- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോൾ പ്രേമം മൂത്ത് ഒമാനിലെ ജോലി രാജി വച്ച് ഖത്തറിൽ; ഫിഫ വേൾഡ് കപ്പ് ഫുട്ബാളിന് വോളന്റിയറായി മാഹി മഞ്ചക്കൽ സ്വദേശി അബ്ദുൽ ബാസിത്തും
മാഹി: ഖത്തറിൽ 20 ന് ആരംഭിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബാളിന് ഒഫീഷ്യൽ വോളന്റിയറായി മാഹി മഞ്ചക്കൽ സ്വദേശിയായ യുവാവും. ഖത്തറിലെ എ ജി എസ്സ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അബ്ദുൽ ബാസിത്തിനെ വോളന്റിയറായി തെരഞ്ഞെടുക്കപ്പെട്ടത്. മാഹി മഞ്ചക്കൽ സെമിത്തേരി റോഡിലെ മറിയു മഹലിൽ കെ കെ ജലാലുവിന്റെയും സി കുഞ്ഞാമിയുടെയും മകനാണ്.
2015 - 2018 മാഹി മഹാത്മാ ഗാന്ധി ഗവ: ആർട്ട്‌സ് കോളജ് ബി കോം ബാച്ചിലുള്ള ബാസിത്ത് മാഹി കോളേജിനെ പ്രതിനിധീകരിച്ച് പുതുച്ചേരിയിൽ നടന്ന ഫുട്‌ബോൾ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പിന്റെ ഭാഗമാകുവാൻ വേണ്ടി ഒമാനിലെ ജോലി രാജിവച്ച് ഖത്തറിൽ എത്തുകയായിരുന്നു ബാസിത്. തന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് ബാസിത്തിന് ഈ അംഗീകാരം ലഭിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അബ്ദുൽ ബാസിത്തിന് ബ്ലഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ ആശംസകൾ താലൂക്ക് പ്രസിഡന്റ് ശ്രീ :പി പി റിയാസ് മാഹിയും സംസ്ഥാന എക്‌സിക്യൂട്ടീവ് സമീർ പെരിങ്ങാടിയും അറിയിച്ചു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്