ദോഹ: ഖത്തറിൽ അവസാനിച്ച ലോകകപ്പ് ഫുട്‌ബോൾ പല കാര്യങ്ങൾ കൊണ്ടും ഏറെ ശ്രദ്ധ നേടിയ മേളയായിരുന്നു. ഇതിഹാസ താരമായി ലയണൽ മെസി മാറുന്നതും കിലിയൻ എംബാപ്പെ ഭാവിയുടെ താരമായി മാറുന്നതും ലുസൈലിലെ ഫൈനൽ വേദിയിൽ കണ്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന മഹാരഥന്റെ പടിയിറക്കം കണ്ട് ലോകകപ്പ് കൂടിയായിരുന്നു ഖത്തറിലേത്. അതേസമയം ലോകകപ്പിലെ മനസിൽ തങ്ങി നിൽക്കുന്ന കാഴ്‌ച്ചകൾക്കൊപ്പം ചില വിചിത്ര കാഴ്‌ച്ചകളും സൈബർ ലോകം ഒപ്പിയെടുത്തു. അത്തരം വിചിത്ര കാഴ്‌ച്ചകളിൽ ചിലത് ഡെയ്‌ലി മെയിൽ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്തയാക്കി. ഇത്തരം കാര്യങ്ങളാണ് ചുവടേ:

സ്റ്റാർ ഷെഫ് സാൾട്ട് ബേയെ അവഗണിച്ച് മെസ്സി

ലോകകപ്പ് ഫൈനലിലെ താരമായ ലയണൽ മെസ്സി ലോകത്തെ രുചിയുടെ രാജാവിനെ തീർത്തും അവഗണിച്ച കാഴ്‌ച്ചയും ലോകം കണ്ടു. ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ ഷെഫാണ് സാൾട്ട് ബേ. ഉപ്പു വിതറന്നു ശൈലി കൊണ്ടും മാംസക്കഷണങ്ങൾ മൂർച്ചയേറിയ ആയുധങ്ങൾക്കൊണ്ടു തലങ്ങും വിലങ്ങും വെട്ടി കഷണങ്ങളാക്കു ശൈലി കൊണ്ടും ശ്രദ്ധേയാണ് ഇദ്ദേഹം.

ലോകകപ്പിന്റെ ഫൈനൽ വേദിയിലും സാൾട്ട് ബേ എത്തിയിരുന്നു. എന്നാൽ കിരീടം നേടിയ ശേഷം സാൾട്ട് ബേ പരിചയപ്പെടാൻ എത്തിയെങ്കിലും തീർത്തും അവഗണിക്കുകയാണ് മെസ്സി ചെയ്തതത്. മെസിയുടെ ജഴ്‌സിയിൽ പിടിച്ചു വലിച്ചെങ്കിലും അദ്ദേഹം ഒന്നു തിരിഞ്ഞു നോക്കി സൂപ്പർ ഷെഫിനെ അവഗണിച്ചു. ഫൈനൽ മത്സരത്തിന് ശേഷം അപ്രതീക്ഷിതമായാണ് ഇയാൾ ഗ്രൗണ്ടിൽ എത്തിയത്. കുറച്ചു ഷോയുമായി കളം നിറഞ്ഞെങ്കിലും മെസ്സി തീർത്തും അഗണിച്ചു കളഞ്ഞു ഷെഫിനെ.

മാറിടം പകുതിയോളം പ്രദർശിപ്പിച്ചു ക്രൊയേഷ്യൻ മോഡൽ

ക്രൊയേഷ്യൻ മോഡൽ ഇവാന നോളും ഈ ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. മാറിടം അടക്കം പാതിയോളം പ്രദർശിപ്പിച്ചു കൊണ്ടുള്ള ഹോട്ട് ഡ്രസ്സ് ധരിച്ചാണ് ഇവാന എത്തിയിരുന്നത്. ക്യാമറ നോക്കി മാറിടെ കുറച്ചു തുറന്നു കാണിച്ചുന്ന വീഡിയോ അടക്കം വൈറലാണ്. ക്രൊയേഷ്യയുടെ ഏറ്റവും ഹോട്ടായ ആരാധികയായി കണക്കാക്കപ്പെടുന്ന മോഡലാണ് ഇവാന നോൾ. ക്രൊയേഷ്യ ഇത്തവണ കിരീടം നേടിയാൽ പൂർണ നഗ്നയായി ആഘോഷിക്കുമെന്ന് വരെ ഇവാന പ്രഖ്യാപനം നടത്തിയിരുന്നു.

