- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ ഞാനുണ്ടാവും, എന്റെ കൂടെ നിങ്ങൾ എല്ലാവരുമുണ്ടാകണം. വരൂ, ഒന്നായി പോരാടാം'; അവസാന ഹോം മാച്ചിന് ആരാധകരെ ക്ഷണിച്ച് സഞ്ജു സാംസൺ
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം നാളെ നടക്കാനിരിക്കെ ആരാധകരെ കൊച്ചിയിലെ വേദിയിലേക്ക് ക്ഷണിച്ച് ടീമിന്റെ അംബാസിഡർ കൂടിയായ സഞ്ജു സാംസൺ. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് എഴരയ്ക്കാണ് കളി തുടങ്ങുക.
ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് ജയിച്ചിരുന്നു. അവസാന രണ്ട് കളിയും തോറ്റ ബ്ലാസ്റ്റേഴ്സും പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദും നേരത്തേ തന്നെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചാണ് ഹൈദരാബാദ് ചാമ്പ്യന്മാരായത്.
നാളെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും കലൂർ സ്റ്റേഡിയത്തിലെത്തും. ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെയാണ് സഞ്ജുവിനെ തെരഞ്ഞെടുത്തത്.
കലൂർ സ്റ്റേഡിയത്തിൽ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല എന്ന് സഞ്ജു അന്ന് പ്രതികരിച്ചിരുന്നു. സീസണിലെ അവസാന ഹോം മത്സരത്തിന് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ വീഡിയോ പുറത്തുവന്നു.
അപ്പോൾ നാളെ കാണാം ????
- Kerala Blasters FC (@KeralaBlasters) February 25, 2023
Let's join our Brand Ambassador, @IamSanjuSamson , and paint Kaloor ???? tomorrow!
Get your tickets for #KBFCHFC ➡️ https://t.co/ZFZVXx5hYB#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/Na0QDz81Pf
'നമ്മുടെ കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ ഞാനുണ്ടാവും, എന്റെ കൂടെ നിങ്ങൾ എല്ലാവരുമുണ്ടാകണം. വരൂ, ഒന്നായി പോരാടാം' എന്നാണ് ആരാധകർക്ക് സഞ്ജുവിന്റെ സ്വാഗതം. 'അപ്പോൾ നാളെ കാണാം' എന്ന തലക്കെട്ടിലാണ് ബ്ലാസ്റ്റേഴ്സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നാളത്തെ കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എഫ്സി മത്സരത്തോടെ ഐഎസ്എൽ ഒൻപതാം സീസണിലെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിക്കും. മാർച്ച് രണ്ടിനാണ് പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങുന്നത്. ഒരു മത്സരം അവശേഷിക്കേ 31 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. മാർച്ച് 18നാണ് ഐഎസ്എൽ ഫൈനൽ.
സ്പോർട്സ് ഡെസ്ക്