷകൾ കൈവിടാതെ അർജന്റീന മുന്നേറുന്നത്. ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി മുന്നിൽനിന്നു നയിച്ചപ്പോൾ 20നായിരുന്നു അർജന്റീനയുടെ വിജയം. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അർജന്റീന രണ്ടാം സ്ഥാനത്തെത്തി. ലയണൽ മെസ്സി (64), എൻസോ ഫെർണാണ്ടസ് (87) എന്നിവരാണ് അർജന്റീനയ്ക്കായി വല കുലുക്കിയത്.
മറുനാടന് മലയാളി ബ്യൂറോ