2018ലെ ലോക കപ്പിൽ ക്രൊയേഷ്യ ഫൈനലിലെത്തിയിരുന്നു. അന്നും ടീമിന് പിന്തുണയുമായി ഇവാന എത്തിയിരുന്നു. ക്വാർട്ടറിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ഇവാന ട്രോളുമായി രംഗത്തെത്തിയിരുന്നു. ബ്രസീൽ ടീം ആഘോഷിക്കാറുള്ള പീജിയൺ ഡാൻസ് പങ്കുവെച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീലിന് പീജിയൺ ഡാൻസ് ആഘോഷിക്കാം എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇത്തവണ ഖത്തറിലെയും ശ്രദ്ധാ കേന്ദ്രമായിരുന്നു ഇവാന.

കാമുകന്റെ മൊബൈൽ നോക്കി കണ്ണെഴുതുന്ന സുന്ദരി

ഗാലറിയിൽ ഇരുന്നു കാമുകന്റെ മൊബൈലിൽ നോക്കി കണ്ണെഴുതുന്ന സുന്ദരിയും നിമിഷ നേരം കൊണ്ട് സൈബറിടത്തിൽ വൈറലായിരുന്നു. ഒരു നിമിഷം കാമുകന്റെ ശ്രദ്ധ മാറിയപ്പോൾ കലിപ്പോടെ നോക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങളും സൈബറിടത്തിൽ വൈറലായിരുന്നു. അതേസമയം പോർച്ചുൽ താരം പെപ്പെയുടെ മൊട്ടത്തലയിൽ ചുംബിക്കുന്ന മൊറോക്കോ താരത്തിന്റെ ദൃശ്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ട്രൗസറിനുള്ളിൽ കൈയിട്ട് സ്‌നാക്‌സ് എടുത്തു ക്രിസ്റ്റിയാനോ

ക്രിസ്റ്റിയാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം മറക്കാൻ ആഗ്രഹിക്കുന്ന ലോകകപ്പായിരുന്നു ഇത്. എന്നാൽ, സൈബറിടത്തിൽ ക്രിസ്റ്റ്യാനോ താരമായിരുന്നു. അതേസമയം ഖാനയുമായുള്ള മത്സരത്തിനിടെ ക്രിസ്‌സ്റ്റിയാനോ ട്രൗസറിന്റെ മുൻഭാഗത്ത് കൈയിട്ട ശേഷം എന്തോ സന്ാ്ക്‌സ് വായിലിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ക്രിസ്റ്റ്യാനോയുടെ ട്രൗസറിന് രഹസ്യ പോക്കറ്റുണ്ടോ എന്നാണ് നെറ്റിസൺസ് ചോദിച്ചത്.

അതുപോലെ വെയിൽസിന്റെ ദേശീയഗാനം ആലപിക്കുമ്പോൾ വികാര നിർഭരമായി ആലപിക്കുന്ന ആരാധികയും സൈബറിടത്തിൽ വൈറലായിരുന്നു. അതി തീവ്ര വികാരത്തോടെയാണ് ഇവർ ഗാനം ആലപിച്ചത്. കൂടാതെ മൊറോക്കോ സെനഗൽ മത്സരത്തിനിടെ സെനഗൽ ആരാധകർക്കൊപ്പ താളത്തിൽ ആടിപ്പാടുന്ന മൊറോക്കോ ആരാധകനും വൈറലായി.

ഇത് കൂടാതെ സാക്ഷാൽ നെയ്മറിനെ കടത്തി വെട്ടുന്ന വ്യാജ നെയ്മറും ഗാലറിയിലും നെറ്റിലും വൈറലായിരുന്നു. സൗദി അറേബ്യയുടെ ജഴ്‌സി ധരിച്ച ആരാധകർ പൊടന്നലെ ജഴ്‌സി ഊരി ലെവന്റോസ്‌കിയുടെ ആരാധകനാകുന്ന കാഴ്‌ച്ചയും സൈബറിടത്തിൽ ഹിറ്റായി. ഫൈനൽ മത്സരം കാണാൻ എത്തിയ ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്കും ട്രംപിന്റെ മരുമകൻ ജെറാദ് കുഷ്‌നർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.